ദോഹ: ഖത്തർ ജോയിന്റ് റെസ്ക്യൂകോർഡിനേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര കോസ്പാസ്-സാർസാറ്റ് പ്രോഗ്രാമിന്റെ 73-ാമത് കൗൺസിൽ സമ്മേളനം ദോഹയിൽ ആരംഭിച്ചു. നാല് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഈ സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 45 അംഗരാജ്യങ്ങളുടെയും തിരച്ചിലും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു.ഖത്തർ പ്രതിരോധകാര്യങ്ങളിലെ ഉപപ്രധാനമന്ത്രിയും രാഷ്ട്രപ്രതിരോധകാര്യ മന്ത്രിയുമായ ഷെയ്ഖ് സഅൂദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസ്സൻ അൽ താനിയുടെരക്ഷകർത്തൃ ത്വത്തിൽ നടക്കുന്ന
സമ്മേളനത്തിൽ സ്പേസ് സെഗ്മെന്റ് വികസനം (LEO, GEO, MEO), ഭൂമിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, പദ്ധതി പങ്കാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവ ചർച്ചചെയ്യും.
ഉദ്ഘാടന ചടങ്ങിൽ ദോഹ ജോയിന്റ് റെസ്ക്യൂ കോർഡിനേഷൻ സെന്ററിന്റെ ഡെപ്യൂട്ടി കമാൻഡറുമായ കേണൽ (എയർ) റാഷിദ് സുൽത്താൻ അൽ ഹിത്മി, ഖത്തറിന്റെ കോസ്പാസ്-സാർസാറ്റ് പ്രതിനിധിയായി, മുഖ്യാതിഥിയെയും പങ്കെടുത്തവരെയും അഭിസംബോധന ചെയ്ത് സ്വാഗതം പ്രസംഗം നടത്തി. ......
ദോഹ: ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) ജനറൽ സെക്രട്ടേറിയറ്റുമായി സഹകരിച്ച് ഖത്തർ കായിക–യുവജനകാര്യ മന്ത്രാലയം ‘ദി ആർട്ട് ഓഫ് ഡിബേറ്റ് ആൻഡ് ആർഗുമെന്റ് ബിൽഡിംഗ്’ പരിശീലന പരിപാടിക്ക് തുടക്കം കുറച്ചു. ഒക്ടോബർ 24 വരെ ദോഹയിൽ നടക്കുന്ന പരിപാടി ഖത്തർ ഫൗണ്ടേഷന്റെ ഖത്തർഡിബേറ്റ് സെന്ററിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.
ഗൾഫ് യുവാക്കളുടെ വാദപ്രതിവാദനശേഷി, വിമർശനാത്മക ചിന്ത, തർക്കവിശകലനശേഷി എന്നിവവികസിപ്പിക്കുകയും സൃഷ്ടിപരമായ സംവാദത്തിന്റെയും പ്രബോധനശൈലിയുടെയും കഴിവുകൾ വളർത്തുകയും ചെയ്യുന്നതാണ്പരിപാടിയുടെ ലക്ഷ്യം
പബ്ലിക് സ്പീക്കിംഗ്, ചർച്ചാ നിയന്ത്രണം, ആശയവിനിമയനൈപുണ്യം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്നതിനൊപ്പം, ഗൾഫ് യുവാക്കളിൽ പങ്കുവെയ്ക്കുന്ന മൂല്യങ്ങളും സാംസ്കാരിക ബോധവും വളർത്തുന്നതിനെയും പരിപാടി ലക്ഷ്യമിടുന്നു.
ഖത്തർഡിബേറ്റ് സെന്ററിലെ അംഗീകൃത പരിശീലകർ മുഖാന്തിരമായിരിക്കും പങ്കെടുക്കുന്നവർക്ക് പ്രായോഗിക പരിശീലനം ലഭിക്കുക. ......
കൊച്ചി: കേരളത്തിലെ ബിജെപിയും സംഘവും ഒരു കോക്കസിൻറെ പിടിയിലാണെന്ന് അഖില കേരള ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷൻ സ്വാമി ഡോ. ഭദ്രാനന്ദ.......
സിപിഐ ഉയർത്തിയ വിമർശനം അടക്കം എൽഡിഎഫ് ചർച്ച ചെയ്യും. സംസ്ഥാന ഘടകം എടുക്കുന്ന തീരുമാനത്തിൽ ആവശ്യമെങ്കിൽ ദേശീയ നേതൃത്വം ഇടപെടും.......
വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് ആറരയോടെയാണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തിയത്. രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു
രാജ് ഭവനിലെത്തുന്ന രാഷ്ട്രപതി അവിടെ അനന്തപുരി സ്യൂട്ടിൽ വിശ്രമിക്കും.ശബരിമല, ശിവഗിരി സന്ദർശനം, മുൻ രാഷ്ട്രപതി കെ.ആർ. ......
കിഫ്ബി മുഖേന 90,000 കോടി രൂപയുടെ വികസനം സംസ്ഥാനത്ത് നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. 140 നിയോജക മണ്ഡലങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിന്റെ നേട്ടങ്ങള്‍ എത്തിക്കാന്‍ കിഫ്ബി വഴി സാധിച്ചതായും അദ്ദേഹം പറഞ്ഞു. ......
സംസ്ഥാന സർക്കാരിൻ്റെ വികസന - ക്ഷേമ കാഴ്ചപ്പാടിന്റെ അതേ പാതയിൽ തന്നെയാണ് കൊച്ചി കോർപ്പറേഷൻ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം മനസിലാക്കാൻ കൊച്ചിയിൽ നടപ്പാക്കിയ പദ്ധതികൾ കണ്ണോടിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.മറൈൻ ഡ്രൈവിൽ കോർപ്പറേഷൻ്റെ പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമൃദ്ധി, ഷീ ലോഡ്ജ്, മഹാകവി ജി. ......
കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസ് കടവന്ത്ര-പനമ്പിള്ളി നഗര്‍- കെ.പി വള്ളോൻ റോഡ് സര്‍ക്കുലര്‍ സര്‍വ്വീസ് ബുധനാഴ്ച ആരംഭിക്കും. രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.50 വരെയാണ് സര്‍വ്വീസ്. ......
കിഴക്കമ്പലം : സംസ്ഥാനത്ത് ഇലക്ഷന് പ്രഖ്യാപിക്കുന്നതിന് ആഴ്ച്ചകള്‍ക്ക് മുന്നേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാര്‍ട്ടി. ആസന്നമായ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന് മുന്നണികള്‍ക്കുമെതിരെ ഒറ്റയ്ക്ക് മത്സരിക്കുന്ന ട്വന്റി20 പാര്‍ട്ടിയാണ് ഇലക്ഷന് പ്രഖ്യാപിക്കുന്നതിന് ആഴ്ച്ചകള്‍ക്ക് മുന്നേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ചരിത്രം സൃഷ്ടിച്ചത്. ......
സീപോർട്ട്- എയർപോർട്ട് റോഡിൻ്റെ രണ്ടാം ഘട്ട നിർമ്മാണത്തിനായി എച്ച് എം.ടി യുടേയും എൻ.എ.ഡിയുടേയും ഭൂമി പദ്ധതി നിർവ്വഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷന് കൈമാറി. റോഡ് നിർമ്മാണം രണ്ട് പതിറ്റാണ്ടിലേറെ തടസപ്പെടുന്നതിന് കാരണമായ ഭൂമി പ്രശ്നം ഇതോടെ പൂർണ്ണമായി പരിഹരിക്കപ്പെട്ടതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ......