ആലുവ :ദൈവദാസി മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തോട നുബന്ധിച്ച് സിടിസി സെൻ്റ് ജോസഫ് പ്രൊവിൻസ് മദർ ഏലീശ്വാ പ്രത്യാശയുടെ ദീപശിഖ എന്ന പേരിൽസംഘടിപ്പിച്ച ഏകദിന പഠനശിബിരം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.കേരളത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്ത് ശക്തമായ മുന്നേറ്റമുണ്ടായത് മദർ ഏലീശ്വായുടെ സാമൂഹ്യ ഇടപെടലുകൾ കൊണ്ടാണെന്ന് ഹൈബി ഈഡൻ പറഞ്ഞു. ചരിത്രം മദർ ഏലീശ്വായോട് വേണ്ടത്ര നീതി പുലർത്തിയിട്ടുണ്ടോ എന്ന് സംശയമാണ്.മദർ തുടക്കം കുറിച്ച സന്യാസ സഭയുടെ നേതൃത്വത്തിൽ ഇന്ന് ലോകമെമ്പാടും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽവിലമതിക്കാനാവാത്ത സംഭാവനകൾ നൽകാൻ സി.റ്റി.സി സന്യാസികൾക്ക് സാധിക്കുന്നുണ്ട് എന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആലുവ സെൻ്റ് സേവ്യേയേഴ്സ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സെൻ്റ് സേവ്യേഴ്സ് കോളേജ് മാനേജർ സിസ്റ്റർ ചാൾസ് സിടിസി അധ്യക്ഷത വഹിച്ചു. ......
കൊച്ചി : കൊച്ചി വാട്ടര്‍ മെട്രോയുടെ മട്ടാഞ്ചേരി, വില്ലിംഗ്ഡണ്‍ ഐലന്റ് ടെര്‍മിനലുകള്‍ 11 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മട്ടാഞ്ചേരി ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ, നിയമ, കയർ വകുപ്പു മന്ത്രി പി രാജീവ് അധ്യക്ഷനായിരിക്കും. ......
ദോഹ:സർക്കാർ ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും നൽകുന്ന പുതിയ നിയമത്തിന്
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽ താനി അംഗീകാരം നൽകി. 2016ലെ സിവിൽ ഹ്യൂമൻ റിസോഴ്സസ് നിയമത്തിലെ വ്യവസ്ഥകൾ പുതുക്കി
ഖത്തർ സർക്കാർ
ഭേദഗതി ചെയ്തു. ......
മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച പെൺകുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചു. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് വെട്ടേറ്റത്. ......
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന സന്ദേശം മുൻ നിർത്തി ദോഹയില പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഒൗട്ട്ലെറ്റുകളിലും ഗോ ഗ്രീൻ ഗ്രോ ഗ്രീൻ പ്രമോഷൻ ആരംഭിച്ചു. ഒക്ടോബർ 7 ന് അബുഹമൂറിലെ സഫാരി മാളിൽ വെച്ച് നടന്ന ചടങ്ങിൽ സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ ശ്രീ. ......
ദോഹ: ഖത്തർ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ, പരിസ്ഥിതി-കിരണശാസ്ത്ര (Environmental and Radiological) ലാബുകളുടെ നിർമ്മാണപ്രവർത്തനം ആരംഭിച്ചു. പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയമായ MoECCയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഈ പദ്ധതിയിലൂടെ ഖത്തറിന്റെ പരിസ്ഥിതി, കിരണ സുരക്ഷാ നിരീക്ഷണ ശേഷി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. ......
ദോഹ :കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഖത്തറിൽ നിന്നും മടങ്ങി.
ഒക്ടോബർ 5 മുതൽ 7 വരെ നീണ്ടുനിന്ന സന്ദർശനത്തിന്റെ ഭാഗമായി മന്ത്രി ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനിയുമായി കൂടിക്കാഴ്ചനടത്തി.ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗോയൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾ കൈമാറി. ഇരുപക്ഷവും വ്യാപാര–നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു. ......
തിരുവനന്തപുരത്ത് ഗ്യാസിൽ നിന്ന് തീ പടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകര മുട്ടക്കാട് സ്വദേശി സുനിത കുമാരിയാണ് മരിച്ചത്.......
സുവർണ ക്ഷേത്രം മുഖ്യമന്ത്രിയുടെ പരിധിയിലായിരുന്നെങ്കിൽ ചെമ്പ് ക്ഷേത്രമായേനെയെന്ന പരിഹാസവുമായി ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ശബരിമല സ്വർണപാളി വിവാദത്തിലാണ് ആർ എസ് പി സംസ്ഥാന സെക്രട്ടറിയുടെ പരിഹാസം. ഭരണസംവിധാനം കളവുകൾ പടച്ചുവിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എല്ലാം പദ്മകുമാറിന്റെ തലയിൽ കെട്ടിവെയ്ക്കാനാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്തിന്റെ ശ്രമമെന്നും ഷിബു ബേബിജോൺ കുറ്റപ്പെടുത്തി.
'പ്രശാന്ത് ഇതിന് ഒത്താശ ചെയ്തുനൽകി. ......
കേരളത്തിൽ സ്വർണ വില 90,000 കടന്നു. ഇന്നു മാത്രം ഒരു പവൻ സ്വർണത്തിന് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 90,320 രൂപയിലെത്തി.......