കണ്ണൂരിൽ വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ സിപിഎം കൗൺസിലർ അറസ്റ്റിൽ. കൂത്തുപറമ്പ് നഗരസഭ പാലാപ്പറമ്പ് വാർഡ് കൗൺസിലർ പി പി രാജേഷാണ് പൊലീസിന്റെ പിടിയിലായത്. ......
കൊച്ചി: സ്വർണവില കുതിച്ചുയരുന്നതിനിടെ വ്യവസായി ബോബി ചെമ്മണ്ണൂർ നടത്തിയിരിക്കുന്ന ഒരു പ്രവചനമാണ് സമൂഹ മാധ്യമങ്ങളിലും വ്യവസായ ലോകത്തും ചർച്ചയാകുന്നത്. സ്വർണവില കുത്തനെ കുറയാൻ സാധ്യതയുണ്ടെന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്. ......
ചെങ്ങന്നൂർ: സത്യ സായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുട്ടപർത്തിയിൽ നിന്നുമാരംഭിച്ചശ്രീ സത്യസായി പ്രേമവാഹിനി ദിവ്യരഥയാത്രയ്ക്ക് ചെങ്ങന്നൂരിൽ ഭക്തി നിർഭരമായ വരവേൽപ്പും സ്വീകരണവും നൽകി ചെങ്ങന്നൂർ സത്യസായി സേവാ സമിതി ഹാളിൽ നിന്നും പഞ്ചവാദ്യം , നാദസ്വരം, നിശ്ചല ദൃശ്യങ്ങൾ തുടങ്ങിവയുടെ അകമ്പടിയോടെ നടന്നസ്വീകരണ ഘോഷയാത്രയ്ക്ക് ശ്രീ സത്യസായി സേവാ സംഘടന ജില്ലാ പ്രസിഡണ്ട്
ബാബു രാജ് , സ്പിരിച്വൽ കോ -ഓർഡിനേറ്റർ പി. ചന്ദ്രശേഖർ തുടങ്ങിയവർ നേതൃത്വം നൽകി.. ......
ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ അഗ്നിബാധ. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ഡൽഹിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ അഗ്നിബാധയുണ്ടായത്.......
ദോഹ: ഫിഫ ലോക റാങ്കിംഗിൽ ഖത്തർ ദേശീയ ഫുട്ബോൾ ടീം 52-ാം സ്ഥാനത്തെത്തി. 1,461.6 പോയിന്റ് നേടി ഖത്തർ അറബ് രാജ്യങ്ങളിലും ഏഷ്യൻ ടീമുകളിലും അഞ്ചാം സ്ഥാനത്താണ്.
തുടർച്ചയായി രണ്ടുതവണ AFC ഏഷ്യൻ കപ്പ് കിരീടം നേടിയ ഖത്തർ, അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന 2026 ലോകകപ്പ് ഫൈനലിലേക്ക് ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. ......
ദോഹ: “Rethinking Global Health Financing: Priorities and Integration in the Global South” എന്ന വിഷയത്തിൽ ദോഹയിൽ സെമിനാർ നടന്നു. മിഡിൽ ഈസ്റ്റ് കൗൺസിൽ ഓൺ ഗ്ലോബൽ അഫയേഴ്സും ഗേറ്റ്സ് ഫൗണ്ടേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ കാര്യ മന്ത്രി ഡോ. ......
ദോഹ: ബഹ്റൈനിൽ ഒക്ടോബർ 22 മുതൽ 31 വരെ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ ഖത്തർ വോളിബോൾ ടീം പങ്കെടുക്കുമെന്ന് ഖത്തർ വാർത്താ ഏജൻസി (QNA) അറിയിച്ചു.
45 ഏഷ്യൻ ഒളിമ്പിക് കമ്മിറ്റികളിൽ നിന്നുള്ള 5,000-ത്തിലധികം കായികതാരങ്ങൾ 24 ഇനങ്ങളിൽ 253 മത്സരങ്ങളിലായി പങ്കെടുക്കും. 2026-ൽ സെനഗലിലെ ഡക്കാറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക് ഗെയിംസിനുള്ള യോഗ്യതാ ടൂർണമെന്റും കൂടിയാണ് ഏഷ്യൻ യൂത്ത് ഗെയിംസ്.
ഖത്തർ വോളിബോൾ അസോസിയേഷൻ ബോർഡ് അംഗം സഈദ് ജുമ അൽ ഹിത്ത്മിയാണ്
ഖത്തർ ടീമിനെ നയിക്കുന്നത്
ടീമിനൊപ്പം മാനേജർ ഇസ്മാഈൽ അൽ ഷീബ്, റഫറിമാരായ ഫഹദ് അൽ അവാദി, അബ്ദുറഹ്മാൻ ഷംസ് എന്നിവരും അനുഗമിക്കും.
അഹ്മദ് താലിബ്, ധാമി അൽ റുവൈലി, ഗാനം അൽ ബാസ്തി, ഖാലിദ് അബ്ദുല്ല, തമീം അൽ അവാദ്, ഹമദ് ഇബ്രാഹിം, മസൻ ബെലൊറോസി, അബ്ദുല്ല അൽ ഷൈബ, ഒമർ അവാംലെ, ബദർ അൽ സനാരി, അബ്ദുറഹ്മാൻ അലി, നുവാഫ് അൽ ഷമ്മാരി എന്നിവരാണ് ടീമംഗങ്ങൾ.
ബി ഗ്രൂപ്പിൽ ഇറാനും ചൈനയുമൊപ്പമാണ്
ഖത്തർ.
ടീം ഒക്ടോബർ 19-ന് ചൈനയെ നേരിടും; തുടർന്ന് ഒക്ടോബർ 21-ന് ഇറാനെ നേരിടും.
വനിതാ ടീമിനെ ലൂക്കാസ് ഗബ്രിയേൽ പരിശീലിപ്പിക്കുന്നു. ......
ദോഹ: Career Assistance Research and Education (CARE) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘AI കാലത്തെ തുടര് പഠനത്തിന്റെ പ്രാധാന്യം’ എന്ന ക്യാമ്പയിന്റെ ഉദ്ഘാടനം ബർവാ വില്ലേജിൽ യൂത്ത്ഫോറം കേന്ദ്ര പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ നിർവഹിച്ചു.
ഡാറ്റാ അനലിറ്റിക്സ് - റോബോടിക്സ് രംഗത്തെ വിദഗ്ധനും ട്രെയിനറുമായ ഡോ. മുഹമ്മദ് ശാക്കിർ ‘The Importance of Lifelong Learning in the Age of AI‘ എന്ന വിഷയത്തിൽ ക്ലാസ്സ് നടത്തി. ......
സാമൂഹിക സേവനം വിശ്വാസികളുടെ ബാധ്യതയാണെന്നും വളർന്ന് വരുന്ന തലമുറ ഈ ഉത്തരവാദിത്തം നിർവഹിക്കാൻ കൂടുതൽ ജാഗ്രത കാണിക്കണമെന്നും ICF ഇന്റർനാഷണൽ കൗൺസിൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി വയനാട് പറഞ്ഞു. ICF ഖത്തർ നാഷണൽ കമ്മിറ്റിയുടെ ഓപ്പറേഷൻ അഫയേഴ്സ് ഡയറക്ട്രേറ്റ് 'ലെൻസ്' എന്ന പേരിൽ സംഘടിപ്പിച്ച ശിൽപശാലയിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ......