തിരുവനന്തപുരം: ജംബോ കെ.പി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ അമർഷവും അതൃപ്തിയും പടരുന്നത് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ പ്രതിസന്ധിയിലാക്കി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഈഴവ, പട്ടികവിഭാഗങ്ങളെ തഴഞ്ഞതിലും വെട്ടിനിരത്തിയതിലും പ്രതിഷേധം ശക്തമാണ്. ......
കൊച്ചി:കേരള ഹൈക്കോടതിയിൽ നേരിട്ട് സമർപ്പിക്കുന്ന മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതിനെതിരെ സുപ്രീം കോടതി നടത്തിയ പരാമർശങ്ങൾക്കെതിരെ ഹൈക്കോടതി അഭിഭാഷകർക്കിടയിൽ പ്രതിഷേധം.
അഡ്വക്കേറ്റ്സ് അസോസിയേഷൻ (KHCAA) അടിയന്തര പൊതുയോഗം ചേർന്ന് സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി പ്രമേയം പാസാക്കി. വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ച വിഷയങ്ങളിൽ ഹൈക്കോടതി അതിന്റെ വിവേചനാധികാരം ചരിത്രപരമായി നീതിയുക്തമായി വിനിയോഗിച്ചിട്ടുണ്ടെന്നും, അധികാരപരിധിയിലുള്ള ഏതൊരു നിയന്ത്രണവും അടിയന്തിര സാഹചര്യങ്ങളിൽ ഉടനടി ആശ്വാസം തേടാനുള്ള പൗരന്റെ അവകാശത്തെ ബാധിക്കുമെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
മുഹമ്മദ് റസൽ സി. ......
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വിവിധ ഹൈക്കോടതികളിൽ 8,82,578 എക്സിക്യൂഷൻ (വിധി നടപ്പാക്കൽ) ഹർജികൾ കെട്ടിക്കിടക്കുന്നതിൽ സുപ്രീം കോടതി അതീവമായ ആശങ്ക രേഖപ്പെടുത്തി. ഈ സാഹചര്യം 'വളരെ നിരാശാജനകവും' 'അപകടകരവുമാണെ'ന്ന് കോടതി വിശേഷിപ്പിച്ചു.
ജസ്റ്റിസ് ജെ.ബി. ......
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും പണവും സ്വർണവും പിടിച്ചെടുത്തു. പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും പണവും സ്വർണവും കണ്ടെടുത്തത്. ......
മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ടു മരണം. മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലാണ് രണ്ടുപേർ മരിച്ചത്.......
ഇടിമിന്നലേറ്റ് കോഴിക്കോട് സ്വദേശിനിയായ യുവതി മരിച്ചു. നരിക്കുനി പുല്ലാളൂർ പറപ്പാറ ചേരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറ (40) യാണ് മരിച്ചത്.......
കേരളത്തിൽ തുലാവർഷം കനക്കുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യൂനമർദ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകും എന്നാണ് മുന്നറിയിപ്പ്. ......
കൊച്ചി: രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ അർത്ഥ ഇന്ത്യ വെഞ്ചേഴ്സ് 100 കോടിയുടെ ഗ്രീൻ ഷൂ ഓപ്ഷനുകൾ ഉൾപ്പെടെ മൊത്തം 500 കോടി സമാഹരണം ലക്ഷ്യമിടുന്ന അർത്ഥ വെഞ്ചർ ഫണ്ട് 2 പ്രഖ്യാപിച്ചു. ആദ്യ ക്ലോസിൽ 250 കോടി സമാഹരിച്ചതായും കമ്പനി അറിയിച്ചു .
നിക്ഷേപകർക്ക് അർത്ഥയുടെ മുൻകാല നേട്ടങ്ങളുടെ ചരിത്രവും തന്ത്ര വൈദഗ്ദ്ധ്യത്തിലുള്ള ദൃഢ വിശ്വാസവുമാണ് ഫണ്ടിന്റെ 50% ആരംഭത്തിൽതന്നെ നേടാനായത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഈക്വൽ ഓപ്പർച്ച്യൂണിറ്റി സെൽ (ഇഒസി) നടപ്പാക്കുന്ന ‘ഏൺ വൈൽ യൂ ലേൺ’ (EWYL) പദ്ധതിക്ക് പ്രധാന കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പിന്തുണയും സാമ്പത്തിക സഹായവും ലഭിച്ചു. കുസാറ്റ് വൈസ് ചാൻസലർ ഡോ. ......
കേരള സഹോദയ കോംപ്ലെക്സുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സി ബി എസ് ഇ കലോത്സവം നവംബർ 12 മുതൽ 15 വരെ കോട്ടയം മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടത്തുമെന്ന് പ്രസിഡന്റ് ജോജി പോൾ ജനറൽ സെക്രട്ടറി ഡോ .ദീപ ചന്ദ്രൻ എന്നിവർ അറിയിച്ചു. കൊച്ചിയിൽ നടക്കുന്ന അഖില കേരള സി.ബി.എസ്.ഇ പ്രിൻസിപ്പൽസ് കോൺഫറൻസിൽ ആണ് ഈക്കാര്യം അറിയിച്ചത് .സംസ്ഥാനത്തെ 1700 സി ബി എസ് ഇ സ്കൂളിൽ നിന്നായി പതിനായിരത്തോളം മത്സരാര്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത് . ......