സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം. തുലാവർഷം എത്തുന്നതോടെ കേരളത്തിൽ വ്യാപക മഴ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ......
ഭഗവാന് നേദിക്കും മുമ്പേ ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ മന്ത്രിക്ക് നൽകിയെന്ന ആരോപണം തള്ളി സിപിഎം. മേൽശാന്തി ഭഗവാന് സദ്യ നേദിച്ച് കഴിഞ്ഞാണ് മന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും സദ്യയുണ്ടതെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി വ്യക്തമാക്കുന്നു. ശബരിമല സ്വർണപ്പാളി വിഷയത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കാൻ നോക്കി പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമമെന്നും സിപിഎം ആരോപിക്കുന്നു. ......
കോളജ് വിദ്യാർത്ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയ മന്ത്രവാദി അറസ്റ്റിൽ. വയനാട് മുട്ടിൽ സ്വദേശി ചോലയിൽവീട്ടിൽ കുഞ്ഞുമോൻ(42) ആണ് പിടിയിലായത്.......
ഹമാസിനെ നിരായുധീകരിക്കുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആയുധം ഉപേക്ഷിക്കണമെന്ന കരാറിൽനിന്നു ഹമാസ് പിന്നോട്ടുപോയെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. ......
രാജസ്ഥാനിൽ സ്വകാര്യ ബസിന് തീപിടിച്ച് 20 മരണം. 16 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.......
പ്രശസ്ത കഥക് കലാകാരനായ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയുടെ കഥക് ചാവറ കൾച്ചറൽ സെന്റർ തീയേറ്റർ ഹാളിൽ അവതരിപ്പിച്ചു.പ്രശസ്ത കഥക് കലാകാരനായ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി, ജയ്പൂർ ഘരാനയുടെ കഥകിൻ്റെ മുൻനിര കലാകാരനാണ് . പാരമ്പര്യത്തിന്റെയും ആധുനികതയുടെയും അതിമനോഹരമായ മിശ്രിതമായിരുന്നു കഥക് അവതരണം ഏറെ അനുഭവേദ്യമായിരുന്നു.അദ്ദേഹത്തോടൊപ്പം ശിഷ്യ , അനഘ വാര്യർ കഥക് അവതരിപ്പിച്ചു. ......
കൊച്ചി: കെപിസിസി ആഹ്വാന പ്രകാരം നടക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്നും നാളെയും ജില്ലയില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന യാത്ര വിശ്വാസ സംരക്ഷണ യാത്ര നാളെ (16.10.2025) ജില്ലയില്ലെത്തും. ......
ദോഹ: എജ്യുക്കേഷൻ എബൗവ് ഓൾ (Education Above All – EAA) ഫൗണ്ടേഷന്റെ ചെയർപേഴ്സൺ ഹർ ഹൈനെസ് ഷെയ്ഖ മോസ ബിന്റ് നാസർ നൈജീരിയ ഫസ്റ്റ് ലേഡി സെനറ്റർ ഒലുറെമി ടിനുബുവുമായി കൂടിക്കാഴ്ച നടത്തി.
EAAയും നൈജീരിയയും തമ്മിലുള്ള നിലവിലുള്ള പങ്കാളിത്തങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തു. സ്കൂളിൽ പോകാതെ കഴിയുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുന്നതിനും യുവാക്കളെ തൊഴിൽ-പരിശീലന അവസരങ്ങൾ വഴി ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യതകളും അവലോകനം ചെയ്തു.
ലോകത്തിലെ പിന്നാക്ക മേഖലകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എജ്യുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ, ആഗോളതലത്തിൽ നിരവധി രാജ്യങ്ങളുമായി സഹകരിച്ച് വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ......
ദോഹ: സാഹിത്യവും സാംസ്കാരിക പൈതൃകവും ആഘോഷിക്കുന്ന 11-ാമത് കതാറ അറബിക് നോവൽ ഫെസ്റ്റിവൽ ദോഹയിലെ കതാറ കൾച്ചറൽ വില്ലേജിൽ ആരംഭിച്ചു. കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ ജനറൽ മാനേജർ പ്രൊഫ. ......