ചെങ്ങന്നൂര്‍: നഗരസഭ അംഗനവാടി കലോത്സവം ചെയര്‍പേഴ്സണ്‍ അഡ്വ: ശോഭ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റിജോ ജോണ്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ......
ഡിവൈഎഫ്ഐ നേതാവായ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കുമ്പളയിലാണ് സംഭവം.......
തിരുവനന്തപുരം: ഒക്ടോബർ ഒന്ന്, ലോകമെമ്പാടും അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുന്നു. വാർധക്യത്തെ ബഹുമാനിക്കുന്നതിനും, സമൂഹത്തിന് വയോജനങ്ങൾ നൽകിയ സംഭാവനകളെ ഓർക്കുന്നതിനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം പ്രാധാന്യത്തോടെ കൊണ്ടാടുന്നത്. ......
തിരുവനന്തപുരം: കസ്റ്റഡി മർദ്ദനവും മറ്റ് മനുഷ്യത്വവിരുദ്ധമായ പ്രവർത്തനങ്ങളും സർക്കാരിൻ്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന സാഹചര്യത്തിൽ, പോലീസ് സേനയിലെ ക്രിമിനൽ സ്വഭാവമുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. സേനയിലെ 'പുഴുക്കുത്തുകൾ' എന്ന് വിശേഷിപ്പിച്ച ക്രിമിനൽ പോലീസുകാരെ പിരിച്ചുവിടുമെന്നും, പ്രാകൃതമായ മൂന്നാംമുറകളും മറ്റ് ബലപ്രയോഗങ്ങളും തുടരുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ......
രാജ്യത്ത് പാചകവാതകത്തിന് വില കൂട്ടി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിനാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വില വർധിപ്പിച്ചത്.......
ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം. മധ്യ ഫിലിപ്പീൻസിലെ സെബൂ മേഖലയിലാണ് ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം പത്തുമണിയോടെ ഭൂകമ്പമുണ്ടായത്. 20 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ......
കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ മൂന്നു തൊഴിലാളികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. ......
ആസൂത്രിതമായ കുറ്റകൃത്യമാണ് ശബരിമലയില്‍ നടന്നിരിക്കുന്നതെന്നും അയ്യപ്പനെ വില്‍പ്പനച്ചരക്കാക്കിയോ എന്നതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
സര്‍ക്കാരിന്റെ കള്ളക്കളി പുറത്തുവരേണ്ടതുണ്ട്.സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏജന്‍സികള്‍ അന്വേഷിച്ചാല്‍ സത്യങ്ങള്‍ പുറത്തുവരില്ല. വിശ്വാസത്തെയും വിശ്വാസികളെയും ഒറ്റുകൊടുക്കുകയും വഞ്ചിക്കുകയും ചെയ്യുന്നത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന വാര്‍ത്തകളും വെളിപ്പെടുത്തലുകളുമാണ് പുറത്തുവരുന്നത്. ......
ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് ചില മാനേജ്മെന്റുകൾ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ......
പ്രശാന്ത് സുന്ദർ രാജ്, രാധ സുന്ദർ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയിൽ നിന്നാണ് ഇവരെ തൃശൂർ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. ......