ചെങ്ങന്നൂർ :വിശ്വകർമ്മ സർവീസ് സൊസൈറ്റി 32-ാം നമ്പർ പേരിശ്ശേരി ശാഖ മഹിളാസംഘം പ്രവർത്തകയോഗവും തെരഞ്ഞെടുപ്പും നടന്നു.
മഹിളാസംഘം ആലപ്പുഴ ജില്ല പ്രസിഡന്റ് രമണി നടരാജൻ യോഗം ഉൽഘാടനം ചെയ്തു. സമൂഹത്തിൽ പിൻതള്ളപെടുകയും പാർശ്വ വൽക്കരിക്കപ്പെടുകയും ചെയ്ത വിശ്വകർമ്മ വിഭാഗത്തിന്റെ മുന്നേത്തിന് മഹിളകളും പങ്കാളികളാകണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് അതിനാൽ വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിശ്വകർമ്മ വനിതകളും മത്സരിച്ച് ജനപ്രതിനിധികളായി നാടിലെ ഭരണത്തിൽ പങ്കാളികളാ കുന്നതിനുള്ള കർമ്മ പദ്ധതികൾക്ക് രൂപം നൽകണം - യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് പറഞ്ഞു.
മഹിളാ സംഘം ശാഖ വൈസ് പ്രസിഡന്റ് ഓമന വിജയൻ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ ജോയിന്റ് സെക്രട്ടറി മഞ്ചു പ്രസാദ് , വി . ......
ദോഹ:ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിൽ എത്തിയ ഇന്ത്യയുടെ വ്യാപാര വ്യവസായ മന്ത്രി പിയുഷ് ഗോയലിന് ഊഷ്മളവരവേൽപ്പ്.
ഒക്ടോബർ 5 മുതൽ 7 വരെയാണ് ഖത്തർ കേന്ദ്ര മന്ത്രി ഖത്തർ സന്ദർശിക്കുന്നത്. ഇന്ത്യ-ഖത്തർ സാമ്പത്തിക-വാണിജ്യ സംയുക്ത കമ്മീഷന്റെ യോഗം സഹഅധ്യക്ഷത വഹിക്കുന്ന തിനായാണ് അദ്ദേഹം ഖത്തറിൽ എത്തിയത്. ......
ദോഹ:ഖത്തറിന്റെ മനോഹാരിതയാർന്ന കോർണിഷ് പുതുരൂപത്തിൽ.
പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ദോഹ കോർണിഷ് സ്ട്രീറ്റിലെ നവീകരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയായതായി പ്രഖ്യാപിച്ചു. ഷാർഖ് ഇന്റർചേഞ്ച് മുതൽ ഓൾഡ് പോർട്ട് ഇന്റർചേഞ്ച് വരെയാണ് ആദ്യഘട്ടത്തിൽ പൂർത്തികരിച്ചത്.
പൗരന്മാർക്കും യാത്രക്കാർക്കും കൂടുതൽ സുരക്ഷിതവും സുതാര്യവുമായ ഗതാഗതാനുഭവം നൽകുന്നതിനും റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനുമുള്ള അഷ്ഗാലിന്റെ ദീർഘകാല പദ്ധതിയുടെ ഭാഗമാണ് നവീകരണ പ്രവർത്തനം.
കോർണിഷ് റോഡിലെ മുഴുവൻ നവീകരണ പ്രവൃത്തികളും പൂർത്തിയാക്കുന്നതിനായി അഷ്ഗാൽ അടുത്ത ആഴ്ചകളിൽ നിശ്ചിത ഘട്ടങ്ങളായി താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
പഴയ ടാർ പാളി നീക്കം ചെയ്യുന്നതിനായി രാത്രി സമയത്ത് ഭാഗികമായി റോഡ് അടയ്ക്കും. ......
