കൂട്ട മതംമാറ്റത്തിന് ശ്രമിച്ചെന്ന കേസിൽ അമേരിക്കൻ പൗരൻ അറസ്റ്റിൽ. ജയിംസ് വാട്സൻ എന്നയാളെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിൽ ഭിവണ്ടിയിലെ ചിംപിപാഡയിലാണു സംഭവം. ഗ്രാമീണരെ കൂട്ടമായി മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന കേസിലാണ് പൊലീസിന്റെ നടപടി. ജയിംസ് വാട്സൻ ഉൾപ്പെടെ മൂന്നു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാർഥനാ സംഗമത്തിൽ 35 ഗ്രാമീണർ പങ്കെടുത്തെന്ന് പ്രദേശവാസി നൽകിയ പരാതിയിൽ പറയുന്നു. ......
ഗാസയിൽ യുദ്ധം തുടങ്ങിയിട്ട് ഇന്ന് രണ്ടു വർഷം. 2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രയേലിൽ ഹമാസ് കടന്നുകയറി നടത്തിയ ആക്രമണത്തോടെയാണ് ഗാസയിൽ യുദ്ധം ആരംഭിച്ചത്.......
ചെങ്ങന്നൂർ: കെ പി എം. എസ് ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ജസ്റ്റീസ് പി ഡി രാജൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.......

ദോഹ:കേരള സർക്കാരിന്റെ നോൺ-റെസിഡന്റ് കേരളൈറ്റ്സ് അഫയേഴ്സ് (നോർക്ക) വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ആദ്യ നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റിൽ ഖത്തറിൽ നിന്നുള്ള മൂന്ന്പ്രതിനിധികളുടെവികസനരേഖ കൈയ്യടി നേടി.പ്രവാസി സമൂഹത്തിന്റെ ബൗദ്ധികവും സാമ്പത്തികവുമായ പങ്കാളിത്തത്തെ കേരളത്തിന്റെ വളർച്ചാ ദൗത്യവുമായി ബന്ധിപ്പിക്കാനുള്ള ചരിത്രപരമായ ഒരു വഴിത്തിരിവായി മാറിനോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ്.
ഖത്തറിൽ നിന്നുള്ള ഐ.ബി.പി.സി ഖത്തർ പ്രസിഡന്റും ഹാർവാർഡ് ബിസിനസ് സ്കൂൾ ക്ലബ് ഓഫ് ജിസിസി സെക്രട്ടറിയുമായ താഹ മുഹമ്മദ് അബ്ദുൾ കരീം, ബയോടെക് മെഡ്കാൽ സിഇഒ സമീർ അബ്ദുള്ള, ORYX GTL ലീഡ് എഞ്ചിനീയർ നിധിൻ ഓതേരി എന്നിവർ അവതരിപ്പിച്ച നിർദ്ദേശങ്ങളാണ് ശ്രദ്ധേയമായത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത മീറ്റ്, ലോകമെമ്പാടുമുള്ള 50-ലധികം മലയാളികളെ ഒന്നിപ്പിച്ചു. കേരളത്തിന്റെ വികസനത്തിന് ആഗോള അറിവും പരിചയസമ്പത്തും പ്രയോജനപ്പെടുത്താനുള്ള ദിശാബോധം സമ്മേളനം സമ്മാനിച്ചു.
താഹ മുഹമ്മദ് അവതരിപ്പിച്ച “കേരളത്തിന്റെ ഭാവിയെ ശാക്തീകരിക്കൽ” എന്ന പ്രമേയം ആറു സ്തംഭങ്ങളിലൂടെയും മൂന്ന് തലങ്ങളിലൂടെയും പ്രാവർത്തികമാക്കാവുന്ന പഠന-നൈപുണ്യ മാതൃകയെ നിർദ്ദേശിക്കുന്നു.
ആജീവനാന്ത പഠനം, ആഗോള യോഗ്യതകൾ, പ്രവാസി മെന്റർഷിപ്പ്, തത്സമയ തൊഴിൽ ഡാറ്റ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തി വിദ്യാഭ്യാസത്തിൽ ആഗോള നിലവാരം സൃഷ്ടിക്കുന്നതാണിത്. ......

ദോഹ: ഇന്ത്യൻ പ്രവാസികൾക്കിടയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ വാരിയേഴ്സ് എഫ്സി ആദ്യമായി നടത്തിയ ലെജൻഡ്സ് ടൂർണമെൻ്റിൽ ഒക്ടോബർ 03ന് നടന്ന ആവേശകരമായ ഫൈനലിൽ MBST ഖത്തർ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡാറ്റാപ്ലസ് എഫ്സിയെ പരാജയപ്പെടുത്തി പ്രഥമ കപ്പ് ഉയർത്തിയത്.
ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ UK FC പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഖത്തർ മാസ്റ്റേഴ്സിനെ തോൽപിച്ചു. കുട്ടികൾക്കായി 04 ടീമുകൾ പങ്കെടുത്ത ജൂനിയർ കപ്പ് ടൂർണമെൻ്റിൽ ടിക്കിസ്റ്റ എഫ്സിയെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്സ് സ്പോർട്സ് സെൻ്റർ വിജയികളായി.
ഖത്തറിലെ 08 പ്രശസ്ത ടീമുകൾ പങ്കെടുത്ത് ലീഗ് അടിസ്ഥാനത്തിൽ UDST ഗ്രൗണ്ടിൽ സെപ്റ്റംബർ 19ന് ആരംഭിച്ച് ഉടനീളം ത്രസിപ്പിക്കുന്ന മത്സരങ്ങൾ തിങ്ങിനിറഞ്ഞ ഗാലറിക്ക് സമ്മാനിച്ചാണ് ഒക്ടോബർ 03ന് വക്രയിലെ ജെംസ് ഗ്രൗണ്ടിൽ ടൂർണമെൻ്റ് കൊടിയിറങ്ങിയത്.
റേഡിയോ സുനോ RJ അഷ്ടമി നേതൃത്വം നൽകിയ സമാപന ചടങ്ങിൽ അബ്ദുൾ അസീസ് QFA, മസൂദ് ചാലിയാർ, ഷഹീദ് നബീന-MBST, ഷൈജിത്ത് ജിറ്റകോ പ്ലാന്റ് ഹയർ, എന്നിവർ മുഖ്യാതിഥികളായിരുന്നു. ടൂർണമെന്റിന് നൽകിയ ഉദാരമായ പിന്തുണയ്ക്ക് എല്ലാ സ്പോൺസർമാരെയും പ്രത്യേകം ആദരിച്ചു.
നജീബിനെ ടൂർണമെന്റിലെ മികച്ച കളിക്കാരനായും ജമാലിനെ മികച്ച പ്രതിരോധക്കാരനായും അഷ്റഫിനെ മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുത്തു. ......
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടക്കും. നവംബർ ആറിനാണ് ആദ്യഘട്ടം.......
കൊച്ചി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന അതിക്രമം ജ്യൂഡീഷ്യറിക്കു പോലും മോദിയുടെ ഇന്ത്യയിൽ രക്ഷയില്ല എന്ന് തെളിയിക്കുന്നതാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ്. ഫാസിസം കോടതി മുറിയിലേക്ക് വരെ എത്തിയെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ......
സെറിബ്രൽ പാൾസി (ചുരുക്കത്തിൽ ‘സിപി’) യെ പലപ്പോഴും ഒറ്റ രോഗമായിട്ടാണ് നമ്മൾ കാണാറുള്ളത്. എന്നാൽ ചലനശേഷിയെയും ശരീരത്തിന്റെ നിലയെയും ബാധിക്കുന്ന വിവിധ പ്രശ്നങ്ങളുടെ ഒരു കൂട്ടത്തെയാണ് സെറിബ്രൽ പാൾസി എന്നുപറയുന്നത്. ......
തിരുവനന്തപുരം: ദാദാസാഹിബ് ഫാൽക്കെ അവാർഡ് 2023-ലെ ജേതാവായ നടൻ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരവ് നൽകുന്നതിനായി സംഘടിപ്പിച്ച 'മലയാളം വാനോളം ലാൽ സലാം' എന്ന വമ്പൻ പരിപാടിക്കായി രണ്ട് കോടി രൂപ ചെലവഴിക്കാൻ സർക്കാർ പ്രത്യേക അനുമതി നൽകി ഉത്തരവായി.
ഒക്ടോബർ 4-ന് തിരുവനന്തപുരത്ത് വെച്ചാണ് ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ഈ ആദരവ് ചടങ്ങ് സംഘടിപ്പിക്കുന്നത്. സാംസ്കാരിക വകുപ്പ്, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി), കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.
ചെലവും ധനവിനിയോഗവും
മോഹൻലാലിനുള്ള ആദരവ് ചടങ്ങിന്റെ ആകെ ചെലവായി 2.84 കോടി രൂപയാണ് കണക്കാക്കുന്നത്. ......