കൊച്ചി : കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഒരുക്കുന്ന കൊച്ചി ബിനാലെ ആറാം പതിപ്പിനായി സേവനമനുഷ്ഠിക്കാൻ വോളണ്ടിയർമാർക്ക് അവസരം. നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്പേസസും ചേർന്നാണ് കൊച്ചി-മുസിരിസ് ബിനാലെ ആറാം പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത്. ......
കൊച്ചി : കേരള സ്റ്റാര്ട്ടപ്പ് മിഷനിലെ യുണീക് ഐഡി സംരംഭമായ ഓൺലൈൻ സംഗീത വിദ്യാഭ്യാസ പ്ലാറ്റ്ഫോം മ്യൂസിക് പണ്ഡിറ്റിന്റെ സ്ഥാപക സിഇഒ സെറാ ജോണിനെ ഇന്ത്യയിലെ മികച്ച അൻപത് വനിതാ നേതാക്കളിൽ (2025) ഒരാളായി തെരഞ്ഞടുത്തു. വേർവ് മാനേജ്മെന്റ് സംഘടിപ്പിച്ച വനിതാ നേതാക്കളുടെ ഉച്ചകോടിയിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്.
ബ്ലൂടിംബ്രെ മ്യൂസിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ 2021 ല് സ്ഥാപിതമായ സംരംഭമാണ് മ്യൂസിക് പണ്ഡിറ്റ്. ......
തൊടുപുഴ: ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയുടെയും കാറ്റിന്റെയും സാഹചര്യം കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. ......
ദോഹ: ഇന്ത്യയിലെ പരമോന്നത സിനിമാപുരസ്ക്കാരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച പത്മഭൂഷൺ ലഫ്റ്റനന്റ് കേണൽ ഡോ:മോഹൻലാലിന് ഖത്തറിലെ ഇന്ത്യൻമധ്യമപ്രവർത്തകരുടെ കൂട്ടായ്മയായഇന്ത്യൻമീഡിയ ഫോറം (ഐഎംഎഫ്)സ്നേഹാദരംനൽകി.
ഖത്തർ നാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന‘ഹൃദയപൂർവ്വം മോഹൻലാൽ’ സ്റ്റേജ് ഷോയിൽ നടന്ന ചടങ്ങിൽ ഐ എം എഫ്പ്രസിഡന്റ് ഒ. കെ. ......
കൊച്ചി: എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനാഘോഷം സർഗോത്സവം - 2025
യാക്കര ഉദയാ റിസോർട്ടിൽ വച്ചു നടത്തുന്നു. ......
സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. പോത്തൻകോട് സ്വദേശിനിയായ 78 വയസുകാരിയാണ് മരിച്ചത്.......
ദോഹ:ലോകപ്രശസ്തമായ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ ഡിസംബർ 13 ശനിയാഴ്ച ‘റൺത്രൂ ദോഹ റണ്ണിംഗ് ഫെസ്റ്റിവൽ 2025’ നടക്കും. ദോഹയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ഫോർമുല 1 സർക്യൂട്ടിൽ വിവിധ ദൂരങ്ങളിൽ പങ്കെടുക്കാനാവുന്ന അപൂർവമായ ഒരു റണ്ണിംഗ് അനുഭവമായിരിക്കും ഇത്.
5 കിലോമീറ്റർ, 10 കിലോമീറ്റർ, ഹാഫ് മാരത്തൺ, 16 മൈൽ, 20 മൈൽ റേസുകൾക്കൊപ്പം കുട്ടികൾക്കായുള്ള 1 കിലോമീറ്റർ ഓട്ടവും പെൺകുട്ടികൾക്കായുള്ള ഓപ്പൺ മൈൽ റേസും ഉണ്ടായിരിക്കും. ......
ചെങ്ങന്നൂർ: വരുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ഇടതുമുന്നണി സംസ്ഥാനത്ത് വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. ......
മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലും പ്രശസ്തനായ നടനാണ് ഫഹദ് ഫാസിൽ. അല്ലുഅർജുൻ നായകനായി, സൂപ്പർഹിറ്റായ 'പുഷ്പ' എന്ന ചിത്രത്തിലൂടെ തെലുങ്കു സിനിമയിൽ പ്രവേശിച്ച ഫഹദ് ഫാസിലിന് അവിടെയും നിറയെ ആരാധകരുണ്ട്. ......