സ്നേഹവും ആദരവും തുളുമ്പുന്ന ആ കുലീനശബ്ദമാണ് ആദ്യം പരിചിതമായത്. 'മാറ്ററുകളെപറ്റി നല്ല അഭിപ്രായമാണ്. അതുപോലെ സത്യസന്ധമായി തുടര്‍ന്നും എഴുതുക.......
കൊച്ചി: സുപ്രിം കോടതിയിലേയും കേരള ഹൈക്കോടതിയിലെയും പ്രമുഖ ക്രിമിനല്‍ അഭിഭാഷകന് വാഹന നമ്പര്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്. കെ എല്‍ 07 ഡി എച്ച് 5000 എന്ന നമ്പറിനാണ് എറണാകുളം ആര് ടി ഒയില്‍ ലേലത്തില്‍ വന്‍തുക ലഭിച്ചത്.
അഡ്വ. ......
കൊച്ചി: ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ചാള്‍സ് ഡയസിനെ കേരള ഹിസ്റ്ററി കോണ്‍ഗ്രസ് അനുമോദിച്ചു. ......
സംഗീത മാന്ത്രികനായ സ്റ്റീഫൻ ദേവസ്സി മലയാള സിനിമ ലോകത്തിന് തന്റെ കരങ്ങൾ കൊണ്ട് സമ്മാനിക്കുന്ന രണ്ട് സ്റ്റുഡിയോ ഫ്ലോറുകളുടെ ഔപചാരികമായ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിച്ചു.
26 വർഷക്കാലത്തെ എന്റെ സിനിമ ജീവിതത്തിൽ സംഗീത യാത്രയിൽ എനിക്കു കിട്ടിയ ദൈവാനുഗ്രഹവും സുഹൃദ്ബന്ധങ്ങളും കണക്കിലെടുത്ത് മലയാള സിനിമയ്ക്ക് എന്തെങ്കിലും തിരിച്ചു നൽകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അതിപ്പോൾ സാദ്ധ്യമായെന്നും സ്റ്റീഫൻ ദേവസ്സി ഹൃദയത്തിന്റെ ഭാഷയിൽ പറയുകയുണ്ടായി.
17000 സ്ക്വയർഫീറ്റിൽ വലിയ ഒരു ഫ്ലോറും 7000 സ്ക്വയർ ഫീറ്റിൽ മറ്റൊരു ഫ്ലോറും ഇവിടെയുണ്ട്. ഏകദേശം അഞ്ഞൂറോളം കാറുകൾ പാർക്ക് ചെയ്യാനുളള സൗകര്യമുണ്ട.് സിനിമാ ഷൂട്ടിങ്ങിനും റിയാലിറ്റി ഷോകൾക്കും വിവാഹം പോലുള്ള മംഗള കർമ്മങ്ങൾക്കും വിസ്തൃതമായ ഈ ഫ്ലോറുകൾ ഉപയോഗിക്കുവാൻ കഴിയും.
എസ് ടി സ്കേപ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ സ്റ്റുഡിയോ ഫ്ലോർ എറണാകുളത്ത് കളമശ്ശേരി ടൗണിനോട് ചേർന്നുള്ള സുന്ദരഗിരി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
സുന്ദരഗിരിയിലെ ഈ സ്റ്റുഡിയോ ഭാവിയിൽ സുന്ദരമാകട്ടെയെന്ന് മോഹൻലാൽ ആശംസിച്ചു. ......
സിഡ്നി: 76-ാമത് ഇന്റര്‍നാഷണല്‍ ആസ്ട്രോണോട്ടിക്കല്‍ കോണ്‍ഗ്രസില്‍ (ഐഎസി 2025) മുഖ്യ അവതാരകനായി രംഗത്തെത്തിയത് 26കാരനായ മലയാളി യുവാവ്. ആഗോള ബഹിരാകാശ, സൈബര്‍ സുരക്ഷാ രംഗത്ത് ശ്രദ്ധേയമായ പഠനമാണ് ആരോമല്‍ സുജിത്ത് ഐഎസി 2025ല്‍ അവതരിപ്പിച്ചത്.
ഐഎസി 2025ലെ അഞ്ചാം സെഷനായ വിജയകരമായ ബഹിരാകാശ, പ്രതിരോധ പരിപാടികള്‍ക്ക് തന്ത്രപരമായ റിസ്ക് മാനേജ്മെന്റില്‍ ഇ9- ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെ സുരക്ഷ, സ്ഥിരത, സുസ്ഥിരത എന്നിവയെ കുറിച്ചുള്ള സിംപോസിയത്തിലാണ് ആരോമല്‍ സുജിത്ത് 'ആധുനിക നിരീക്ഷണത്തിലെ സ്ട്രാറ്റോസ്ഫെറിക് ബലൂണുകള്‍: ദേശീയ സുരക്ഷയുമായി ബന്ധപ്പെടുത്തുന്ന നവീകരണത്തില്‍ താരതമ്യ വിശകലനം' എന്ന പ്രബന്ധം അവതരിപ്പിച്ചത്.
ഭൂമിയുടെ അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിരുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ട്രാറ്റോസ്ഫെറിക് ബലൂണുകള്‍ എങ്ങനെ ആധുനിക ഇന്റലിജന്‍സ്, സര്‍വെയ്ലന്‍സ്, റിക്കോണസന്‍സ് (ഐഎസ്ആര്) രംഗത്തെ മാതൃക മാറ്റുകയാണെന്നാണ് ആരോമല്‍ സുജിത്തിന്റെ പ്രബന്ധം പരിശോധിക്കുന്നത്. ......
കാബൂൾ ∙ അഫ്ഗാനിസ്ഥാനിലെ തലസ്ഥാനമായ കാബൂളിൽ ഇന്ത്യയുടെ എംബസി ഔദ്യോഗികമായി വീണ്ടും തുറന്നു. കഴിഞ്ഞ നാലു വർഷമായി ടെക്നിക്കൽ മിഷൻ എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം ഇപ്പോൾ പൂർണ്ണമായ എംബസി പദവി നേടുകയാണ്. ......
തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന എൻ.......
മലപ്പുറത്ത് തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു. മലപ്പുറം കോട്ടക്കലിലാണ് വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ കടിച്ചത്. ......
ഭാര്യയെ യുവാവ് കൊന്ന് കുഴൽക്കിണറിലിട്ടു മൂടി. ചിക്കമംഗളൂരുവിലാണ് സംഭവം. ചിക്കമംഗളൂരു കടൂർ സ്വദേശിയായ വിജയ് ആണ് ഭാര്യ ഭാരതിയെ (28) കൊലപ്പെടുത്തിയത്. ......
ഹോസ്റ്റലിൽ ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച ഇരുപത്താറുകാരി അറസ്റ്റിൽ. മംഗളുരുവിലെ ഹോസ്റ്റലിൽ താമസിക്കുന്ന ചിക്കമഗളൂരു സ്വദേശിനി നിരീക്ഷയാണ് പിടിയിലായത്. ......