സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന 'ശബരിമല സംരക്ഷണ സംഗമ'ത്തിൽ ഉയർന്ന വിദ്വേഷപരാമർശങ്ങളെക്കുറിച്ചുള്ള വിവാദം ശക്തമാകുന്നു. ശബരിമല അയ്യപ്പന്റെ ഉറ്റതോഴനെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാവർ സ്വാമിയെ അതിനിശിതഭാഷയിൽ വിമർശിക്കുകയും, 'മുസ്ലീം തീവ്രവാദി' എന്ന് വിശേഷിപ്പിക്കുകയും ചെയ്തതിനെതിരെയാണ് വിവിധ കോണുകളിൽ നിന്നും ഇപ്പോൾ പ്രതിഷേധം ഉയരുന്നത്.
ശബരിമലയുടെ ഐതിഹ്യത്തിൽനിന്നും വാവരെ പുറംതള്ളാനും, ശബരിമലയിൽ നിലനിൽക്കുന്ന മതമൈത്രിയുടേയും, ബഹുസ്വരതയുടേയും അന്തരീക്ഷം അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കങ്ങൾ ചില തീവ്രഹൈന്ദവ സംഘടനകളുടെ ഭാഗത്തുനിന്നും അടുത്ത കാലത്തായി നടന്ന് വരുന്നുണ്ട്. ......
പത്രങ്ങളിലും, ചാനലുകളിലും ഒരു വിഷയം വാർത്തയാകും മുമ്പ് ഓൺലൈനിൽ ചർച്ചകൾ നടക്കുന്ന കാലമാണിത്. രണ്ട് പാതിറ്റാണ്ട് മുമ്പ് തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ തിരുകേശം അരസെന്റീമീറ്റർ വലുതായതായും, മദീനാ മുനവ്വറയിൽ പ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്നയിടത്തെ പൊടികൾ ശേഖരിച്ചത് തന്റെ പക്കലുണ്ടെന്നും, വിശ്വാസികൾ കേശം മുക്കിയ വെള്ളവും, പൊടിയും രോഗശാന്തിക്കായും മറ്റും ആദരവോടെ ഉപയോഗപ്പെടുത്തണമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ നടത്തിയ പ്രസ്താവന വൻ പ്രതിഷേധത്തിന് വഴിമരുന്നായിരിക്കുകയാണ്. ......
തിരുവനന്തപുരം:ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ പ്രിയതാരം മോഹൻലാലിനെ കേരളം ആദരിച്ചു. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണ ചടങ്ങ് ജനസാഗരത്തിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ......
ഇൻഡ്യ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ട റിട്ടയേർഡ് സുപ്രീംകോടതി ജസ്റ്റിസ് സുദർശൻ റെഡ്ഡി ആന്ധ്രയിലെ റെഡ്ഡി വംശത്തിലെ ക്രിസ്ത്യൻ വിഭാഗക്കാരനായിരുന്നു. ആന്ധ്രാപ്രദേശിലെ റെഡ്ഡി വംശജരിൽ ബ്രാഹ്മണരും ക്രിസ്ത്യാനികളുമുണ്ട്. ......
കൊച്ചി : സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന് വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ പിറവത്ത് നടന്ന മത്സരത്തില്‍ ഹാട്രിക് വിജയത്തോടെ വീയപുരം വില്ലേജ് ബോട്ട് ക്ലബ്(പ്രൈഡ് ചേസേഴ്സ്) തുഴഞ്ഞ വീയപുരം ചുണ്ടന് (3:35:331 മിനിറ്റ്) വിജയിച്ചു. കൈനകരിയിലും താഴത്തങ്ങാടിയിലും വീയപുരം തന്നെയാണ് ഒന്നാമതെത്തിയത്.
മൈക്രോ സെക്കന്റുകളുടെ വില ഓരോ തുഴക്കാരനും നന്നായി മനസിലാക്കുന്നതാണ് സിബിഎല്‍ അഞ്ചാം സീസണ് എന്ന് ഓരോ വള്ളം കളി പ്രേമിയും വിലയിരുത്തുന്നുണ്ടാകും. ......
ചെങ്ങന്നൂര്‍: സ്വച്ഛ് സര്‍വ്വേക്ഷന്‍ ക്യാമ്പയിന്റെ ഭാഗമായ സ്വച്ഛോത്സവത്തില് ഗവ. വനിത ഐ.റ്റി.ഐ.യെ ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു.......
ചെങ്ങന്നൂർ :ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കൻഡറി വിഭാഗത്തിൻ്റെ രജത ജൂബിലി ആഘോഷ പരിപാടികൾക്ക് വർണാഭമായ തുടക്കമായി. ചെറിയനാട് മാമ്പള്ളി പടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
കൊടിക്കുന്നിൽ സുരേഷ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു.നാടിന്റെ വളർച്ചയിലും പുരോഗതിയിലും ഒരു സ്കൂളിനുണ്ടാകുന്ന അനിഷേധ്യ സ്ഥാനത്തിനും പാഠ്യപാഠ്യേതര രംഗത്ത് ജൂനിയർ കോളേജ് എന്ന തലത്തിലേക്ക് ഉയരുന്ന വിധത്തിലുള്ള അതിന്റെ പ്രവർത്തനത്തിനും മികച്ച ഉദാഹരണമാണ് ചെറിയനാട് ഡിബിഎച്ച്എസ്എസ് എന്ന് എംപി പറഞ്ഞു. ......
ചെങ്ങന്നൂർ: ഒ ബി സി മോർച്ച ആലപ്പുഴ സൗത്ത് ജില്ല നേതൃയോഗം മാവേലിക്കര ബി.ജെ.പി
ഓഫീസിൽ
പ്രസിഡന്റ് രമേശ് പേരിശ്ശേരിയുടെ അധ്യക്ഷതയിൽ നടത്തി.
ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു. ഒബിസി മോർച്ച
സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ വിനിൽ,ആലപ്പുഴ മേഖല ജനറൽ സെക്രട്ടറി സജു ഇടക്കല്ലിൽ, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് ഉണ്ണിച്ചേത്ത്, ട്രഷറാർ പ്രശാന്ത് കെ കെ എന്നിവർ സംസാരിച്ചു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ മുൻസിപ്പൽ കണ്ടിജന്റ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളും പെൻഷനും പരിഷ്കരിച്ച് നടപ്പിലാക്കുക. ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തുക. ......