ദോഹ: വ്യോമയാന ലോകത്തെ കുറിച്ചുള്ള അസാധാരണമായ ഓർമ്മശക്തിയിലൂടെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി അബ്ദുൽ അലീം എൻ.എം. ദേശീയ ശ്രദ്ധ നേടി.......
ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹു സർക്കാരിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലെന്ന് റിപ്പോർട്ട്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കങ്ങൾക്കിടെയാണ് സർക്കാരിന്റെനിലനിൽപ്പുതന്നെ ഭീഷണിയിലായിരിക്കുന്നത്. ......
കൊച്ചി : വോൾവോയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ EX30 കേരളത്തിൽ അവതരിപ്പിച്ച് വോള്‍വോ ഇന്ത്യ. കൊച്ചിയിൽ നടന്ന ചടങ്ങിൽ വോൾവോ ഇന്ത്യ റീജിയണൽ മാനേജർ അമിത് കാലു, വോൾവോ കേരള ഡയറക്ടർ അനീഷ് മോഹൻ, വോൾവോ കേരള സിഇഒ കൃഷ്ണകുമാർ ആർ എന്നിവർ പങ്കെടുത്തു. 2025 ഒക്ടോബര്‍ 19 ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് 39,99,000 രൂപയ്ക്ക് കാര്‍ സ്വന്തമാക്കാം. ......
കൊച്ചി: ഗ്ലോബല്‍ ടെക്നോളജി ബ്രാന്‍ഡായ ഷവോമി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലായി 10 പ്രീമിയം സര്‍വീസ് സെന്ററുകള്‍ ആരംഭിച്ചു. കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇൻസ്ട്രുമെന്റേഷൻ വിഭാഗം സംഘടിപ്പിച്ച “അപ്ലൈഡ് കമ്പ്യൂട്ടർ വിഷൻ ആൻഡ് മഷീൻ ലേണിംഗ് വിത്ത് പൈതൺ” എന്ന ദ്വിദിന ഹാൻഡ്സ്-ഓൺ ശില്പശാല സമാപിച്ചു.ഐ.ഐ.ടി. തിരുപ്പതി നവവിഷ്കർ ഐ-ഹബ് ഫൗണ്ടേഷൻ്റെ പിന്തുണയോടെ സ്ഥാപിതമായ പുതിയ പോസിഷനിംഗ്, നാവിഗേഷൻ ആൻഡ് ടൈമിംഗ് (പി എൻ ടി) ലാബ് കുസാറ്റ് വൈസ് ചാൻസലർ ഡോ. ......

കൊച്ചി : കത്തോലിക്ക കോൺഗ്രസിൻറെ നേതൃത്വത്തിൽ വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്റ്റോബർ 13 മുതൽ 24 വരെ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ പ്രസിഡൻ്റ് പ്രൊഫ.രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന 'അവകാശ സംരക്ഷണ യാത്ര' നടത്തും.ഒക്ടോബർ 13 ന് ജാഥ കാസർകോഡ് ജില്ലയിലെ പാണത്തൂരിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി ഉത്ഘാടനം ചെയ്യും.ബിഷപ്പ് ലഗേറ്റ് മാർ റെമിജിയുസ് ഇഞ്ചനാനി യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.ജാഥ കടന്നു വരുന്ന സ്ഥലങ്ങളിൽ വിവിധ രൂപത മെത്രാൻമാർ,സമുദായ - സാമൂഹ്യ നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും.
