ദോഹ: ഖത്തർ തൊഴിൽ മന്ത്രാലയം (MoL) ‘ട്രസ്റ്റഡ് എംപ്ലോയർ സ്കീം’ പ്രഖ്യാപിച്ചു. സ്കീമിന്റെ പൈലറ്റ് പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയിലെ കമ്പനികൾക്കായി പരിചയാവതരണ യോഗം സംഘടിപ്പിച്ചു. ......
ദോഹ: ഖത്തർ ശൂറാ കൗൺസിലിന്റെ നിയമനിർമ്മാണ സഭയുടെ പുതിയസ്പീക്കറായി
ഹസൻ ബിൻ അബ്ദുല്ലഅൽ
ഗാനിമിനെ തെരഞ്ഞെടുത്തു ഡോ. ഹംദ ബിൻത് ഹസൻ അൽ-സുലൈതിയാണ് ഡെപ്യൂട്ടി സ്പീക്കർ. ......
ദോഹ:യുവകലാസാഹിതി ഖത്തർ 'ഈണം 2025'
ഓണാഘോഷം സംഘടിപ്പിച്ചു.
മാവേലിയെ വരവേറ്റുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
അൽസദ്ദ്- സ്വാദ് റെസ്റ്റോറന്റ് പാർട്ടിഹാളിൽ നടന്ന
ഓണാഘോഷ പരിപാടികൾ
കോർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ഖത്തർ പ്രസിഡന്റ് ബഷീർ പട്ടാമ്പി അധ്യക്ഷത വഹിച്ചു. ......
ദോഹ: ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ നടത്തുന്ന രണ്ടുമാസം നീണ്ടു നിൽക്കുന്ന സ്പോർട്സ് കാര്‍ണിവലിന് ഒക്ടോബർ 24ന് വെള്ളിയാഴ്ച തുടക്കമാവും. ബാഡ്മിന്റൺ, ക്രിക്കറ്റ്, ഫുട്ബോൾ, കാരംസ്, ചെസ്സ്, വടംവലി തുടങ്ങിയ ഇനങ്ങളിലാണ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത്. ......

ദോഹ:ഖത്തറിന്റെ സാംസ്കാരിക ഹൃദയത്തിന്റെ സ്പന്ദനത്തോളം പഴക്കമുള്ള കരിഷ്മ ആർട്സും, ഇൻഡോ–ഖത്തറിന്റെ സാംസ്കാരിക ഹൃദയങ്ങളുടെ പുതുതാളമായ ഗ്ലോബൽ റിഥം കൾച്ചറൽ ക്ലബും (GRCC) യും ചേർന്ന് കേരളപ്പിറവിയുടെ ഭാഗമായ കേരളോദയം സാംസ്കാരിക സംഗമം ഒരുക്കുന്നു. ഈ വിപുലമായ കലാസാംസ്കാരിക ഉത്സവം നവംബർ 6-ന് ഇന്ത്യൻ കൾച്ചറൽ സെൻറർ (ഐസിസി) അശോക ഹാളിൽ വച്ച് നടക്കും.
കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യവും ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച കലാസൃഷ്ടികളുമായെത്തുന്ന ഈ വേദിയിൽ, കല, സംഗീതം, നൃത്തം, ഫാഷൻ, ചിത്രകല തുടങ്ങിയ നിരവധി കലാവിഭാഗങ്ങൾ ഒരേ വേദിയിൽ നിറം പകരും എന്ന് കരിഷ്മ ആർട്സിന്റെ പ്രസിഡന്റ് മുഹമ്മദ് ബഷീർ അറിയിച്ചു.
പരിപാടിയുടെ പ്രധാന ആകർഷണം പ്രശസ്ത ചിത്രകാരനായ രാജാ രവിവർമ്മയുടെ കലാസൃഷ്ടികളെ പുനരാവിഷ്ക്കരിച്ചുകൊണ്ട്അണിയിച്ചൊരുക്കുന്ന രാജാ രവിവർമ്മ ഫാഷൻ ഷോ ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു. അതിനൊപ്പം, നൃത്തനൃത്യങ്ങൾ, സംഗീത നിശ, സാംസ്കാരിക സംഗമം എന്നിവയും കലാസായാഹ്നത്തിന് നിറപ്പകിട്ടേകും.
കേരളോദയം പരിപാടിയുടെ പോസ്റ്റർ അനാവരണം (റേഡിയോ ലോഞ്ചിംഗ്) ഒക്ടോബർ 20, 2025റേഡിയോ മലയാളം 98.6 എഫ്.എം - ൽ വച്ച് ഔദ്യോഗികമായി നടന്നു. ......
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല യാത്രയിൽ വൻ സുരക്ഷാ വീഴ്ച്ചയെന്ന ആരോപണം ശക്തമാകുന്നു. പത്തംനിട്ട പ്രമാടത്ത് രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിൻറെ ചക്രങ്ങൾ കോൺക്രീറ്റിൽ താഴ്ന്ന സംഭവത്തിലാണ് സുരക്ഷാ വീഴ്ച്ചയെന്ന ആരോപണം ഉയരുന്നത്. ......
പിഎം ശ്രീ പദ്ധതി സംബന്ധിച്ച് സിപിഐ - സിപിഎം തർക്കം രൂക്ഷമാകുന്നതിനിടെ കോൺഗ്രസിലും പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് അഭിപ്രായ ഐക്യമില്ല. പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കണമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനുള്ളത്. ......
സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവച്ച് മുൻ കായിക താരമായിരുന്ന സിസ്റ്റർ സബീന.
55 വയസിനു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് സിസ്റ്റർ സബീന മത്സരിച്ചത്.കന്യാസ്ത്രീ വേഷത്തില്‍ ചാടിയോടിയത് കാണികളെയും ആവേശത്തിലാക്കി.
മാനന്തവാടി ദ്വാരക എയുപി സ്കൂളിലെ കായികാധ്യാപികയായ സിസ്റ്റർ സബീന ഒൻപതാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ ഹർഡില്‍സില്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്തിരുന്നു. കോളജ് പഠനകാലത്ത് ഇന്റർവാഴ്സിറ്റി മത്സരങ്ങളിലടക്കം മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ......
2025 ല്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൊടുത്തുവിടാൻ താൻ നിർദേശം നല്‍കിയിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. കൂടാതെ പ്രസിഡന്റ് നിർദേശിച്ചു എന്നത് ഉത്തരവിലെ പിഴവാണ്. ......
നാളെ വൈകിട്ട് 3.50ന് പാലാ സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ആണ് രാഷ്ട്രപതി എത്തിച്ചേരുന്നത്.
കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടന ത്തിനു ശേഷം, ജൂബിലി സ്മാരകമായി നിർമിക്കുന്ന പുതിയ
ബ്ലോക്കിൻ്റെ ശിലാഫലകവും രാഷ്ട്രപതി അനാഛാദനം ചെയ്യും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് രാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിക്കും. ......