രാജ്യം ഇന്ന് വിജയദശമി ആഘോഷിക്കുന്നു. ദുർഗാപൂജാ ഉത്സവത്തിന്റെ സമാപന ദിനമാണ് വിജയദശമി. ‘ദസറ’ എന്നും ഈ ഉത്സവം അറിയപ്പെടുന്നു.......
വയനാട് ജില്ലയിലെ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലെ വികൃതമുഖങ്ങളുടെ പ്രവർത്തികളുടെ ഭാഗമായി ആത്മഹത്യകളും, ആത്മഹത്യാശ്രമങ്ങളും അനുബന്ധ സംഭവങ്ങളും സംസ്ഥാന നേതൃത്വത്തിന്റെ മുഖം കൂടുതൽ വികൃതമാക്കുന്നു. വയനാട് ഡി.സി.സിയിൽ നിലനിൽക്കുന്ന ഗ്രൂപ്പ് കളികളുടെ ഭാഗമായി ഡി.സി.സി പ്രസിഡന്റിന് നേരെയുള്ള കൈയേറ്റം, കൈയേറ്റത്തിൽ പ്രതിഷേധിച്ച് പരസ്യതല്ല്, കള്ളക്കേസിൽ കുടുക്കി സഹപ്രവർത്തകരെ ജയിലിലടയ്ക്കൽ തുടങ്ങി നാനാവിധ പ്രവർത്തനങ്ങളിലൂടെ വയനാട് ജില്ലാകമ്മിറ്റി കുപ്രസിദ്ധി നേടിയിരിക്കുകയാണ്. ......
നേപ്പാളിലെ ബഹുജന കലാപത്തിന് ഏതാണ്ട് അറുതിയായിരിക്കുന്നു. ന്യൂജെൻസി പ്രക്ഷോഭമെന്നാണ് തെരുവിലിറങ്ങിയ കലാപകാരികൾ ഇതിനെ വിളിച്ചത്.......
സൈബർലോകത്ത് ആർക്കും ആർക്കെതിരെയും ആക്രമണങ്ങൾ നടത്താനാവുന്ന സ്ഥിതിവിശേഷമാണുള്ളത്. സത്യമായാലും അസത്യമായാലും ആദ്യം പ്രചരിക്കുന്ന കാര്യങ്ങളാണ് ലോകത്താകമാനം വ്യാപിക്കുക. ......

ദോഹ: ഇന്ത്യൻ എംബസിയുമായി സഹകരിച്ചു കൊണ്ട് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി)
ഗാന്ധിജയന്തി ആഘോഷങ്ങളുടെഭാഗമായി ഒക്ടോബർ 2-ന് ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രശസ്ത നടനും സംവിധായകനുമായ മകരന്ദ് ദേശ്പാണ്ടെയുടെ നേതൃത്വത്തിലുള്ള നാടക സംഘ ത്തിന്റെ 'ഗാന്ധി' എന്ന ഏകാങ്ക നാടകം അരങ്ങേറുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.ഒക്ടോബർ 2, വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് DPS മോഡേൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഹി.ഇ. വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും.ഹിന്ദി, മലയാളം, മറാത്തി, കന്നട, തെലുങ്ക്, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ളമകരന്ദ് ദേശ്പാണ്ഡെ
ജംഗിൾ, സർഫറോഷ്, സ്വദേഷ്, സത്യ, പുലിമുരുകൻ, ടു കൺട്രീസ്തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അദ്ദേഹം നാടക രംഗത്ത് അൻമ്പതിലധികം
ഹ്രസ്വനാടകങ്ങളും 40-ലധികം പൂർണ്ണനാടകങ്ങളും രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
മഹാത്മാ ഗാന്ധിയുടെ ജീവിതവും ഉപദേശങ്ങളും സമൂഹത്തിൽ പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) ഗാന്ധിജയന്തി 2025 ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് കഴിഞ്ഞദിവസങ്ങളിലായി സംഘടിപ്പിച്ചത്.
"Resilient Earth, Responsible Living – The Gandhian Way" എന്ന ശീർഷകത്തിൽ ഇന്ത്യൻ എംബസിയും ഐ.സി.സി.യും ചേർന്ന് സെപ്റ്റംബർ 27-ന് ബിർള പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ പ്രതിരോധ ശേഷിയും പ്രമേയമായ
സിപോസിയത്തിൽ
പ്രമുഖർ പങ്കെടുത്തു.
ഇന്ത്യൻ എംബസി എജുക്കേഷൻ, കൾച്ചറൽ ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡേ അതിഥിയായിരുന്നു. ......
ഒന്നും കാണാതെ അതിയാൻ ഇൻഡ്യൻ ടൈ അഴിക്കില്ല എന്നൊരു ചൊല്ലുണ്ട്. നമ്മുടെ ശ്രേഷ്ഠ മലയാളത്തിൽ, നിന്നനിൽപ്പിൽ മലക്കം മറിഞ്ഞ ചങ്ങനാശ്ശേരിക്കാരൻ മണിച്ചേട്ടനെപ്പറ്റി ഓർത്തപ്പോൾ വിവരമുള്ളവരാരോ പണ്ടെന്നോ പറഞ്ഞുവെച്ച ആ ചൊല്ലാണ് ഓർമ്മ വന്നത്. ......
ചരക്കുസേവന നികുതിയിലെ(ജി.എസ്.ടി) ഏറ്റവും വലിയ പരിഷ്ക്കരണം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിലായി. കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച് 2017 ജൂലൈ ഒന്ന് മുതൽ ഇന്ത്യയിൽ നിലവിൽ വന്ന ഏകീകൃത പരോക്ഷ നികുതി സമ്പ്രദായമാണ് ചരക്കുസേവന നികുതി (Goods and Service Tax-GST).
ഒരു രാഷ്ട്രം ഒരു നികുതി ഒരു വിപണി (One Nation, One Tax, One Market) എന്ന സന്ദേശം ഉയർത്തിയ ജി.എസ്.ടി രാജ്യത്ത് നടപ്പിലാക്കിയത് പാർലമെന്റിലെ ഇരുസഭകളിലെ ഭൂരിപക്ഷ പിന്തുണയോടെയും പകുതിയിലധികം സംസ്ഥാനങ്ങളുടെ പിന്തുണയോടെയുമാണ്. ......
2003 ഫെബ്രുവരി-19. കേരള ചരിത്രത്തിൽ ആദിവാസികൾക്കു നേരെ നരനായാട്ട് നടന്ന ദിവസമാണ്.......
കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങൾ നടപ്പാക്കാനാണ് നീക്കം. ഫാസ്ടാഗ് സംവിധാനം ഉപയോഗിച്ച് ഈ പിഴ ഈടാക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്. ......