'നീതി ഔദാര്യമല്ല അവകാശമാണ്' എന്ന മുദ്രാവാക്യവുമായി, രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കുക,ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക,വന്യമൃഗ ആക്രമണം ശാശ്വതമായി പരിഹരിക്കുക, നെല്ല്,റബ്ബർ ഉൾപ്പെടെ കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുക, വിദ്യാഭ്യാസ - ന്യൂനപക്ഷ രംഗങ്ങളിലെ അവഗണനകളും കടന്നുകയറ്റവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ സംരക്ഷണ യാത്ര നടത്തുന്നത്.കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ,രൂപത ഭാരവാഹികൾ നേതൃത്വം നൽകുന്ന ജാഥയ്ക്ക് 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ നൽകും. ഒക്ടോബർ 24 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് നടക്കുന്ന വമ്പിച്ച പ്രകടനത്തോടെ ജാഥ സമാപിക്കും.ജനകീയ ആവശ്യങ്ങളോട് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന അവഗണനകളും ഇരട്ടത്താപ്പും ചർച്ചാ വിഷയമാകും.നാളുകളായി ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ലായെങ്കിൽ തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശക്തമായ നിലപാട് എടുക്കുവാൻ നിർബന്ധിതരാകുമെന്ന് കത്തോലിക്ക കോൺഗ്രസ് നേതൃത്വം പ്രസ്താവിച്ചു.
ഒരു വ്യക്തിയുടെ ജീവനും സ്വത്തിനും വിദ്യാഭ്യാസം നേടാനുമുള്ള അവകാശം, ഇഷ്ടമുള്ള മതം സ്വീകരിക്കുവാനും സ്വന്തം മതം ഉപേക്ഷിക്കാനുള്ള അവകാശം തുടങ്ങിയ മൗലിക അവകാശങ്ങളിൽ കടന്നു കയറാനുള്ള ശ്രമം അവസാനിപ്പിക്കണം.വനമേഖലയോട് ചേർന്ന് പ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന കർഷകർ വന്യമൃഗ ശല്യം മൂലവും തെറ്റായ വന നിയമങ്ങൾ മൂലവും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികൾ മൂലവും കർഷകർ ആല്മഹത്യാ മുനമ്പിലാണ്.തൊഴിൽ ചെയ്ത് ജീവിക്കാനുള്ള കർഷകരുടെ മൗലികാവകാശത്തെ ലംഘിക്കുന്ന വിധത്തിൽ സർക്കാരുകൾ നിയമങ്ങൾ നിർമ്മിക്കുന്നു. ......
സ്പാനിഷ് പരിശീലകനായ സാഞ്ചസ്, മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റലയുടെ ബാക്ക്റൂം ടീമില്‍ ചേരും. സ്ട്രെങ്ത് & കണ്ടീഷനിംഗ് കോച്ച് അലക്സ് മോറ, സഹപരിശീലകൻ ടി ജി പുരുഷോത്തമൻ എന്നിവർ ഉള്‍പ്പെടുന്നതാണ് കാറ്റലയുടെ നിലവിലെ പരിശീലകസംഘം.
സ്പാനിഷ് ഫുട്ബോളില്‍ നിന്നുള്ള മികച്ച അനുഭവസമ്ബത്തുമായാണ് സാഞ്ചസ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ......
കൊച്ചി: സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും സുസ്ഥിരമായ മത്സ്യബന്ധനം ഉറപ്പാക്കാനും സമുദ്രമത്സ്യമേഖലയിൽ ഇന്ത്യൻ സ്റ്റാൻഡേർ്ഡിന് രൂപം നൽകണമെന്ന് വിദഗ്ധർ. ഇതിനായി, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര പരിപാലനരീതികൾ തുടങ്ങിയവ ലക്ഷ്യമിട്ടുള്ള ദേശീയ ചട്ടക്കൂട് വികസിപ്പിക്കണമെന്നും വിദഗ്ധർ പറഞ്ഞു.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സി.എം.എഫ്.ആർ.ഐ.) ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും (ബി.ഐ.എസ്.) സംയുക്തമായി സംഘടിപ്പിച്ച ശിൽപശാലയിലാണ് ഈ നിർദേശമുയർന്നത്.
ഏകീകൃതവും വിശ്വസനീയവും ശാസ്ത്രീയമായ രീതികൾ ഉറപ്പാക്കുന്നതിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.) ഔദ്യോഗികമായി അംഗീകരിച്ച മാനദണ്ഡമാണ് ഇന്ത്യൻ സ്റ്റാൻഡേർഡ്. ......