ശബരിമല സ്വർണപ്പാളി വിവാദത്തിൽ മന്ത്രി വി.എൻ.വാസവന്റെ രാജി ആവശ്യപ്പെടുന്നത് ഈഴവനായത് കൊണ്ടാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.ബി.ഗണേഷ് കുമാറിന്റെ രാജി ആരും ആവശ്യപ്പെടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ......
കോട്ടയം സ്വദേശിയായ യുവാവിനെ തിരുവനന്തപുരത്തെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പൊൻകുന്നം വഞ്ചിമല ചാമക്കാലായിൽ അനന്തു അജി(24) യുടെ മരണത്തിലാണ് ദുരൂഹതയേറുന്നത്. ......
കൊലക്കേസിൽ ഒളിവിലായിരുന്ന ഹിന്ദു മഹാസഭ ദേശീയ ജനറൽ സെക്രട്ടറി പൂജാ ശകുൻ പാണ്ഡെ അറസ്റ്റിലായി. അഭിഷേക് ഗുപ്ത എന്ന വ്യവസായി കൊലചെയ്യപ്പെട്ട കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. ......
ഈജിപ്റ്റിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഖത്തർ നയതന്ത്രജ്ഞർ മരിച്ചു. രണ്ട് നയതന്ത്രജ്ഞർക്ക് പരുക്കേറ്റു.......
പ്രശസ്ത ഹോളിവുഡ് നടി ഡയാൻ കീറ്റൺ അന്തരിച്ചു. 79 വയസ്സായിരുന്നു. മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.......
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനിയാണ് മരിച്ചത്.......
നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ അഞ്ചിന് 518 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. വിന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലിന് 140 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഷായ് ഹോപ്പ് (31), തെവിന് ഇംലാച്ച് (14) എന്നിവരാണ് ക്രീസില്‍. ഇപ്പോഴും 378 റണ്‍സ് പിറകിലാണ് വിന്‍ഡീസ്. നേരത്തെ യശസ്വി ജയ്സ്വാള്‍ (175), ശുഭ്മാന്‍ ഗില്‍ (129) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.എട്ടാം ഓവറില്‍ തന്നെ വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ......
കൊച്ചി : ശബരിമലയിൽ സ്വർണം കളവ് പോയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ദേവസ്വം മന്ത്രിയേയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിനേയും പുറത്താക്കണമെന്നാവശ്യപ്പെട്ടും കെ പി സി സി യുടെ നേതൃത്വത്തിൽ നടക്കുന്ന മേഖലാ വിശ്വാസ സംരക്ഷണ യാത്രക്ക് ജില്ലയിൽ സ്വീകരണം നൽകാൻ ഡി സി സി നേതൃയോഗം തീരുമാനിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ പാലക്കാട് നിന്നാരംഭിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര 16 ന് രാവിലെ 10 ന് ആലുവയിലും വൈകിട്ട് 3 ന് തൃപ്പൂണിത്തുറയിലും സ്വീകരണം നൽകും. ......
ഭരണസംവിധാനം കൂടുതൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടുന്നതിനാൽ സൈബർ ആക്രമണങ്ങൾക്ക് മുൻകരുതൽ വേണം മുഖ്യമന്ത്രി.ഭരണ സംവിധാനങ്ങൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്തുവരുന്നതിനാൽ സർക്കാരുകൾ, സൈബർ ആക്രമണങ്ങളും സൈബർ കുറ്റകൃത്യങ്ങളും നേരിടാൻ വേണ്ടത്ര തയ്യാറെടുപ്പ് നടത്തേണ്ട സാഹചര്യം സംജാതമായിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.അതിനാൽ സൈബർ സുരക്ഷ പൊതുജനങ്ങൾക്കോ വ്യവസായത്തിനോ മാത്രമല്ല, നിയമ നിർവ്വഹണ ഏജൻസികൾക്കും സർക്കാരുകൾക്കും വളരെയധികം ആശങ്കാജനകമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യങ്ങൾക്ക് പരിഹാരം കാണാൻ നടത്തുന്ന കൊക്കൂൺ സൈബർ കോൺഫറൻസ് രാജ്യത്തിനാകമാനം അഭിമാനകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊച്ചിയിൽ നടന്ന കൊക്കൂൺ 18 എഡിഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സൈബർ സുരക്ഷാ അവബോധം, നയ ചർച്ച, നവീകരണം എന്നിവയ്ക്കുള്ള രാജ്യത്തെ മുൻനിര പ്ലാറ്റ്ഫോമായി കൊക്കൂൺ വർഷങ്ങളായി വളർന്നു കഴിഞ്ഞു. ......
കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ശിവസേന സംസ്ഥാന കമ്മിറ്റി യോഗം (12.10.25) കൊച്ചിയില്‍ ചേരും. രാവിലെ 11 ന് എറണാകുളം പോളക്കുളം റീജന്‍സി ഹോട്ടലില്‍ ചേരുന്ന യോഗം. ......