കൊച്ചി : ലോകത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സര്‍ഗാത്മക സമ്പദ് വ്യവസ്ഥയുടെ ഗുണഫലം നേടാന്‍ കേരളത്തിലെ സാങ്കേതികപ്രവര്‍ത്തകര്‍ ശ്രമിക്കണണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ അനൂപ് അംബിക പറഞ്ഞു. കളമശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കാമ്പസിലുള്ള ഫാബ് ലാബിന്റെ 2025 ലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക പ്രവര്‍ത്തകരും സര്‍ഗാത്മക സമൂഹവും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലാണെന്ന ധാരണ സമൂഹത്തിനുണ്ടായിരുന്നു. ......
ദോഹ: ഗൾഫ് സഹകരണ കൗൺസിൽ (GCC) അംഗരാജ്യങ്ങളായ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവയെ ബന്ധി പ്പിക്കുന്ന GCC റെയിൽവേ പദ്ധതി 2030 ഡിസംബറോടെ പൂർത്തിയാക്കുമെന്ന് ഗൾഫ് റെയിൽവേ അതോറിറ്റി സ്ഥിരീകരിച്ചു.
2009-ൽ കുവൈത്തിൽ നടന്ന 30-ാമത് GCC ഉച്ചകോടിയിലാണ് ഈ 2,117 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ പദ്ധതി അംഗീകരിച്ചത്. 2018-ൽ പൂർത്തിയാക്കാനായിരുന്നു ആദ്യ ലക്ഷ്യം, എന്നാൽ നീണ്ട താമസങ്ങൾക്കുശേഷം പദ്ധതി ഇപ്പോൾ പുനരുജ്ജീവിത ഘട്ടത്തിലേക്കാണ് കടക്കുന്നത്.
പദ്ധതി പൂർത്തിയായാൽ ഗൾഫ് രാജ്യങ്ങളിൽ യാത്ര, ചരക്ക് ഗതാഗതം, വ്യാപാര ബന്ധം, വിനോദസഞ്ചാരം എന്നിവയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റെയിൽ പാത കുവൈത്തിൽ നിന്ന് ആരംഭിച്ച് സൗദിയിലെ ദമ്മാമിലേക്ക് നീളും.
അവിടെനിന്ന് സൽവ അതിർത്തിയിലൂടെ ഖത്തറിലേക്കും ബഹ്റൈനിലേക്കും ബന്ധിപ്പിക്കപ്പെടും.
സൗദിയിൽ നിന്നുള്ള മറ്റൊരു പാത അബൂദാബിയും അൽ ഐനും വഴിയായി യുഎഇയിലേക്കും ഒമാനിലെ സോഹർ, മസ്കത്ത് എന്നിവിടങ്ങളിലേക്കും നീളും.പദ്ധതിയുടെ സുരക്ഷാ, പരിസ്ഥിതി, സാങ്കേതിക മാനദണ്ഡങ്ങൾ എല്ലാ രാജ്യങ്ങളും ഏകീകരിക്കും. ......
പാരീസ്/ദോഹ: ഖത്തറിന്റെ കുതിരകൾ അന്താരാഷ്ട്ര റേസിംഗ് വേദിയിൽ വീണ്ടും മികവ് തെളിയിച്ചു. ഖത്തർ ഉടമസ്ഥതയിലുള്ള അജേയ കുതിര ലാഫാൻ (Laffan) അത്ഭുതകരമായ സമാപനത്തോടെ റോമിയോഎ.ടി.കുതിരയെ മൂക്ക് നീളത്തിൽ മറികടന്ന് ത്രസിപ്പിക്കുന്ന ഫോട്ടോ ഫിനിഷ് വിജയം സ്വന്തമാക്കി.
മത്സരത്തിന്റെ അവസാന 200 മീറ്ററിൽ പിന്നിൽ നിന്നുതുടങ്ങിയ ലാഫാൻ, തന്റെ ശക്തിയും സ്ഥിരതയും തെളിയിച്ച് മുന്നേറുകയായിരുന്നു. ......
ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ഗസ്സ സമാധാന പദ്ധതിയോടുള്ള ഹമാസിന്റെ അനുകൂല നിലപാടിനെ ഖത്തർ സ്വാഗതം ചെയ്തു. ബന്ധിമോചനം നടപ്പാക്കാനും അടിയന്തര വെടിനിർത്തൽ ഉറപ്പാക്കാനും ഖത്തർ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു.
ഹമാസ് ട്രംപിന്റെ സമാധാന പദ്ധതിയെ അടിസ്ഥാനമാക്കി നടത്തിയ പ്രഖ്യാപനം “പ്രദേശത്തെ സമാധാനത്തിനുള്ള പ്രതീക്ഷകളെ ഉണർത്തുന്നതാണെന്ന്” ഖത്തർ വിലയിരുത്തുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.
പദ്ധതിയുടെ പുരോഗതിയും നടപ്പാക്കലും സംബന്ധിച്ച് ഖത്തർ അമേരിക്കയുമായും ഈജിപ്തുമായും അടുത്ത സഹകരണത്തിലൂടെ പ്രവർത്തിക്കുന്നതായും വക്താവ് വ്യക്തമാക്കി. ......
ദോഹ: ഖത്തറിൽ ചൂട് കാലാവസ്ഥ ക്രമേണ ശമിക്കാനിരിക്കെ, സുഹൈൽ നക്ഷത്രപരമ്പരയിലെ അവസാന നക്ഷത്രമായ അൽ സർഫ് ഇന്ന് രാത്രി ഉദിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു.
‘അൽ സർഫ്’
നക്ഷത്രത്തിന്റെ ഉദയം കാലാവസ്ഥയിൽ മാറ്റം ആരംഭിക്കുന്നതിന്റെ അടയാളം എന്ന നിലയിലാണ് കാണപ്പെടുന്നത്.
13 ദിവസത്തേക്ക് അൽ സർഫ് ആകാശത്ത് ദൃശ്യമാകും. പരമ്പരാഗത അറബ്ജ്യോതിശാസ്ത്രപ്രകാരം, ഈ നക്ഷത്രത്തിന്റെ ഉദയത്തോടെ ചൂട് കുറയുകയും കാലാവസ്ഥ മിതമാവുകയും ചെയ്യുന്ന ഘട്ടം തുടങ്ങും.‘അൽ സർഫ്’ എന്ന പേര് അറബിയിൽ “ഒളിയുന്നവൻ” എന്നർത്ഥം വരുന്നതാണ്. ......
അയ്യപ്പസംഗമത്തിന് ഒരു രൂപപോലും സർക്കാരോ ദേവസ്വം ബോർഡോ ചെലവഴിക്കില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം കാറ്റിൽപറത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ആഗോള അയപ്പ സംഗമത്തിന് മൂന്നു കോടി രൂപ ദേവസ്വം ബോർഡ് അനുവദിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......
സ്കൂൾ കലോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യ മൈം നിർത്തി വയ്പ്പിയ്ക്കുകയും കലോത്സവം തന്നെ മാറ്റിവയ്ക്കുകയും ചെയ്ത സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ......