പന്തളം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉണ്ണികൃഷ്ണൻപോറ്റിയെ നന്നായി അറിയാവുന്ന ആളാണ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന വിശ്വാസ സംരക്ഷണ മഹാസംഗമം ഉദ്ഘാടനം ചെയ്യവേയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്.
ശബരിമലയിൽ സ്വർണക്കൊള്ള നടന്നത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അറിവോടെയാണെന്നും വി ഡി സതീശൻ പറഞ്ഞു. ദേവസ്വം ബോർഡിനായി തിരുവനന്തപുരത്ത് വീട് നിർമിച്ചു കൊടുത്തത് പോറ്റിയാണ്. ......
ചെന്നിത്തല: തിരുവല്ല ലൈഫ് കെയർ ഫൗണ്ടേഷന്റെ പ്രഥമ ഉദ്യമമായി ചെന്നിത്തല കോട്ടമുറിയിൽ സ്ഥാപിച്ചിരിക്കുന്ന മാർ ഒസ്താത്തിയോസ് ഗുരുകുലം ഡയാലിസിസ് സെൻറർ ഒക്ടോബർ 20ന് തിങ്കളാഴ്ച വൈകുന്നേരം 3 30ന് ഉദ്ഘാടനം ചെയ്യും.
അശരണരും ആലംബഹീനരുമായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് സേവനം നൽകുക എന്നതാണ് തിരുവല്ല ലൈഫ് കെയർ ഫൗണ്ടേഷന്റെ ലക്ഷ്യം .തുടക്കത്തിൽ മൂന്ന് ഡയാലിസിസ് യന്ത്രങ്ങളിലൂടെയും പടിപടിയായി 9 യന്ത്രങ്ങളുമായി
വർദ്ധിപ്പിച്ച് ഒരു ദിവസം 16 രോഗികൾക്ക് പ്രത്യാശ നൽകുകയാണ് ഈ സെന്ററിന്റെ ഉദ്ദേശം. ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ
നിർവഹിക്കും.നിരണം ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ......
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത്
വികസന സദസ്
പ്രാവിൻകൂട് എൻഎസ്എസ് ഓഡിറ്റോറിയത്തിൽ
നടത്തി.
പഞ്ചായത്ത് പ്രസിഡന്റ്
പി. വി.......
കൊച്ചി: സ്കോഡയുടെ പ്രസിദ്ധ മോഡലായ ഒക്ടേവിയ ആര്‍എസ് വീണ്ടും അവതരിപ്പിച്ചുകൊണ്ട് സ്കോഡ ഓട്ടോ ഇന്ത്യ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ചു. ഫുള്ളി-ബില്‍റ്റ് യൂണിറ്റായി നിശ്ചിത എണ്ണം മാത്രം അവതരിപ്പിച്ച ഒക്ടേവിയ ആര്‍എസ് പ്രീബുക്കിംഗ് ആരംഭിച്ച് 20 മിനിറ്റിലുള്ളില്‍ എല്ലാ വിറ്റുതീര്‍ന്നെന്ന് സ്കോഡ ഇന്ത്യയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ......
ദോഹ: ഗൾഫ് സഹകരണ കൗൺസിലിന്റെ ദശാബ്ദങ്ങളായ സ്വപ്നം യാഥാർഥ്യമായി മാറുന്നു. ആറ് ഗൾഫ് രാഷ്ട്രങ്ങളെ ഏകീകരിച്ച് വികസനത്തിനും ഐക്യത്തിനും പുതിയ ഗതി നൽകുന്ന ജിസിസി റെയിൽവേ പ്രോജക്റ്റ്
അതിവേഗതയിലേക്ക്.
ഖത്തർ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളും നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയാണ്.
സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന റെയിൽപാതയുടെ നിർമ്മാണത്തിന് ഖത്തർ മന്ത്രിസഭ അനുമതി നൽകി. ......
ദോഹ: ലബനനിൽ നിന്നുള്ള ‘ടന്നൂരിൻ (Tannourine)’ ബ്രാൻഡിലെ ബോട്ടിൽ വെള്ളം വിപണിയിൽ നിന്ന് പിൻവലിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) നിർദ്ദേശിച്ചു. ഉൽപ്പന്നത്തിന്റെ സാമ്പിളുകളിൽ Pseudomonas aeruginosa എന്ന ബാക്ടീരിയ കണ്ടെത്തിയതായി ലബനൻ പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച ലാബ് പരിശോധനാഫലത്തെ തുടർന്നാണ് ഈ നടപടി.
ഉൽപ്പന്നം ഉപയോഗിക്കുന്നത് ഒഴിവാക്കാനും, ഇതിനകം വാങ്ങിയവർ അത് വിൽപ്പന കേന്ദ്രങ്ങളിൽ തിരികെ നൽകുകയോ, കുപ്പി തുറന്ന് വെള്ളം ഒഴിച്ച് കുപ്പി നിശ്ചിത മാലിന്യപ്പെട്ടിയിൽ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം ഉപദേശിച്ചു.
ഉൽപ്പന്നം വിപണിയിൽ നിന്ന് പൂർണ്ണമായി പിൻവലിക്കുന്നതിനായി ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്കും വിതരണക്കാരനും ഉപഭോക്തൃ സംഘടനകൾക്കും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ......
കൊച്ചി: ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ്, ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ-റെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ, ഡിസിഐ ഡ്രഡ്ജ് ഗോദാവരി എന്നിവയുടെ ലോഞ്ചിംഗ് നടന്നു
സാങ്കേതികത്തികവും നിർമാണ വൈദ്യഗ്ധ്യവും ഒരുപോലെ സമന്വയിച്ച മൂന്ന് വ്യത്യസ്തയിനം കപ്പലുകൾ നീറ്റിലിറക്കി കൊച്ചിൻ ഷിപ്പ്യാർഡ്. നാവികസേനയ്ക്ക് വേണ്ടി നിർമിച്ച അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് – എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി), ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ-റെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ, രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറായ 'ഡിസിഐ ഡ്രഡ്ജ് ഗോദാവരി' എന്നിവയാണ് ഒരേദിവസം നീറ്റിലിറക്കിയത്. ......
നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണ് ഇത്. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സർക്കാർ സ്ഥാപനം എന്നതിന് അപ്പുറത്തേക്ക്, ബിസിനസ് സ്ഥാപനം എന്ന നിലയിൽ സപ്ലൈകോ വളർന്നുകൊണ്ടിരിക്കുകയാണ്. ......
സ്പോർട്സ് വില്ലേജിന്റെ സഹകരത്തോടെ കിൻഡർ ഗാർഡൻ കൂട്ടുകൾക്കായി സംഘടിപ്പിച്ച ഊർജ 2025 ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു .......
കൊച്ചി : ജിംഖാന ക്ലബ്ബ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാർ റാലി നാളെ (ഞായറാഴ്ച )നടക്കും. രാവിലെ 8.30 മണിക്ക് കൊച്ചിൻ ജിംഖാനയിൽ നിന്നാരംഭിക്കും.......