ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടയം ജില്ലയിലെ അയർക്കുന്നത്താണ് സംഭവം.......
ദോഹ:മാലിന്യനിർമാർജനത്തിൽ ഖത്തറിന്റെ സ്മാർട്ട് വിപ്ലവത്തിൽ സാങ്കേതികവിദ്യയും സുസ്ഥിരതയും കൈകോർക്കുന്നു.
സുസ്ഥിര നഗരവികസനത്തിന്റെ ഭാഗമായാണ് ഖത്തർ മാലിന്യനിർമാർജന രംഗത്ത് ആധുനിക സാങ്കേതിക വിദ്യയും മനുഷ്യവിദഗ്ധതയും സംയോജിപ്പിച്ച സമഗ്ര പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി സൗഹൃദ യന്ത്രങ്ങളും ഓട്ടോമേറ്റഡ് ക്ലീനിംഗ് സംവിധാനങ്ങളും ഉപയോഗത്തിലാക്കി രാജ്യത്തെ ശുചിത്വ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ദീർഘകാല സുസ്ഥിരതയുള്ളതുമാക്കുകയാണ് ഖത്തർ.
മുമ്പ് ഭൂരിഭാഗം പ്രവർത്തനങ്ങളും മനുഷ്യശ്രമങ്ങൾ ആശ്രയിച്ചായിരുന്നു. ......

ദോഹ: സ്റ്റാർട്ടപ്പുകൾക്ക് ആഗോള വളർച്ചാ സാധ്യതകൾ ഒരുക്കി ഖത്തർ എംസിഐടി പദ്ധതിയുടെ നേട്ടങ്ങളുമായിടാസ്മു ആക്സിലറേറ്റർ.
ഡിജിറ്റൽ ആധി കാരികഅറിവുസമ്പന്നമായ സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള ഖത്തറിന്റെ യാത്രയ്ക്ക് പുതുചൈതന്യം പകർന്നു കൊണ്ട്, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്റെ (MCIT) നേതൃത്വത്തിലുള്ള ‘ടാസ്മു ആക്സിലറേറ്റർ’ (TASMU Accelerator) പദ്ധതിയുടെ 2024 വാർഷിക നേട്ട റിപ്പോർട്ട് പുറത്തിറങ്ങി.
രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്കും ടെക്നോളജി നവീകരണങ്ങൾക്കും പ്രചോദനമാകുന്ന പ്രധാന വേദിയായി മാറിയതായി
റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഖത്തർ ഡിജിറ്റൽ അജണ്ട 2030 അനുസരിച്ച്സാമ്പത്തിക വളർച്ചക്കും ആഗോള സഹകരണങ്ങൾക്കും വഴിതുറക്കുന്ന പ്രസ്ഥാനമായാണ് ടാസ്മു ആക്സിലറേറ്റർ വിലയിരുത്തപ്പെടുന്നത്.
ആരംഭം മുതൽ ഇതുവരെ രണ്ട് കോഹോർട്ടുകൾ പൂർത്തിയാക്കിയ പദ്ധതിയിൽ ആരോഗ്യ, ലജിസ്റ്റിക്സ്, പരിസ്ഥിതി, ടൂറിസം തുടങ്ങിയ പ്രധാന മേഖലകളിലേക്കാണ് സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിച്ചത്. ലോകമെമ്പാടുമുള്ള 78 രാജ്യങ്ങളിൽ നിന്ന് 1,185 അപേക്ഷകൾ ലഭിച്ചതോടെ ഖത്തർ നവോത്ഥാനകേന്ദ്രമായി നിലനിൽക്കുന്ന പ്രതിഛായ കൂടുതൽ ശക്തമായി.
പങ്കെടുത്ത സ്റ്റാർട്ടപ്പുകൾ ചേർന്ന് QR 2.92 ബില്യൺ മൂല്യമുള്ള ബിസിനസ്, QR 479 മില്യൺ വില്പന, QR 228 മില്യൺ നിക്ഷേപം എന്നിവ നേടി — രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്ക് പദ്ധതിയുടെ നേരിട്ടുള്ള സംഭാവനയെ ഇത് അടിവരയിടുന്നു.
11 പ്രധാന അവാർഡുകൾ (9 അന്താരാഷ്ട്ര, 2 പ്രാദേശിക) കരസ്ഥമാക്കി സ്റ്റാർട്ടപ്പുകൾ 60-ലധികം പൈലറ്റ് പ്രോജക്ടുകൾ നടപ്പാക്കി. ......
ദോഹ: ദോഹ ചർച്ചകൾക്ക് ഫലമായി സമാധാനത്തിലേക്ക് പുതിയ നീക്കം.
