ശബരിമല സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരേ ചെരിപ്പേറ്. റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് ചെരിപ്പേറുണ്ടായത്. ബിജെപി ഭാരവാഹിയായ സിനു എസ് പണിക്കരാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് നേരേ ചെരിപ്പ് എറിഞ്ഞത്.
അതേസമയം, ഈ മാസം 30 വരെ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് കസ്റ്റഡിയിൽ വിട്ടത്. ......
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നിർദ്ദേശപ്രകാരം, ഗാസയിലെ സഹോദര ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാനും അടിയന്തര ആവശ്യങ്ങൾ നിറവേറ്റാനും ഖത്തർ കരാന്തർ മനുഷ്യസഹായ പാലം (Land Bridge of Humanitarian Aid) ആരംഭിച്ചു. ഈ പാലം ജോർദാനും ഈജിപ്തും വഴി ഗാസയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനാണ് രൂപപ്പെടുത്തിയിരിക്കുന്നത്.ശാർം അൽ ഷെയ്ഖ് സമാധാന ഉച്ചകോടിയിൽ ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതിന്റെ തുടർച്ചയായാണ് മാനവികമായ ഈ നീക്കം. ......
ചെല്ലാനം - കൊച്ചി തീരത്തെ മുടങ്ങി പോയ നിർദിഷ്ട ടെട്രാ പോഡ് കടൽഭിത്തി - പുലി മുട്ടുകളുടെ രണ്ടാം ഘട്ട നിർമ്മാണത്തിന് 306 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാൻ കേരള സർക്കാർ തീരുമാനം വന്നിട്ട് 100 ദിവസങ്ങളിൽ അധികം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ജൂലൈ 2 നു സർക്കാർ തീരുമാനം എടുത്തെങ്കിലും നാളിതു വരെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ ജൂൺ മാസത്തിൽ ചെല്ലാനം - കൊച്ചി തീരത്തുണ്ടായ ശക്തമായ കടൽ കയറ്റത്തിൽ നിരവധി വീടുകൾ വാസയോഗ്യമല്ലാതെ ആകുകയും തകരുകയും ചെയ്തിരുന്നു. ......
ദോഹ: 2026 ലോകകപ്പ് യോഗ്യതയുടെ സന്തോഷം ആഘോഷിക്കുന്നതിനിടെഗസയിലെ സഹോദരങ്ങൾക്ക് കൈത്താങ്ങായി ഖത്തർ ദേശീയ ടീമിന്റെ ക്യാപ്റ്റൻ ഹസ്സൻ അൽ ഹെയ്ദോസ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ (X) പോസ്റ്റ് ചെയ്ത കുറിപ്പിൽ, സന്തോഷത്തിന്റെ നിമിഷങ്ങളിലും ലോകമെമ്പാടുമുള്ള സഹോദര സഹോദരിമാരുടെ ദു:ഖം മറക്കരുത്. വിജയം സഹായത്തിനും കരുണയ്ക്കും പ്രചോദനമാകണം” എന്ന് ഹെയ്ദോസ് എഴുതി.
പലസ്തീൻ കെഫിയേ ധരിച്ച തന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു. ......
ദോഹ: ലോകത്തിലെ പ്രമുഖ ടെലിവിഷൻ, സ്ട്രീമിംഗ് മാർക്കറ്റായ മിപ്കോം കാൻസ് 2025-ൽ ‘മീഡിയ സിറ്റി ഖത്തർ’ രണ്ട് പുതിയ ഒറിജിനൽ ഡ്രാമ സീരിസുകൾ പ്രഖ്യാപിച്ചു. “When I Saw”യും “Behind theScenes”എന്നിസീരിസുകൾക്കാണ് മീഡിയസിറ്റി നിർമ്മാണ മേൽനോട്ടം നിർവ്വഹിക്കുക.
മീഡിയ സിറ്റി ഖത്തറിന്റെ ഉള്ളടക്ക വികസന പദ്ധതിയുടെ ഭാഗമായ ഈ സീരിസുകൾ ഖത്തറിലും ലെബനോണിലും ചിത്രീകരിക്കും. ......
ദോഹ: ഖത്തർ ഫിലറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് സെന്റർ, സാംസ്കാരിക മന്ത്രാലയത്തിന്റെ ഖത്തർ ദാർ അൽ കുതുബുമായി ചേർന്ന് ‘അഥർ ആൻഡ് കിതാബ്’ എന്ന പേരിൽ രണ്ട് ദിവസത്തെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. ഖത്തറിന്റെ തപാൽ ചരിത്രവും നാണയ പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന നിരവധി അപൂർവ ശേഖരങ്ങളാണ് പ്രദർശിപ്പിച്ചത്.
1950-ൽ ഖത്തറിലെ ആദ്യ പോസ്റ്റ് ഓഫീസ് ആരംഭിച്ചതിന് ശേഷം ഉണ്ടായ തപാൽ വ്യവസ്ഥയുടെ പുരോഗതിയാണ് പ്രദർശനത്തിന്റെ പ്രധാന ആകർഷണം. ......
ദോഹ: ഖത്തർവിദേശകാര്യ മന്ത്രിയുംപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയുടെ രക്ഷാ കർത്തൃത്വത്തിൽ
ആറാമത് ഇസ്ലാമിക് ലേബർ മന്ത്രിസഭാ സമ്മേളനം ആരംഭിച്ചു.
ഒഐസി അംഗരാജ്യങ്ങളുടെ പിന്തുണയോടെ ഖത്തർ അധ്യക്ഷസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന്നടക്കുന്നസമ്മേളനത്തിന് തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമിഖ് അൽ മറി അധ്യക്ഷത വഹിച്ചു. ......
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ഐസിസി) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഐസിസി ഫെസ്റ്റിവൽ ബസാർ ഇന്ത്യൻ എംബസി
ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലർ
ഡോ: . വൈഭവ് തണ്ടാലെയും ഡോ. ......
തമിഴ് സിനിമയിലെ സൂപ്പർസ്റ്റാറായ രജനികാന്ത് ഇപ്പോൾ 'ജയിലർ 2' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നെൽസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത് തന്നെ തീരുമെന്നാണ് പറയപ്പെടുന്നത്. ഇതിനു പിന്നാലെ, രജനികാന്തും, കമൽഹാസനും ഒന്നിച്ചഭിനയിക്കുന്ന ഒരു ചിത്രം ഉണ്ടാകുമെന്നുള്ള കാര്യം രജനികാന്തും, കമൽഹാസനും സ്ഥിരീകരിച്ചിരുന്നു. ......