ചരിത്രത്തെ വളച്ചൊടിക്കാനും മഹാത്മജിയെ തമസ്ക്കരിക്കാനുമുള്ള മോദി സർക്കാരിൻ്റെ ശ്രമങ്ങളെ ചെറുത്തു തോല്പിക്കുമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻ്റ് കെ.മുരളീധരൻ പ്രസ്താവിച്ചു. കെ.പി.സി.സി. ......
വയനാട് പുനർനിർമാണത്തിന് കേരളം ആവശ്യപ്പെട്ട തുക അനുവദിക്കാതെ രാഷ്ട്രീയ വിവേചനമാണ് കേന്ദ്രസർക്കാർ കാട്ടിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.
കേരളത്തിൽനിന്ന് രണ്ട് കേന്ദ്ര സഹ മന്ത്രിമാരാണുള്ളത്. കേരളത്തോട് ഈ സമീപനം മതിയോ എന്നതിൽ ഇരുവരും വ്യക്തത വരുത്തണം. ......
സ്ത്രീകളില്‍ കൂടുതലായി കാണുന്ന ഒരു കാന്‍സറാണ് സ്തനാര്‍ബുദം. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിച്ചാല്‍ ഭേദമാക്കാവുന്ന രോഗമാണിത്. ......
ദോഹ : ലോകപ്രശസ്ത ഇന്ത്യൻ ചിത്രകാരൻ മഖ്ബൂൽ ഫിദ ഹുസൈന്റെ (1915–2011) കലാജീവിതത്തെ അനുസ്മരിപ്പിച്ച് ഖത്തറിലെ ദോഹയിൽ “ലൗഹ് വ ഖലം: എം.എഫ്. ഹുസൈൻ മ്യൂസിയം” നവംബർ 28ന് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും.
ഡൽഹി ആസ്ഥാനമായ ആർക്കിടെക്റ്റ് മാർതാണ്ട് ഖോസ്ലയുടെ രൂപകല്പനയിൽ, ഹുസൈൻ അവസാന കാലത്ത് വരച്ചിരുന്ന ഒരു സ്കെച്ചിന്റെ രൂപമാണ് കെട്ടിടത്തിന് നൽകിയിരിക്കുന്നത്. ......
ദോഹ : ക്യാമറകളും റഡാറുകളും കൂട്ടുപിടിച്ച്
കർവ (മൊവാസലാത്ത്)
ഇലക്ട്രിക് റോബോ ടാക്സി പരീക്ഷണം തുടങ്ങി.
ഗതാഗത രംഗത്ത് പുതിയ ചുവടുവയ്പ്പ്
നവോത്ഥാനത്തിന് തുടക്കമായതായി. ഗതാഗത മന്ത്രാലയം. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും കൂടുതൽ സുരക്ഷിതവും സുഖകരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനം ഒരുക്കുക എന്നതാണ് റോബോ ടാക്സിയുടെപ്രധാന ലക്ഷ്യം. ......
ദോഹ: സുരക്ഷിത ഡിജിറ്റൽ ലോകം ലക്ഷ്യ മിട്ട് സൈബർ സുരക്ഷാ ബോധവൽക്കരണ മാസം ആരംഭിച്ചു.ദേശീയ സൈബർ സുരക്ഷാ ഏജൻസി (NCSA) 2025ലെ സൈബർ സുരക്ഷാ ബോധവൽക്കരണ മാസം ബുധനാഴ്ച ദോഹയിൽ ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും ഒക്ടോബറിൽ ആചരിക്കുന്ന പരിപാടി ഇത്തവണ “നിങ്ങളുടെ ലോകം സുരക്ഷിതമാക്കൂ, ഭാവിയെ സംരക്ഷിക്കൂ” എന്ന പ്രമേയത്തിലാണ്.
സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫിസുമായി സഹകരിച്ച് ഏജൻസിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉയർന്ന തിരക്കുള്ള മശൈറേബ്, ദോഹ കൊർണിഷ്, പ്ലേസ് വെൻഡോം മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ബോധവൽക്കരണ കാമ്പെയ്ൻ വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
മുതിർന്നവർ, യുവാക്കൾ, കുട്ടികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി സൈബർ സുരക്ഷയുടെ പ്രാധാന്യം, ഫിഷിങ്, ഇലക്ട്രോണിക് തട്ടിപ്പ് തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യും.കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടി മൊബൈൽ പവില്യൻ ഒരുക്കും. ......
രാജ്യം ഇന്ന് വിജയദശമി ആഘോഷിക്കുന്നു. ദുർഗാപൂജാ ഉത്സവത്തിന്റെ സമാപന ദിനമാണ് വിജയദശമി. ‘ദസറ’ എന്നും ഈ ഉത്സവം അറിയപ്പെടുന്നു.......
വയനാട് ജില്ലയിലെ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലെ വികൃതമുഖങ്ങളുടെ പ്രവർത്തികളുടെ ഭാഗമായി ആത്മഹത്യകളും, ആത്മഹത്യാശ്രമങ്ങളും അനുബന്ധ സംഭവങ്ങളും സംസ്ഥാന നേതൃത്വത്തിന്റെ മുഖം കൂടുതൽ വികൃതമാക്കുന്നു. വയനാട് ഡി.സി.സിയിൽ നിലനിൽക്കുന്ന ഗ്രൂപ്പ് കളികളുടെ ഭാഗമായി ഡി.സി.സി പ്രസിഡന്റിന് നേരെയുള്ള കൈയേറ്റം, കൈയേറ്റത്തിൽ പ്രതിഷേധിച്ച് പരസ്യതല്ല്, കള്ളക്കേസിൽ കുടുക്കി സഹപ്രവർത്തകരെ ജയിലിലടയ്ക്കൽ തുടങ്ങി നാനാവിധ പ്രവർത്തനങ്ങളിലൂടെ വയനാട് ജില്ലാകമ്മിറ്റി കുപ്രസിദ്ധി നേടിയിരിക്കുകയാണ്. ......