
കൊച്ചി: ഏറ്റവും വെല്ലുവിളി നിറഞ്ഞ തല, കഴുത്ത് ക്യാൻസറുകൾക്ക് സമഗ്ര പരിചരണം ഇന്ത്യയിൽ ആദ്യമായി തലയിലെയും കഴുത്തിലെയും അപൂർവ ക്യാൻസറുകളുടെ ചികിത്സയ്ക്കായി വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിൽ സെന്റർ ഫോർ കോംപ്ലക്സ് ഹെഡ് & നെക്ക് ക്യാൻസർ (സിസിഎച്ച്എൻസി) ആരംഭിച്ചു.
ഏറ്റവും വെല്ലുവിളി നിറഞ്ഞതും സങ്കീർണ്ണവുമായ തല, കഴുത്ത് ക്യാൻസറുകൾക്ക് സമഗ്രവും അത്യാധുനികവുമായ പരിചരണം നൽകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന കേന്ദ്രമാണ് കോംപ്ലക്സ് ഹെഡ് & നെക്ക് ക്യാൻസർ സെന്റർ. അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ, വിവിധ മേഖലകളിലെ വിദഗ്ധരുടെ സംഘത്തിന്റെ പിന്തുണയോടെയാണ് കേന്ദ്രം പ്രവർത്തിക്കുക. സങ്കീർണ്ണവും, ആവർത്തിച്ചുള്ളതും, രോഗനിർണയം നടത്താനും ചികിത്സിക്കാനും ബുദ്ധിമുട്ടുള്ളതുമായ തല, കഴുത്ത് ക്യാൻസറുകൾ സിസിഎച്ച്എൻസി കൈകാര്യം ചെയ്യുന്നു.
“അത്യാധുനിക സാങ്കേതികവിദ്യ, കൃത്യമായ ജീനോമിക് രോഗനിർണയം, വിവിധ മേഖലകളിലെ നൂതന ചികിത്സാ വൈദഗ്ദ്ധ്യം, സമഗ്രമായ പുനരധിവാസം എന്നിവ സംയോജിപ്പിച്ച് ലോകോത്തര ക്യാൻസർ പരിചരണം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം," ഹെഡ് & നെക്ക് ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. ......
കൊച്ചി: സൂറത്ത് മുനിസിപ്പല്‍ കോര്പ്പറേഷന് (എസ്എംസി) എന്‍എസ്ഇയില്‍ 200 കോടിയുടെ ഹരിത മുനിസിപ്പല്‍ ബോണ്ട് പുറത്തിറക്കി. എസ്എംസി പുറത്തിറക്കിയ ഹരിത മുനിസിപ്പല്‍ ബോണ്ടുകളുടെ പൊതുവായ പുറത്തിറക്കല്‍ ചടങ്ങ് എന്‍എസ്ഇയില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തില്‍ നടന്നു. ......

കൊച്ചി : ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതി മേഖലയിലെ നാഴികക്കല്ലായി ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ (CETA- Comprehensive Economic and Trade Agreement) ഒപ്പുവച്ച സാഹചര്യത്തിൽ കരാർ നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ മൂല്യവൽകരണത്തിനും നൈപുണ്യവൽകരണത്തിനുമായി തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയർമാൻ ഡി.വി സ്വാമി ഐഎഎസ് പ്രസ്താവിച്ചു.
സമുദ്രോല്പന്ന കയറ്റുമതി മേഖലയിലെ പങ്കാളികൾക്ക് കരാറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി ചെന്നൈയിലും വിശാഖപട്ടണത്തിലും യഥാക്രമം ഒക്ടോബർ 16, 17 തിയതികളിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ-യുകെ കരാറിൻ്റെ സവിശേഷതകളെക്കുറിച്ച് എംപിഇഡിഎ ജോയിൻ്റെ ഡയറക്ടർ പി.അനിൽകുമാർ സമ്മേളനത്തിൽ വിശദീകരിച്ചു
മദ്രാസ് എക്സ്പോർട്ട് പ്രോസസിങ് സോൺ സ്പെഷൽ ഇക്കണോമിക് സോൺ വികസന കമ്മീഷണർ അലക്സ് പോൾ മേനോൻ, തമിഴ് നാട്ടിലെ മറീൻ അക്വാപാർക്സ് പ്രത്യേക സാമ്പത്തിക മേഖലകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചെന്നൈ സമ്മേളനത്തിൽ ചർച്ച ചെയ്തു. ഇന്ത്യയുടെ സമുദ്രോല്പന്ന വികസന മേഖലയിലെ പങ്കാളികൾ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവച്ചു.
പുതിയ കരാറനുസരിച്ച് തീരുവ പട്ടികയിലെ 99 ശതമാനം ഉല്പന്നങ്ങളുടെ കയറ്റുമതി-ഇറക്കുമതി ഡ്യൂട്ടി എടുത്തുകളഞ്ഞിട്ടുണ്ട്. ഇത് യുകെ വിപണിയിൽ ഇന്ത്യൻ സമുദ്രോല്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കും. ......
നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ അംശാദായം അടക്കുന്ന തൊഴിലാളികളുടെ പെൻഷനും മറ്റാനുകൂല്യങ്ങളും പത്തൊമ്പത് മാസക്കാലമായി കുടിശ്ശികയാക്കിയിരിക്കുയാണെന്നും തൊഴിലാളികൾക്ക് അർഹമായ തുക സർക്കാർ വക മാറ്റി ചെലവഴിച്ചുകൊണ്ട് ബോർഡിനെ പ്രതിസന്ധിയിലാക്കി ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തെ ചെറുക്കുമൊന്നും, അടിയന്തരമായി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അസംഘടിത മേഖലയിലെ തൊഴിലാളികളെയും ബഹുജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന വ്യാപകമായി ശക്തമായ ബഹുജന പ്രക്ഷോഭത്തിന് രൂപം കൊടുക്കുവാനും ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്) മധ്യമേഖല നേതൃയോഗം ഐക്യകണ്ഠേന സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തി.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സ. ......
കൊച്ചി: രവീന്ദ്രൻ മാസ്റ്ററിൻ്റെ സ്മരണയ്ക്കായി രവീന്ദ്രൻ മ്യൂസിക്കൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പാടിവട്ടം അസീസിയ ഓർഗ്ഗാനിക്ക് വേൾഡുമായി ചേർന്ന് രവീന്ദ്രൻ മാസ്റ്ററിൻ്റെ ജന്മദിനമായ നവംബർ 9 ന് രവീന്ദ്ര സംഗീതോത്സവം നടക്കും. പാടിവട്ടം അസീസിയ കൺവെൻഷൻ സെൻ്ററിൽ രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെയാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നതെന്ന് അസീസിയ ഓർഗാനിക് വേൾഡ് പി ആർ ഓ ജലീൽ താനത്ത്, മാധ്യമപ്രവർത്തകൻ ബാലകൃഷ്ണൻ പെരിയ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ......
കൊച്ചി: ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ ലിറ്റ്മസ് 25 നാളെ നടക്കും. ഒക്ടോബർ 19ന് ഞായറാഴ്ച എറണാകുളം കടവന്ത്രയിലെ രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എഴുത്തുകാരും, ശാസ്ത്രജ്ഞരും, മതവിമർശകരും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കും. സമ്മേളനത്തിൽ എസെൻസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രശസ്ത ബംഗ്ഗാദേശ് എഴുത്തുകാരിയും ആകീറ്റിവിസ്റ്റുമായ തസ്ലീമ നസ്രീൻ ഏറ്റുവാങ്ങും.
തസ്ലീമയുടെ സ്ത്രീപക്ഷ രാഷ്ട്രീയവും, മതനിഷേധവും, അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടവും കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്. ......
പന്തളം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉണ്ണികൃഷ്ണൻപോറ്റിയെ നന്നായി അറിയാവുന്ന ആളാണ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന വിശ്വാസ സംരക്ഷണ മഹാസംഗമം ഉദ്ഘാടനം ചെയ്യവേയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്.
ശബരിമലയിൽ സ്വർണക്കൊള്ള നടന്നത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അറിവോടെയാണെന്നും വി ഡി സതീശൻ പറഞ്ഞു. ദേവസ്വം ബോർഡിനായി തിരുവനന്തപുരത്ത് വീട് നിർമിച്ചു കൊടുത്തത് പോറ്റിയാണ്. ......
ചെന്നിത്തല: തിരുവല്ല ലൈഫ് കെയർ ഫൗണ്ടേഷന്റെ പ്രഥമ ഉദ്യമമായി ചെന്നിത്തല കോട്ടമുറിയിൽ സ്ഥാപിച്ചിരിക്കുന്ന മാർ ഒസ്താത്തിയോസ് ഗുരുകുലം ഡയാലിസിസ് സെൻറർ ഒക്ടോബർ 20ന് തിങ്കളാഴ്ച വൈകുന്നേരം 3 30ന് ഉദ്ഘാടനം ചെയ്യും.
അശരണരും ആലംബഹീനരുമായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് സേവനം നൽകുക എന്നതാണ് തിരുവല്ല ലൈഫ് കെയർ ഫൗണ്ടേഷന്റെ ലക്ഷ്യം .തുടക്കത്തിൽ മൂന്ന് ഡയാലിസിസ് യന്ത്രങ്ങളിലൂടെയും പടിപടിയായി 9 യന്ത്രങ്ങളുമായി
വർദ്ധിപ്പിച്ച് ഒരു ദിവസം 16 രോഗികൾക്ക് പ്രത്യാശ നൽകുകയാണ് ഈ സെന്ററിന്റെ ഉദ്ദേശം. ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ
നിർവഹിക്കും.നിരണം ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ......
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത്
വികസന സദസ്
പ്രാവിൻകൂട് എൻഎസ്എസ് ഓഡിറ്റോറിയത്തിൽ
നടത്തി.
പഞ്ചായത്ത് പ്രസിഡന്റ്
പി. വി.......