കൊച്ചി: അയ്യപ്പ സംഗമത്തിൽ തെളിഞ്ഞത് പിണറായിയുടെ കാപട്യമെന്ന് യു ഡി എഫ് ജില്ലാ നേതൃ യോഗം.തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേരളത്തിൻ്റെ മതേതരത്യത്തിൽ സി പി എം നടത്തുന്ന രാഷ്ട്രീയ പരീക്ഷണങ്ങളെ കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത
കെ പി സി സി നിർവാഹക സമിതിയംഗം എൻ വേണുഗോപാൽ പറഞ്ഞു.യു ഡി എഫ് ജില്ലാ ചെയർമാൻ ഡോമിനിക് പ്രസൻ്റേഷൻ അധ്യക്ഷനായി. ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിലപാട് വിശദീകരിക്കുന്നതിനായി ഒക്ടോബർ 4 ന് ജനസദസ്സ് സംഘടിപ്പിക്കും. ആലുവയിൽ നടക്കുന്ന ജനസദസ്സിൽ 5000 പേർ പങ്കെടുക്കും. ......
ചേർത്തല : കേരളം ഉൾപ്പെടെ ജാതി വിവേചനം നേരിട്ട എല്ലായിടങ്ങളിലും മനുഷ്യർ അടിച്ചമർത്തപ്പെട്ട ഇടങ്ങളിലും തന്തൈ പെരിയാറിന്റെ സ്വാധീനം വ്യക്തമാണെന്ന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി എ വി വേലു പറഞ്ഞു. വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിനായി പോരാടാൻ ഇ വി രാമസ്വാമി നായ്ക്കർ കേരളത്തിൽ എത്തിയത് ഇവിടുത്തെ നേതാക്കളുടെ അഭ്യർത്ഥനപ്രകാരമാണ്.അദ്ദേഹം ഇവിടെ കുടുംബത്തോടൊപ്പം എത്തിയാണ് പോരാട്ടത്തിന് ആവേശം പകർന്നത്. ......
കൊച്ചി- സിറാജ് ദിനപത്രം റിപ്പോര്‍ട്ടറായിരുന്ന പി പി ജാഫര്‍ അബ്്ദുറഹീമിനെ എറണാകുളം പ്രസ് ക്ലബില്‍ അനുസ്മരിച്ചു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ആര് ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ......
മോഡേണൈസേഷന് ഓഫ് ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമായി. എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 6.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ......
കൊച്ചി: (26.09.25) ഇന്ത്യന്‍ സ്മോള്‍സ്കെയില്‍ പെയിന്റസ് അസോസിയേഷന് (ഇസ്പാ) ദേശീയ അധ്യക്ഷനായി മലയാളി സംരംഭകന് ദിനേഷ് പ്രഭു (ഗോള്‍ഡ്സണ്‍ പെയിന്റസ്, കളമശ്ശേരി) തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായിട്ടാണ് കേരള എംഎസ്എംഇ സംരംഭകന് അസോസിയേഷന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. ......
കൊച്ചി: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംങിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ (സിഇടിഎഎ)-കൊച്ചി ചാപ്റ്റര്‍ ഒക്ടോബര്‍ 3-4 തീയതികളില്‍ സുസ്ഥിരതയെക്കുറിച്ചുള്ള ദേശീയ കോണ്‍ക്ലേവ് പാലാരിവട്ടം റിനൈ കൊച്ചിയില്‍ സംഘടിപ്പിക്കുന്നു. സുസ്ഥിതി 2.0'- നാഷ്ണല്‍ കോണ്‍ക്ലേവ് ഓണ്‍ സസ്റ്റെനബിലിറ്റി രാവിലെ 10 ന് ഗൂഗിള്‍ ക്ലൗഡ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ ശശികുമാര്‍ ശ്രീധരന് ഉദ്ഘാടനം ചെയ്യും. ......
കൊച്ചി : കൊച്ചി മെട്രോയുടെ കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡിനു സമീപമുള്ള കരാറുകാരുടെ മെറ്റീരിയല്‍ സ്റ്റോറില്‍ ഡീസല്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ മധ്യപ്രദേശ് സ്വദേശി ശങ്കര്‍ ദയാല്‍ ശര്‍മ(49) മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് കെ.എംആര്‍എല്‍ അറിയിച്ചു. കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന അഫ്കോണ്‍സ് ഇൻഫ്രയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോറി ഡ്രൈവറാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ലോറി പിന്നോട്ട് വന്നാണ് മൂന്നുമണിയോടെ അപകടം സംഭവിച്ചത്. ......
പ്രവാസി കേരളീയകാര്യ വകുപ്പിന്റെയും (നോർക്ക) ലോക കേരള സഭയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നോർക്ക പ്രൊഫഷണൽ ആന്റ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ഇന്ന് (27) നടക്കും . രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
കേരളത്തിന്റെ വികസനദൗത്യം യാഥാർത്ഥ്യമാക്കാൻ പ്രവാസി സമൂഹത്തിന്റെ വൈദഗ്ധ്യം, നിക്ഷേപങ്ങൾ, ആഗോള നെറ്റ്വർക്കുകൾ എന്നിവ തന്ത്രപരമായി പ്രയോജനപ്പെടുതുന്നതിനുള്ള വേദിയായാണ് നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു .
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 പ്രമുഖ മലയാളി പ്രൊഫഷണലുകൾ, സിഇഒമാർ, സംരംഭകർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, ആരോഗ്യരംഗത്തെ പ്രമുഖർ, സ്റ്റാർട്ടപ്പ് സംരംഭകർ, അക്കാദമിക് വിദഗ്ധർ, വ്യവസായ പ്രമുഖർ എന്നിവരും കേരള സർക്കാരിലെ മുതിർന്ന നയരൂപകരും, വ്യവസായ രംഗത്തെ പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുക്കും. ......
കൊച്ചി: ഇന്ത്യയിലെ പത്ത് മത്സ്യ-ചെമ്മീൻ ഇനങ്ങൾക്ക് ആഗോള സർട്ടിഫിക്കേഷഷൻ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു. ആഴക്കടൽ ചെമ്മീൻ, തീരച്ചെമ്മീൻ, കണവ, കൂന്തൽ, കിളിമീൻ, ഞണ്ട്, നീരാളി ഉൾപ്പെടെയുള്ള ഇനങ്ങളുടെ ശാസ്ത്രീയ വിലയിരുത്തലുകൾ ഉടനെ പൂർത്തിയാക്കും. ......
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും
സഹകരണ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഏകീകരണവുമായി ബന്ധപ്പെട്ട് കേരള ബാങ്ക് സംഘടിപ്പിക്കുന്ന ഐ.ടി കോൺക്ലേവ് 2025 (27) കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കും. രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
കേരള ബാങ്കിന്റെ ഡിജിറ്റലൈസേഷൻ വിപ്ലവത്തിന്റെ തുടക്കമാണ് കോൺക്ലേവെന്ന് പാലാരിവട്ടം റിനൈ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു . ......