ദോഹ: ഖത്തറിൽ 15 വർഷത്തെ റീട്ടെയിൽ മികവ് ആഘോഷിച്ച് റിജൻസി ഗ്രൂപ്പ്. അബൂ ഹമൂറിൽ ഒരു ഹൈപ്പർമാർക്കറ്റുമായി 2010ൽ തുടക്കം കുറിച്ച റിജൻസി ഗ്രൂപ്പിന് നിലവിൽ ഖത്തറിലുടനീളം ഒൻപത് ഔട്ട്ലറ്റ്ലെറ്റുകളുണ്ട്.
ഉംസലാൽ അലി, ഐൻഖാലിദ്, അൽ വഖ്റ, റാംബോ മാർട്ട് ഗോൾഡ് പ്ലാസ, റിജൻസി എക്സ്പ്രസ് ഉം അൽ അമദ്, റിജൻസി ഹൈപ്പർ ട്രേഡ് സെന്റർ, റിജൻസി ഹൈപ്പർ ട്രേഡ് സ്ൻ്റർ അൽ ഗറാഫ, റിജൻസി ഷോപ്പിംഗ് കോംപ്ലക്സ് ഇസ്ഗാവ എന്നിവയാണ് മറ്റ് ഔട്ട്ലറ്റ്ലെറ്റുകൾ. ......
ദോഹ: ഖത്തർ ഷെൽ, ഇന്ത്യയിലെ ബെംഗളൂരുവിൽ നടന്ന ഷെല്ലിന്റെ പ്രധാന ഇൻവെഷൻ ഇവന്റ് “Changemakers of Tomorrow 2025”-ൽ പങ്കെടുത്തു. രണ്ട് ദിവസം നീണ്ടുനിന്ന ഈ പരിപാടിയിൽ ലോകമെമ്പാടുമുള്ള 10,000-ത്തിലധികം പങ്കാളികൾ – സ്റ്റാർട്ടപ്പുകൾ, സാങ്കേതിക പങ്കാളികൾ, എനർജി രംഗത്തെ വിദഗ്ദർ എന്നിവർപങ്കാളിത്തം വഹിച്ചു.
ഖത്തർ ഷെല്ലിന്റെ പങ്കാളിത്തത്തിലെ ഹൈലൈറ്റ്, Pearl GTL-ന് ലോക സാമ്പത്തിക ഫോറത്തിന്റെ Global Lighthouse Network അംഗത്വം ലഭിച്ചു.ഷെല്ലിന്റെ ആഗോള ശൃംഖലയിൽ നിന്നും, ഖത്തറിൽ നിന്നുള്ള ആദ്യ ബഹുമതിയാണിത്.
Pearl GTL വൈസ് പ്രസിഡന്റ് മിസ്ഫർ അൽ-ബിദൈവി പാനൽ ചർച്ചയിൽ AI ആധാരിത അനലിറ്റിക്സ്, predictive maintenance, real-time integrity monitoring ഉൾപ്പെടെ 45-ത്തിലധികം പുരോഗമന സാങ്കേതിക വിദ്യകളുടെ പ്രയോഗം വിശദീകരിച്ചു. ......
ദോഹ: ഖത്തർ സയൻസ് ക്ലബ്ബിന്റെ (QSC) നേതൃത്വത്തിൽ ഖത്തർ “MILSET Expo-Sciences International (ESI) 2025”-ൽ പങ്കെടുത്തു.......

ദോഹ: ഖത്തർ 2025-26 ഇവന്റ് കലണ്ടർ “വിസിറ്റ് ഖത്തർ” വിവിധ പങ്കാളി സംഘടനകളുമായി ചേർന്ന് അനാവരണം ചെയ്തു.യുവജന-കായികകാര്യ മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് അൽ താനിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, രാജ്യത്തെ വിനോദസഞ്ചാരം, സംസ്കാരം, കായികം എന്നിവയെ ഏകീകൃത ദിശാബോധത്തോടെ മുന്നോട്ടുകൊണ്ടുപോകുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്.
ദേശീയ വികസന തന്ത്രം (2024-2030) അനുസരിച്ച്, വിനോദസഞ്ചാര രംഗത്തിന്റെ GDP സംഭാവന വർധിപ്പിക്കുക, സാമ്പത്തിക വളർച്ച വേഗത്തിലാക്കുക, സന്ദർശകർക്കുള്ള അനുഭവങ്ങൾ സമ്പുഷ്ടമാക്കുക തുടങ്ങിയതാണ് കലണ്ടറിന്റെ ലക്ഷ്യം.
ഖത്തർ ടൂറിസം ചെയർമാനും “വിസിറ്റ് ഖത്തർ” തലവനുമായ സാദ് ബിൻ അലി അൽ ഖർജി, “ദേശീയ സ്ഥാപനങ്ങളുടെ ശക്തിയും കൂട്ടായ പ്രവർത്തനത്തിന്റെ മൂല്യവുംപ്രതിഫലിപ്പിക്കുന്നതാണ് ഈ കലണ്ടർ” എന്ന് വ്യക്തമാക്കി.
കലണ്ടറിലെ വൈവിധ്യമാർന്ന പരിപാടികൾ കായികം, കലാസംസ്കാരം, വിനോദം, കുടുംബാഘോഷങ്ങൾ തുടങ്ങി വിവിധ മേഖലകൾ ഉൾക്കൊള്ളുന്നു. പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്ന പരിപാടികളിൽ FIFA അറബ് കപ്പ് ഖത്തർ 2025, FIFA U-17 വേൾഡ് കപ്പ്, FIFAകോൺഫെഡറേഷൻസ് കപ്പ് 2025, ആദ്യ FIFA ഇന്റർകോണ്റ്റിനെന്റൽ കപ്പ് എന്നിവ ശ്രദ്ധേയമാണ്.
ദേശീയ മ്യൂസിയം ഡയറക്ടർ ശൈഖ് അബ്ദുലസീസ് ബിൻ ഹമദ് അൽ താനി “Art Basel Qatar” പ്രഖ്യാപിച്ച് ദോഹയുടെ അന്താരാഷ്ട്ര സാംസ്കാരികസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തി. ......
ദോഹ : വടകര മടപ്പള്ളിയിലെയും പരിസപ്രദേശത്തുനിന്നും ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്നവരുടെ സൗഹൃദകൂട്ടായ്മയായ മടപ്പള്ളി ആലുംനി ഫോറം ( മാഫ് ഖത്തർ ) ഓണാഘോഷം സംഘടിപ്പിച്ചു.ദോഹ ഏഷ്യൻ ടൗണിലെ മെസ്സ് കഫേ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ മാഫ് ഖത്തർ കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെട്ടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പരിപാടിയിൽ മാഫ് ഖത്തർ ജനറൽ സെക്രെട്ടറി ശിവൻ വള്ളിക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രമുഖ ഹൃദയരോഗ വിദഗ്ദൻ ഡോ :റഷീദ് പട്ടത്തിൽ മുഖ്യഥിതി അയിരുന്നു. ......
ദോഹ : ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖിന്റെ ഓണാഘോഷ പരിപാടി "മധുരമീയോണം കുവാഖിനൊപ്പം" പൂനെ യൂണിവേഴ്സിറ്റി ഹാളിൽ അരങ്ങേറി. പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ സി ബി എഫ് പ്രസിഡണ്ട് ശ്രീ. ......
ദോഹ: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയും ഇന്ത്യൻ കൾച്ചറൽ സെന്ററും (ICC) സംയുക്തമായി “Resilient Earth, Responsible Living – The Gandhian Way” എന്ന വിഷയത്തിൽ അവബോധ സിമ്പോസിയം ബിർള പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
മഹാത്മാഗാന്ധിയുടെ ലളിതജീവിതവും ഉത്തരവാദിത്വമുള്ള ജീവിതശൈലിയും പ്രചോദനമാക്കി, സുസ്ഥിരതയും കാലാവസ്ഥാ പ്രതിരോധശേഷിയും സംബന്ധിച്ച് സമൂഹത്തിൽ ബോധവൽക്കരണം സൃഷ്ടിക്കുകയും കൂട്ടായ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യുകയായിരുന്നു സിമ്പോസിയത്തിന്റെ ലക്ഷ്യം. ICC പ്രസിഡന്റ് എ പി മണികണ്ഠൻ അധ്യക്ഷതവഹിച്ചപരിപാടി HR, അഡ്മിൻ & കോൺസുലർ തലവൻ രാകേഷ് വാഘ് ഉദ്ഘാടനം ചെയ്തു. ......
ദോഹ:നവംബർ–ഡിസംബർ മാസങ്ങളിലായി ഖത്തർ ആതിഥേയത്വം വഹിക്കുന്ന FIFA അണ്ടർ–17 ലോകകപ്പിനും FIFA അറബ് കപ്പിനും ടിക്കറ്റ് വിൽപ്പന ആരംഭിക്കുന്നതായി സംഘാടകർ അറിയിച്ചു.
FIFA അറബ് കപ്പ്:
ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ 30ന് ഉച്ചയ്ക്ക് 3 മുതൽ ആരംഭിക്കും. മൂന്ന് വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുക. ......

അനുകരണങ്ങളിൽ നിന്ന് അകന്ന്, തികച്ചും വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്യുന്ന ജി.ആർ.സി.സി.യുടെ ഏറ്റവും പുതിയ 'ചിത്ര നൃത്യം' എന്ന സവിശേഷമായ നൃത്ത കലാ പരിശീലന ശിൽപ്പശാല ഇന്നലെ സമാപിച്ചു .
ചിത്രകലയും നൃത്തവും സംയോജിപ്പിച്ചുകൊണ്ട്, കലാചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു ഏകദിന വർക്ക് ഷോപ്പ് സംഘടിപ്പിച്ചത് . ജി.ആർ.സി.സി.യുടെ മുൻ പരിപാടികളെപ്പോലെ തന്നെ, ഈ 'ചിത്ര നൃത്യവും' ഗംഭീര വിജയമായി.
. തന്റെ അനിഷേധ്യമായ ചിത്രയാത്രയിൽ അവസരങ്ങളൊരുക്കുന്ന റോഷ്നി ടീച്ചറുടെ മറ്റൊരു നാഴിക കല്ലാണ് വ്യത്യസ്ഥതയാർന്ന ഇത്തരമൊരു ശില്പശാല.
ഹൃദയവിശാലതയുടെയും കഠിനാദ്ധ്വാനത്തിൻറെയും പരിണിത ഫലമാണ് ഇത്ര വിജയകരമായി ഈ ആർട്ട് - ഡാൻസ് വർക്ക് ഷോപ്പിനെ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഏറെ പ്രിയപ്പെട്ടതാക്കിയത്.
ജി.ആർ.സി.സി.യുടെ അമരത്ത് നിന്ന് ഈ സംഘടനയെ നയിക്കുന്ന രോഷ്നി ടീച്ചറുടെ നൂതനമായ ആശയങ്ങളുടേയും അശ്രാന്ത പരിശ്രമത്തിന്റേയും ഫലമാണ് ഖത്തറിൽ തന്നെ ആദ്യമായി നടന്ന ഈ പഠന പരിശീലന കളരി.
നിരവധി വ്യത്യസ്തതകളുമായി തുടർയാത്രക്കുള്ള ഊർജ്ജം ഉൾക്കൊണ്ട് മുന്നോട്ട് നീങ്ങാൻ ഈ വിജയം പ്രോത്സാഹനമായി എന്ന് റോഷ്നി ടീച്ചറും മറ്റു സംഘാടകരും അറിയിച്ചു.
വിദ്യാർത്ഥികൾക്ക് ചിത്രകലയുടെ പ്രാഥമിക പരിശീലനവും മത്സരത്തിൽ വിജയിക്കുന്നതിനുള്ള സാങ്കേതികമായ ടിപ്സുകളും രോഷ്നി കൃഷ്ണൻ പരിചയപ്പെടുത്തിക്കൊടുത്തു , പരിമിത സമയത്തിനുള്ളിൽ ചിത്രകലയെ മനോഹരവും മികവുറ്റതും ആക്കുന്നതിനുള്ള രഹസ്യങ്ങൾ അവർ പങ്കുവെച്ചു. ......