ദോഹ: ഖത്തറിന്റെ സുസ്ഥിര വികസനമുദ്രയായ മ്ശൈരിബ് പ്രോപ്പർട്ടീസിന്
സ്മാർട്ട് ബിൽറ്റ് എൻവയോൺമെന്റ് അവാർഡ്സ് 2025ൽ ഇന്നോവേഷൻ ഇൻ ആർകിടെക്ചർ വിഭാഗത്തിൽ പുരസ്കാരംലഭിച്ചു. മുശൈരിബ് ഡൗൺടൗൺ ദോഹയുടെ നവീനമായ രൂപകൽപ്പനയും ഭാവിസൗഹൃദ സൗകര്യങ്ങളുമാണ് അവാർഡിനർഹമായത്.
ഒക്ടോബർ 1 മുതൽ 2 വരെ യുഎഇയിലെ ദുബായിൽ നടന്ന സ്മാർട്ട് ബിൽറ്റ്എൻവയോൺമെന്റ് ഫോറം വേദിയിൽനടന്ന ചടങ്ങിൽ അവാർഡ് നൽകി.
റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി മാനേജ്മെന്റ്, കമ്മ്യൂണിറ്റി മാനേജ്മെന്റ്, പ്രോപ്ടെക് തുടങ്ങിയ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ഫോറം, മിഡിൽ ഈസ്റ്റിലെ നിർമാണ-വികസന രംഗത്തെ പ്രധാന ചർച്ചാ വേദികളിലൊന്നാണ്.
ഈ പുരസ്കാരത്തോടെ, ഖത്തറിന്റെ സുസ്ഥിര നഗര വികസന മാതൃകയായ മ്ശൈരിബ് പ്രോപ്പർട്ടീസിന് ലഭിച്ച അന്താരാഷ്ട്ര അംഗീകാരങ്ങളുടെ പട്ടിക കൂടുതൽ ദീർഘമായി.
‘സെവൻ പ്രിൻസിപ്പിൾസ്’ എന്നറിയപ്പെടുന്ന മ്ശൈരിബിന്റെ ആർകിടെക്ചറൽ തത്വശാസ്ത്രമാണ് ഈ അംഗീകാരം നേടിയത്. ......
ദോഹ: ഖത്തർ ഫൗണ്ടേഷന്റെ (QF)
3D ആനിമേറ്റഡ് വിദ്യാഭ്യാസ-വിനോദ പരമ്പരയായ 'സിറാജ്’'ന്റെ അഞ്ചാം സീസൺ ആരംഭിച്ചു.
ഖത്തർ–അർജന്റീന–ചിലി 2025 സംസ്കാര വർഷം (Year of Culture) ആഘോഷിക്കുന്നതിനായി സമർപ്പിച്ച പ്രത്യേക എപ്പിസോഡോടെയാണ് ഈ സീസൺ ആരംഭിച്ചത്.
പ്ലേസ് വെൻഡോം മാളിൽ ഒക്ടോബർ 2-നാണ് കുടുംബസൗഹൃദമായ ഉദ്ഘാടന പരിപാടി നടന്നത്. പരിപാടി ഒക്ടോബർ 11 വരെ തുടരും.2016-ൽ ആരംഭിച്ച സിറാജ് അറബിക് സംസാരിക്കുന്ന 3 മുതൽ 8 വയസുവരെ പ്രായമുള്ള കുട്ടികളിൽ ഭാഷാപഠനവും മൂല്യബോധവുമുയർത്തുന്ന ജനപ്രിയ പരിപാടിയാണ്.
പുതിയ സീസണിൽ കുടുംബം, സുഹൃത്തുക്കൾ, സ്കൂൾ, സമൂഹം എന്നിവയുമായുള്ള കുട്ടികളുടെ ബന്ധങ്ങളെ ആസ്പദമാക്കി കഥകൾ ഒരുക്കിയിട്ടുണ്ട്.
ആദ്യ എപ്പിസോഡ് “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ചിലി ആൻഡ് അർജന്റീന)” എന്നതാണ്. ......
ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് വച്ചാണ് അനിൽ കുമാർ പിടിയിലായത്.......