എൽപിജി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ തൃപ്തരല്ലെങ്കിൽ ഇഷ്ടമുള്ള പുതിയ കമ്പനി തെരഞ്ഞെടുക്കാൻ അവസരം.
മൊബൈൽ നമ്പർ പോർട്ടുചെയ്യുന്നതിന് സമാനമായാണ് എൽപിജിക്ക് പോർട്ടബിലിറ്റി സംവിധാനം വരുന്നത്.
ഇതിന്റെ ഭാഗമായി പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ഓഹരി ഉടമകളിൽ നിന്നും ഉപഭോക്താക്കളിൽനിന്നും അഭിപ്രായങ്ങൾ തേടി.
അഭിപ്രായങ്ങൾ ഒക്ടോബർ പകുതിയോടെ സമർപ്പിക്കണം. ഇത് ലഭിക്കുന്ന പക്ഷം എൽപിജി പോർട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാർഗനിർദേശവും രൂപവൽകരിക്കും.
2013ൽ 13 സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി യുപിഎ സര്ക്കാര് 24 ജില്ലകളിലായി പരീക്ഷണാടിസ്ഥാനത്തിൽ എൽപിജി പോർട്ടബിലിറ്റി ആരംഭിച്ചിരുന്നു.
എന്നാൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള പാചകവാതക വിതരണക്കാരെ തെരഞ്ഞെടുക്കാനുള്ള സൗകര്യമായിരുന്നു ഇതുവഴി ലഭിച്ചിരുന്നത്. ......
മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. തീവ്ര വോട്ടർപട്ടിക സുതാര്യമായി നടപ്പാക്കണം എന്നാണ് സർക്കാരിൻ്റെ ആവശ്യം.
തീവ്ര വോട്ടർപട്ടിക തിടുക്കപ്പെട്ട് നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന അവസര നഷ്ട്ടം അടക്കമുള്ള കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധവേണം അതിനപ്പുറം ഇക്കാര്യത്തിൽ ഒരു കൃത്രിമത്വവും ഇടപെടലും ഉണ്ടാകരുത് തുടങ്ങിയ കാര്യങ്ങളായിരിക്കും പ്രമേയത്തിൽ അവതരിപ്പിക്കുക. ......
കൊച്ചി: "എംബിഎ എന്നത് വെറും ഒരു ബിരുദം മാത്രമല്ല, അതൊരു മനോഭാവം കൂടിയാണ്. പ്രശ്നങ്ങൾ വിശകലനം ചെയ്യാനുള്ള കഴിവും, അനിശ്ചിതത്വത്തിനിടയിൽ തീരുമാനങ്ങൾ എടുക്കാനുള്ള ശേഷിയും, വിവിധ മേഖലകളെ നയിക്കാനുള്ള നേതൃഗുണവും നമ്മുക്കത് നേടിത്തരും", കേരള മാനേജ്മന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. ......
ബിജെപി ഭരണത്തിലിരിക്കെ മൂന്നുകൊല്ലം മുമ്പ്, ഗവണ്മെന്റിന്റെ നിർമ്മാണജോലികൾക്ക് നാല്പത് ശതമാനം വരെ കമ്മീഷൻ കൊടുക്കേണ്ടിവരുന്നു എന്ന് കർണാടകത്തിലെ കരാറുകാരുടെ സംഘടന ആരോപിച്ചിരുന്നു. അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രിയ്ക്കും അവർ കത്തെഴുതിയിരുന്നു. ......
എല്ലാ വര്ഷവും സെപ്റ്റംബര് 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ഹൃദയാരോഗ്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം.......
ആലപ്പുഴ/തിരുവനന്തപുരം: സമുദായ സംഘടനകൾക്ക് സ്വന്തം നിലപാടുകളെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും, എൻ.എസ്.എസിനെതിരായ വിമർശനങ്ങളിൽ കോൺഗ്രസ് ഭാഗമല്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ......

ദോഹ : സംസ്കൃതി ഖത്തറിൻ്റെരജതജൂബിലിആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യോത്സവത്തിനു വിജയകരമായ പരിസമാപ്തി .
വക്രയിലെ DPS-MIS സ്കൂൾ ഓഡിറ്റോറിയത്തിൽ ആണ് സാഹിത്യോത്സവത്തിനുവേദിയായത്.രാവിലെ ഖത്തറിലെ ഇന്ത്യൻ സ്കൂൾവിദ്യാർത്ഥികൾക്കായി കവിത,കഥ,ഉപന്യാസ,രചന മത്സരങ്ങൾ നടത്തപ്പെട്ടു .മൺമറഞ്ഞ മലയാള സാഹിത്യകുലപതികളുടെ ചിത്രങ്ങളാൽ അലങ്കരിച്ച വേദിയിൽ മൂന്ന് ഘട്ടങ്ങളായിട്ടാണ് പ്രവാസി സമൂഹത്തിൻ്റെ പങ്കാളിത്തം കൊണ്ട്ശ്രദ്ദേയമായ സാഹിത്യോത്സവ അനുബന്ധ പരിപാടികൾ നടന്നത് .
പ്രവാസി സ്ത്രീകളുടെ എഴുത്തിനെപറ്റിയുള്ള കാഴ്ചപ്പാടുകളും അനുഭവങ്ങളും ചർച്ചയായ
"പ്രവാസം, സ്ത്രീ, എഴുത്ത്" എന്ന വിഷയത്തിൽ നടന്ന ആദ്യ ഭാഗത്തിൽ പ്രവാസി എഴുത്തുകാരികളായ ഷീല ടോമി, ഷമീന ഹിഷാ൦, സ്മിത ആദർശ് എന്നിവർ പങ്കെടുത്തു .
രണ്ടാം ഭാഗത്തിൽ "വളരുന്ന മലയാള സാഹിത്യലോകം" എന്ന വിഷയാസ്പദമാക്കി നടന്ന സെമിനാറിൽ കേരളത്തിലെ പ്രശസ്ഥ എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, ഷീല ടോമി, പി എൻ ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുത്തു . തങ്ങളുടെ സൃഷ്ടികളുടെ പിറവിയും അവയുടെ എഴുത്തുരീതികളും,അനുഭവങ്ങളും വിവരിച്ച സെമിനാർ പ്രവാസി എഴുത്തുകാർക്കും സദസ്സിനും വേറിട്ട അനുഭവമായി .
വർത്തമാനകാലത്തെ മാധ്യമ കാഴ്ചപ്പാടുകൾ ചർച്ച വിഷയമായ സദസ്സിനോട് സംവാദിച്ച മാധ്യമ സെമിനാറിൽ കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ എം വി നികേഷ് കുമാർ, ശരത് ചന്ദ്രൻ (കൈരളി ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ )ഷാനി പ്രഭാകരൻ(മലയാള മനോരമ )
എന്നിവർ പങ്കെടുത്തു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ചു .ചടങ്ങിൽ വിശിഷ്ടാതിഥികൾക്കുള്ള സംസ്കൃതി ഉപഹാരങ്ങൾ ഭാരവാഹികൾ കൈമാറി .സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗം സിനിഅപ്പുവിന്റെ കവിതാസമാഹാരം "കവിത തുമ്പികൾ" സുഭാഷ് ചന്ദ്രൻ പി എൻ ഗോപികൃഷ്ണന് നൽകി പ്രകാശനം ചെയ്തു. ......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, നടുമുറ്റം വിമൻസ് അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ച ഓണക്കള മത്സരം ശ്രദ്ധേയമായി. സെപ്റ്റംബർ 26-ന് വെള്ളിയാഴ്ച ഗ്രാൻഡ് എക്സ്പ്രസ്സ് എസ്ദാൻ മാൾ വുകൈർ സ്റ്റോറിൽ വെച്ചു നടന്ന ഈ പരിപാടിയിൽ, മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിവിധ അസോസിയേഷനുകളുടെ ടീമംഗങ്ങൾ പങ്കെടുത്തു.
“സാഹോദര്യം” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മത്സരത്തിൽ വൈവിധ്യമാർന്ന സൃഷ്ടികളുമായി മത്സരാർത്ഥികൾ രംഗത്തെത്തി. ......
ദോഹ: ആത്മവിമർശനം നടത്തുന്നതിലൂടെ സ്വയം വിമലീകരിക്കപ്പെടാൻ സംഘടനാ പ്രവർത്തകർ ശ്രദ്ധാലുക്കളായിരിക്കണമെന്ന് പ്രമുഖ ഖുർആൻ പണ്ഡിതൻ നൗഷാദ് കാക്കവയൽ അഭിപ്രായപ്പെട്ടു. ഓഖാഫ് മന്ത്രാലയത്തിന്റെ അതിഥിയായി ദോഹയിൽ എത്തിയ അദ്ദേഹം ഇസ്ലാഹി സെന്റർ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ......
കൊച്ചി : കേരളത്തിൽ ആദ്യമായി ശസ്ത്രക്രിയ ഇല്ലാതെ കത്തീറ്റർ കുഴൽ മാത്രം ഉപയോഗിച്ച് ഫോണ്ടൻ ചികിത്സ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്സിറ്റി. കുട്ടികളുടെ ഹൃദ്രോഗചികിത്സയിൽ കേരളത്തിലെ ആരോഗ്യരംഗം കൈവരിയ്ക്കുന്ന വളരെ പ്രധാനപ്പെട്ട മുന്നേറ്റമാണിത്. ......