കൊച്ചി : യൂണിഫോം സംബന്ധിച്ച് സ്കൂൾ മാനേജ്മെന്റിന്റെ നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിച്ച് സ്കൂൾ പ്രവർത്തിക്കാൻ മതിയായ പോലീസ് സംരക്ഷണം നൽകാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അത്തരത്തിൽ സ്കൂൾ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിനിടയിൽ ആരുടെ ഭാഗത്ത് നിന്നും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത് എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു.
സെന്റ് റീത്താസ് സ്കൂൾ യൂണിഫോം വിവാദത്തിൽ സ്കൂളിന് പോലീസ് സംരക്ഷണം ഉറപ്പു വരുത്തുന്നതിനും വിദ്യാർത്ഥികൾക്ക് സ്കൂളിൾ ദിനങ്ങൾ തടസ്സപ്പെടാതിരിക്കുന്നതിനും സ്കൂൾ അധികാരികൾക്ക് നീതിപൂർവ്വകമായ സംരക്ഷണ മുറപ്പാക്കുന്നതിനും ജില്ലാ പോലീസ് കമ്മിഷണറുടെ പ്രത്യേക ശ്രദ്ധ യുണ്ടാകണമെന്ന് KLCA സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ......
മന്ത്രി സജി ചെറിയാനെയും എ കെ ബാലനെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. മന്ത്രി സജി ചെറിയാൻ തന്നെ ഉപദേശിക്കാൻ വരേണ്ടെന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) എൻ.സി.പി.ഒ.ആർ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ സയൻസസ്, ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളർ ആൻഡ് ഓഷൻ റിസർച്ച് (എൻ.സി.പി.ഒ.ആർ), ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യ (ഒ.എസ്.ഐ) എന്നിവയുടെ സഹകരണത്തോടെ കുസാറ്റ് സ്കൂൾ ഓഫ് മറൈൻ സയൻസസിൽ പോളാർ ആൻഡ് ഓഷ്യൻ വീക്ക് ആചരിച്ചു.
കൊച്ചി റീജിയണൽ സെന്റർ സി.എസ്.ഐ.ആർ–നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ (എൻ.ഐ.ഒ) സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ. ആർ. ......
നാലുദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേ 21ന് തിരുവനന്തപുരത്തെത്തും.
ശബരിമല, ശിവഗിരി സന്ദർശനവും മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനവും പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയും എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദിയും രാഷ്ട്രപതിയുടെ പരിപാടികളിലുണ്ട്.
21 ചൊവ്വ ഉച്ചയ്ക്ക് 2.30: ഡൽഹിയിൽനിന്നു പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തേക്ക്. ......
നിരവധി പേർക്ക് ഗുരുതര പൊള്ളലേറ്റു. ജയ്സാൽമീറിൽ നിന്നും ജോധ്പൂറിലേക്ക് പോയ ബസ്സിനാണ് തീപിടിച്ചത്.......
ഉപമുഖ്യമന്ത്രിസ്ഥാനവും കോൺഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷപദവിയും ഒന്നിച്ചുവഹിക്കുന്ന കരുത്തനായ ഡി കെ ശിവകുമാറിന്റെ മനസ്സിൽ മുഖ്യമന്ത്രിപദവിയാണ്. അഞ്ചുകൊല്ലം മുമ്പ് സോണിയാഗാന്ധിയാണ് അദ്ദേഹത്തെ പി സി സി അധ്യക്ഷനാക്കിയത്. ......
പാലക്കാട് ജില്ലയിലെ അഗളി സബ് ഡിവിഷനിൽ പുതു പോലീസ് സ്റ്റേഷൻ പരിധിയിൽ സത്യക്കല്ലുമലയുടെ താഴ്വാരത്ത് ഏകദേശം 60 സെന്റ് സ്ഥലത്ത് മൂന്നുമാസം പ്രായമായിട്ടുള്ള പതിനായിരത്തോളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചിട്ടുള്ളതാണ് കേരള തീവ്രവാദ വിരുദ്ധ സേനയും (ATS) പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും പുതുർ പോലീസും ചേർന്നാണ് റൈഡ് നടത്തിയിട്ടുള്ളത് ഏറെ ദുഷ്കരം ആയിട്ടുള്ള കാട്ടിലൂടെ ഏകദേശം 5 മണിക്കൂറോളം യാത്ര ചെയ്താണ് പോലീസ് അവിടെ എത്തിച്ചേർന്നത്. അട്ടപ്പാടിയിൽ വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കഞ്ചാവ് കൃഷി നടത്തുന്നുണ്ട് എന്ന് കേരള ATS DIG ശ്രീ. ......
എറണാകുളം: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നയതന്ത്ര തലത്തിലുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കെനിയയിലേക്ക് കൊണ്ടുപോകും.
ആറു ദിവസം മുമ്പാണ് മകൾക്കും ബന്ധുക്കൾക്കുമൊപ്പം അദ്ദേഹം ഇവിടെയെത്തിയത്. ......
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 94,520 രൂപയായി.......