ബംഗളൂരു: നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് വകുപ്പ് 89.91 കോടി പിഴ ചുമത്തി. 399 പേജുള്ള അഡ്ജുഡിക്കേഷൻ ഓർഡർ പ്രകാരമാണ് നടപടി.......
ഫരീദാബാദ്: 13 വയസ്സുകാരിയെ സുഹൃത്തിന്റെ മുന്നിൽവച്ച് ഒരു സംഘം യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഗ്രേറ്റർ ഫരീദാബാദ് മേഖലയിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനുള്ളിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ......
രൺവീർ സിംഗിന്റെ നായികയായി ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന 'പ്രളയ്' എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിന് ഒരുങ്ങുകയാണ് നടി കല്യാണി പ്രിയദർശൻ. ഡിസംബർ വരെ പ്രളയ്യുടെ ചിത്രീകരണം മുംബയ്യിലായതിനാൽ താരം അവിടേക്ക് താത്കാലികമായി താമസം മാറ്റിയിരിക്കുകയാണ്.
ഒരു സോംബി ത്രില്ലറായി ഒരുങ്ങുന്ന പ്രളയ്യിൽ ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കേണ്ടതിനാൽ കടുത്ത തയ്യാറെടുപ്പുകളും പരിശീലനവും താരത്തിന് ആവശ്യമുണ്ട്. ......
കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുന്ന ഒന്നാണ് പാലാ നിയമസഭാംഗം മാണി സി. കാപ്പന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ്. ......
കൊച്ചി: ചെക്ക് കേസ് തിരിമറി കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് പാലാ എം.എൽ.എ. മാണി സി.......
ന്യൂഡൽഹി: അടച്ചതീർക്കാനുള്ള ട്രാഫിക് പിഴകൾ ഈടാക്കുന്നത് കർശനമാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകി. പരിശോധനയ്ക്കിടെ കുടിശ്ശികയുള്ള ഇ-ചെല്ലാനുകൾ കണ്ടെത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും, കുടിശ്ശിക തീരുന്നതുവരെ വാഹനങ്ങളുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ തടയാനുമാണ് ഉത്തരവ്.
2012 മുതൽ കോടതിയുടെ പരിഗണനയിലുള്ള റോഡ് സുരക്ഷാ കേസായ 'എസ്. ......
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബില്ലുകൾ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയും (JPC) സുപ്രീം കോടതി ജഡ്ജിമാരും തമ്മിൽ നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ജഡ്ജിമാർ സമിതിയെ കാണില്ലെന്ന് സുപ്രീം കോടതി വൃത്തങ്ങൾ ഔദ്യോഗികമായി വ്യക്തമാക്കി.
അധികാരവിഭജന ലംഘനമെന്ന് ആരോപണം: സിറ്റിംഗ് ജഡ്ജിമാർ സമിതിക്ക് മുന്നിൽ ഹാജരായി ബില്ലുകളെക്കുറിച്ച് ചർച്ച നടത്തുന്നത് അധികാരവിഭജന തത്വങ്ങളുടെ ലംഘനമാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാർത്താസമ്മേളനത്തിൽ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ......
ദോഹ: ഊർജ്ജം, നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സാമ്പത്തിക മേഖല തുടങ്ങി വിവിധ രംഗങ്ങളിൽ ഖത്തറും ചൈനയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക്. ജനകീയ സാംസ്കാരിക കൈമാറ്റങ്ങളും രാഷ്ട്രീയ കൂട്ടായ്മയും ശക്തമാക്കിക്കൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയാണെന്ന് ഖത്തറിലെ ചൈനീസ് അംബാസഡർ സാവോ സിയാവോലിൻ അറിയിച്ചു.
ചൈനീസ് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ 77-ാം സ്ഥാപക വാർഷികത്തോടനുബന്ധിച്ച് ദോഹയിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ദോഹ: കുട്ടികളിൽ അപൂർവ്വമായി കണ്ടുവരുന്ന ഉയർന്ന അപകടസാധ്യതയുള്ള 'ന്യൂറോബ്ലാസ്റ്റോമ' (High-risk Neuroblastoma) കാൻസർ പ്രതിരോധിക്കുന്നതിനായി രണ്ട് അത്യാധുനിക തെറാപ്പികൾ വിജയകരമായി അവതരിപ്പിച്ച് സിദ്ര മെഡിസിൻ. സെപ്റ്റംബറിലെ അന്താരാഷ്ട്ര ബാല്യകാല കാൻസർ ബോധവൽക്കരണ മാസത്തോടനുബന്ധിച്ചാണ് (Childhood Cancer Awareness Month) ഖത്തറിലെ മെഡിക്കൽ രംഗത്ത് നാഴികക്കല്ലായ ഈ നേട്ടം സിദ്ര മെഡിസിൻ കൈവരിച്ചത്.
ജി.സി.സിയിൽ ആദ്യമായി 'നാക്സിറ്റാമാബ്' (Naxitamab - Danyelza) തെറാപ്പിയും, ഖത്തറിൽ ആദ്യമായി 'ഡിനുറ്റക്സിമാബ് ബീറ്റ' (Dinutuximab Beta - Qarziba) തെറാപ്പിയുമാണ് സിദ്ര മെഡിസിനിലെ പീഡിയാട്രിക് ഹെമറ്റോളജി, ഓങ്കോളജി, ഹെമറ്റോപോയിറ്റിക് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് (HSCT) വിഭാഗങ്ങൾ ചേർന്ന് വിജയകരമായി നൽകിയത്. ......