ചെങ്ങന്നൂർ: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ചെറിയനാട് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിപുലമായ പരിപാടികളോടെ വയോജന സ്നേഹസംഗമം സംഘടിപ്പിച്ചു. വയോജനങ്ങളോടുള്ള കരുതലും ആദരവും വിളിച്ചോതിയ പരിപാടി ചെങ്ങന്നൂർ മുനിസിപ്പൽ ചെയർമാൻ മനീഷ് കീഴാർമഠത്തിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ റവ. ......
കൊച്ചി: വിത്തു വിതച്ചതിന്റെ എട്ട് മടങ്ങോളം ഉൽപാദനം .ലഭ്യത കുറഞ്ഞുവരുന്ന വേമ്പനാട് കായലിലെ കറുത്ത കക്ക സമ്പത്തിന് പുത്തനുണർവേകി സിഎംഎഫ്ആർഐ പദ്ധതി. കക്കയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഒരു വർഷം മുമ്പ് വിത്തുനിക്ഷേപം നടത്തിയതിൽ എട്ട് മടങ്ങോളം ഉൽപാദനം.
കറുത്ത കക്കയുടെ ശോഷണം തടയുന്നതിനും ഉൽപാദനം വർധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയിൽ ആലപ്പുഴ ജില്ലയിലെ വടക്കുംകരയിൽ സിഎംഎഫ്ആർഐ ഒരു ഹെക്ടർ വിസ്തൃതിയിൽ അഞ്ച് ടൺ കക്ക വിത്ത് നിക്ഷേപിച്ചിരുന്നു. ......
ചെങ്ങന്നൂർ: തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനുനേരെ ബൈക്കിലെത്തിയ സംഘം ബിയർ കുപ്പികളും കല്ലുകളും എറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന് നേരെ ചെങ്ങന്നൂരിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടി. ......
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട നിർണായക കേസിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്ന വിധി എഴുതിത്തുടങ്ങിയതായി റിപ്പോർട്ട്. ......
എറണാകുളം : കേന്ദ്രസർക്കാരിന്റെ സ്വച്ഛതാ പ്രവർത്തനങ്ങളുടെ ഭാഗമായി, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് ടെലികമ്മ്യൂണിക്കേഷൻസ്, ശ്രീ. അജിത് കുമാർ എസ്., ITS-ന്റെ നേതൃത്വത്തിൽ ദൂരസഞ്ചാര വകുപ്പ്, കേരള ലൈസൻസ്ഡ് സർവീസ് ഏരിയയുടെ (Kerala LSA) ആഭിമുഖ്യത്തിൽ ഇന്ന് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.
എൽ.എസ്.എ. ......
കച്ചേരിപ്പടി: വർദ്ധിച്ചു വരുന്ന ലഹരി ദുരുപയോഗത്തെ ചെറുക്കുന്നത്തിനുള്ള സന്ദേശവുമായി എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ റേഞ്ചർ ടീം സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. എക്സൈസ് വകുപ്പ് എറണാകുളം ജില്ലാ വിമുക്തി മിഷനുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ......
കൊച്ചി: ബ്രദർ മാവൂരൂസ് മാളിയേക്കൽ മഹാത്യാഗത്തിന്റെ രൂപമായിരുന്നു വെന്ന് സി എം ഐ കൊച്ചി സെക്രെഡ് ഹാർട്ട് പ്രൊവിൻഷ്യൽ ഫാ. പൗലോസ് കിടങ്ങൻ അഭിപ്രായപ്പെട്ടു. ......
രക്തദാനം ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനമാണെന്നും ചെറുപ്പകാലത്ത് തന്നെ വിദ്യാർത്ഥികൾ ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.ജില്ലാ ഇൻഫർമേഷൻ ഓഫീസ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സൗത്ത്, തിരുവാങ്കുളം മഹാത്മ ലൈബ്രറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷങ്ങളുടെയും ദേശീയ രക്തദാന ദിനത്തിന്റെയും ഭാഗമായി ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ രക്തദാന ബോധവത്കരണ സെമിനാറും രക്തദാന ക്യാമ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന സമയത്ത് തന്റെ ആദ്യകാല രക്തദാന അനുഭവങ്ങൾ അദ്ദേഹം ചടങ്ങിൽ പങ്കുവെച്ചു. ആപത്ത് ഘട്ടങ്ങളിൽ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ രക്തദാനത്തിലൂടെ സാധിക്കും. ......
ന്യൂഡൽഹി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ റെസിഡൻഷ്യൽ റൂഫ്ടോപ്പ് സോളാർ കമ്പനിയായ ഫ്രെയർ എനർജി, ക്രിക്കറ്റ് താരം രോഹിത് ശർമയെ തങ്ങളുടെ ആദ്യ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഇതിൻ്റെ ഭാഗമായി ‘സോളാർ ഹോ, തോ ഫ്രേയർ ഹോ!’ എന്ന പരസ്യ ക്യാമ്പയിനും കമ്പനി തുടക്കമിട്ടു.റൂഫ്ടോപ്പ് സോളാർ എന്നത് 30 വർഷത്തെ ദീർഘകാല നിക്ഷേപമാണെന്നും, ദശാബ്ദങ്ങളോളം വിശ്വസിക്കാൻ കഴിയുന്ന ഒരു പങ്കാളിയെയാണ് കുടുംബങ്ങൾ തിരഞ്ഞെടുക്കേണ്ടതെന്നുമുള്ള സന്ദേശമാണ് ഈ ക്യാമ്പയിൻ മുന്നോട്ടുവെക്കുന്നത്. ......
മേടം: തുടക്കത്തിൽ കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ നടക്കണമെന്നില്ല. കലഹം, അഭിമാനക്ഷതം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ് എന്നിവയ്ക്ക് സാധ്യത.......