ഖത്തറിന്റെ മധ്യസ്ഥതയിൽ പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. ദോഹയിൽ ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിലാണ് പുതിയ വെടിനിർത്തൽ ധാരണയിലെത്തിയത്.
48 മണിക്കൂർ വെടിനിർത്തൽ സമയം അവസാനിച്ചതിന് പിന്നാലെ അതിർത്തി പ്രദേശങ്ങളിൽ സംഘർഷം രൂക്ഷമായിരുന്നു. ......
ദോഹ: തൃശൂർ ഗവൺമെൻറ് എഞ്ചിനിയറിംഗ് കോളേജിന്റെ ഖത്തറിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ QGET (Qatar Government Engineering College Thrissur Alumni Association) ആരംഭിച്ച ഹരിത സംരംഭമായ ‘ഗ്രോ യുവർ ഗ്രീൻ ഫുഡ് (GYGF)’ പദ്ധതിയുടെ മൂന്നാം സീസണായ കമ്മ്യൂണൽ ഫാർമിംഗ് പ്രവർത്തനങ്ങൾക്ക് ഖത്തറിൽ തുടക്കമായി.
സുസ്ഥിര കൃഷിയിലൂടെ സമൂഹബന്ധം ശക്തിപ്പെടുത്താൻ പൂർവ്വ വിദ്യാർത്ഥികളുടെ ഹരിതസംരംഭത്തിന്റെ മൂന്നാം സീസണിന്റെ പ്രവർത്തനങ്ങൾക്ക്
ഒക്ടോബർ 17-നാണ് തുടക്കം കുറിച്ചത്. കൃഷി ചെയ്യാനുള്ള താല്പര്യമുണ്ടായിട്ടും സ്ഥലപരിമിതി മൂലം അത് നടപ്പാക്കാനാവാത്തവർക്ക് വേണ്ടി ഒരു പൊതുവായ കാർഷികതോട്ടം ഒരുക്കി അവിടെ ജൈവകൃഷി ചെയ്യുന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
QGET അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഒരുമിച്ച് കൃഷിയിലൂടെ സൗഹൃദവും സഹകരണവും വളർത്താനുള്ള അവസരമാണ് ഈ സംരംഭം സൃഷ്ടിക്കുന്നത്. എം.ഇ.എസ് സ്കൂളിലാണ് കൃഷിയിടം ഒരുക്കിയിരിക്കുന്നത്. ......
ഒരു കാലഘട്ടത്തിന്റെ വിശ്വാസത്തിന്റെയും സമ്പത്തിന്റെയും സാംസ്കാരിക കേന്ദ്രമായ ഗുരുവായൂർ ദേവസ്വം. ഓരോ നിമിഷവും കോടിക്കണക്കിന് ഭക്തർ മനസ്സുകൊണ്ടും വഴിപാടുകൾകൊണ്ടും നിറയ്ക്കുന്ന പുണ്യസ്ഥലം. ......
ശബരിമല അയ്യപ്പസ്വാമിയുടെ 1998 ൽ സ്വർണ്ണം പൊതിഞ്ഞ് വിജയമല്ല്യ സമർപ്പിച്ച ദ്വാരപാലകശിൽപ്പത്തിന്റെ പാളികൾ ചെമ്പായി. അപ്പോൾ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ? ഈ ചോദ്യം പ്രതിപക്ഷത്തുള്ളവർ ചോദിക്കുന്നതുപോലെയല്ല മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ആരാധ്യപുരുഷൻ, കേരളത്തിന്റെ നവോത്ഥാനം സംരക്ഷിക്കുന്ന സമിതിയുടെ പരമാധ്യക്ഷൻ സാക്ഷാൽ വെള്ളാപ്പള്ളി നടേശൻ ചോദിക്കുന്നത്. ......
ആർ.എസ്.എസിന്റെ ആസ്ഥാന കേന്ദ്രമായ നാഗ്പൂരിലെ സെൻട്രൽ ജയിലിൽ നാല് മാസത്തിലേറെയായി തടവിൽ കഴിയുന്ന ഒരു മലയാളിയുണ്ട്. 2017 ൽ രൂപീകൃതമായ ഡെമോക്രാറ്റിക്ക് സ്റ്റുഡന്റ്സ് അസ്സോസിയേഷന്റെ (ഡി.എസ്.എ) സംസ്ഥാന സമിതിയംഗവും ആക്റ്റിവിസ്റ്റും മാധ്യമ പ്രവർത്തകനുമായ റിജാസ് എം ഷീബ സൈദീക്കിനെയാണ് (26) ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ചത്. ......