തിരുവൻവണ്ടൂർ : സ്കൂട്ടറിൽ യാത്ര ചെയ്യവേ പിറകിൽ നിന്നെത്തിയ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പാണ്ടനാട് കടവിൽ പ്ളാംമൂട്ടിൽ ജോമോനെയാണ് കാറിടിച്ചത്.
ഞായറാഴ്ച
വൈകുന്നേരം 5.20 ഓടെ ഇരമല്ലിക്കരയിൽ നിന്നും തിരുവൻവണ്ടൂരിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ജോമോനെ അച്ചിലേത്ത് പടിക്കു സമീപത്ത് വച്ച് പിറകിൽ നിന്നെത്തിയ ആൾട്ടോ കാർ ഇടിച്ച് തെറിപ്പിക്കുകയും
കാർ നിർത്താതെ പോകുകയുമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ......
ചെങ്ങന്നൂർ:ചിന്മയ മിഷൻ ദേശീയതല ഭഗവത് ഗീത ചൊല്ലൽ മത്സരത്തിന്റെ സബ്ജില്ലാ തല മത്സരം ചിന്മയ വിദ്യാലയത്തിൽ ചിന്മയ മിഷൻ ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ നടത്തി.
.സ്വാമിനി കൃഷ്ണാനന്ദ പൂർണിമാമയി (ശ്രീ വിജയാനന്ദ ആശ്രമം, കിടങ്ങന്നൂർ) പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഗീത 15-ാം അദ്ധ്യായം അധികരിച്ചു നടന്ന മത്സരത്തിൽ കെജി മുതൽ പ്ലസ്ടു വരെ ആറു കാറ്റഗറികളിലും മുതിർന്നവർക്കായി ഒരു കാറ്റഗറിയിലും നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.ചിന്മയമിഷൻ പ്രസിഡന്റ് ശ്രീവിദ്യ കെ കെ, സെക്രട്ടറി സുരാജ് എസ് ആർ, ബ്രഹ്മചാരി നിഖിൽജി
മിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ
ശ്രീകുമാർ എസ്, രാജീവ് കുമാർ എം ആർ, മിനി ജി കുറുപ്പ്, ആചാര്യ ഡോ. ജി. ......
ദോഹ: എർത്ത്ന സെന്റർ ഫോർ സസ്റ്റൈനബ്ൾ ഫ്യൂച്ചർ ഖത്തർ സസ്റ്റൈനബിലിറ്റി വീക്ക് -25 (ക്യു.എസ്.ഡബ്ല്യു) ന്റെ ഭാഗമായി ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. പത്താം വർഷത്തിലേക്ക് കടക്കുന്ന ഖത്തർ സസ്റ്റൈനബിലിറ്റി വീക്ക് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും ഖത്തർ ഫൗണ്ടേഷന്റെയും സഹകരണത്തോടെ എർത്ത്നയാണ് സംഘടിപ്പിക്കുന്നത്.
ഇതോടനുബന്ധിച്ച് നവംബർ ഒന്നു മുതൽ എട്ടുവരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് ഐ.ബി.പി.സി ഖത്തറിന്റെ നേതൃത്വത്തിൽ നടത്തുക.
പരിസ്ഥിതി സുസ്ഥിരതയെ സംരക്ഷിക്കുന്നതിനായുള്ള സംരംഭങ്ങളും പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഖത്തറിലെ കമ്യൂണിറ്റികൾ, എൻ.ജി.ഒ കൂട്ടായ്മകൾ, സ്വകാര്യ മേഖലയുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ......
റഷ്യയുമായുള്ള എണ്ണ വ്യാപാരം ഇന്ത്യ അവസാനിപ്പിക്കുമെന്ന ഉറപ്പ് തനിക്ക് ലഭിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ഉറപ്പുനൽകിയെന്നാണ് ട്രംപ് പറഞ്ഞത്. അഞ്ചു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ട്രംപ് സമാനമായ പ്രസ്താവന നടത്തുന്നത്. ......
തിരുവനന്തപുരം: കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നിധിശേഖരം അരക്ഷിതാവസ്ഥയിൽ. ഗുരുവായൂർ ദേവസ്വത്തിന്റെ 2019-20, 2020-21 വർഷങ്ങളിലെ സംസ്ഥാന ഓഡിറ്റ് റിപ്പോർട്ടുകളാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവ്. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൂട്ടാളിയും മുഖ്യ ആസൂത്രകനുമെന്ന് കരുതുന്ന ബംഗളൂരു സ്വദേശി കൽപേഷ്, സ്വർണം വേർതിരിച്ചെടുത്ത ഹൈദരാബാദിലെ സ്ഥാപന ഉടമ നാഗേഷ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ......
ഹൃദയബദ്ധമായ പ്രകാശത്തിൻ്റെ വ്യാപനമാണ് ദീപാവലി ആഘോഷം. 'ദീപങ്ങളുടെ ആവലി' എന്നർഥമുള്ള ഈ ഉത്സവം, തിന്മയ്ക്കു മേൽ നന്മയുടെ വിജയത്തെയും അജ്ഞതയുടെ ഇരുളിനെ അകറ്റുന്ന അറിവിൻ്റെ വെളിച്ചത്തെയും പ്രതീകാത്മകമായി ഓർമ്മിപ്പിക്കുന്നു.
ആശ്വിനമാസത്തിലെ കറുത്തപക്ഷ ചതുർദ്ദശി ദിവസമാണ് ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ......
ന്യൂഡൽഹി:"ലോകം നിങ്ങളെ പരീക്ഷിക്കട്ടെ, അതോടൊപ്പം വളർത്താനും അനുവദിക്കണം"
ഉജ്ജ്വലമായ നിയമ വിദ്യാലയ ബിരുദദാന ചടങ്ങിൽ, വിദ്യാർത്ഥികളോട് ആത്മവിശ്വാസത്തോടെയും, ജിജ്ഞാസയോടെയും, അഗാധമായ ലക്ഷ്യബോധത്തോടെയും പ്രൊഫഷണൽ ജീവിതത്തിലേക്ക് കടക്കാൻ ആഹ്വാനം ചെയ്തു. മുഖ്യപ്രഭാഷകൻ നൽകിയ പ്രചോദനാത്മകമായ സന്ദേശം, വിജയം എന്നത് ക്ഷമയുടെയും സ്ഥിരപരിശ്രമത്തിന്റെയും അടിത്തറയിൽ പടുത്തുയർത്തിയ ഒരു യാത്രയാണെന്ന് അവരെ ഓർമ്മിപ്പിച്ചു.
"ആരും ഉച്ചിയിൽ നിന്നല്ല തുടങ്ങുന്നത്," അദ്ദേഹം പറഞ്ഞു. ......
ന്യൂഡൽഹി: ഡൽഹിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്. ഡൽഹി എന്ന പേര് വെറും 2000 വർഷത്തെ ചരിത്രം മാത്രമാണ് അടയാളപ്പെടുത്തുന്നത് എന്നാണ് വിശ്വഹിന്ദു പരിഷത്ത് ചൂണ്ടിക്കാട്ടുന്നത്. ......
വ്യോമസേനാ താവളത്തിൽ മലയാളി ജവാൻ ജീവനൊടുക്കി. സുലൂർ വ്യോമസേനാ താവളത്തിലാണ് സംഭവം. പാലക്കാട് യാക്കര കടുന്തുരുത്തി പള്ളിക്കണ്ടത്ത് വീട്ടിൽ എസ്.സാനു (47) ആണ് സ്വയം വെടിയുതിർത്ത് മരിച്ചത്. ......