ഒറ്റ ഉത്തരവിലൂടെ തീർക്കാവുന്ന പ്രശ്നം അനന്തമായി നീട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് സംശയിക്കുന്നതായി മാർ തോമസ് തറയിൽ ആരോപിച്ചു. കത്തോലിക്കാ കോൺഗ്രസ് കാസർകോട് നിന്നു തിരുവനന്തപുരത്തേക്ക് നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ചങ്ങനാശേരിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്.
സർക്കാർ അനുകൂല തീരുമാനമെടുക്കാതെ വീണ്ടും കോടതിയിലേക്ക് തള്ളിവിടുകയാണ്. ശമ്പളം ലഭിക്കാത്ത അധ്യാപകർക്ക് വേണ്ടി ഒരു തൊഴിലാളി പാർട്ടിപോലും ശബ്ദം ഉയർത്തുന്നില്ലെന്ന വൈരുധ്യവും നമ്മുടെ നാട്ടിലണ്ട്. ......
സംസ്ഥാനത്ത് സ്വർണ വില ഇന്നും ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ പവന് 91,720 രൂപയായി.......
കർണാടകം തനിച്ചും കൂട്ടുചേർന്നും ഭരിച്ച മൂന്ന് പ്രമുഖ രാഷ്ട്രീയപാർട്ടികളാണ് കോൺഗ്രസ്സ്, ബിജെപി, ജെഡിഎസ്സ് എന്നിവ. ജെഡിഎസ്സ് കോൺഗ്രസ്സിനോടും ബിജെപിയോടും ഒരുപോലെ കൂട്ടുകൂടി അധികാരം പങ്കിട്ടിട്ടുണ്ട്. ......
ദോഹ: ഖത്തറിലെ പത്തനംതിട്ട ജില്ലാപ്രവാസികളുടെ സാംസ്കാരിക കൂട്ടയ്മ്മയായ ഫ്രണ്ട്സ് ഓഫ് പത്തനംതിട്ട - ഫോപറ്റാ ഖത്തർ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു . .
ഒക്ടോബർ 24 വെള്ളിയാഴ്ച് അബുഹമൂർ ഐസിസി അശോകാ ഹാളിൽ ആകും ഓണാഘോഷ പരിപാടികൾക്ക് വേദിയാകുക. ......
ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രി പത്തുമണിക്കാണ് ഇയാളെ പെരുന്നയിലെ വീട്ടിൽ നിന്നും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ......
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണ്ണക്കൊള്ള പുറത്തു കൊണ്ടുവന്നത് ഹൈക്കോടതിയാണ്. പ്രതിപക്ഷത്തിനോ മറ്റ് കക്ഷികൾക്കോ ഇതിൽ ഒരു പങ്കുമില്ല. ......
തിരുവനന്തപുരം:ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും കട്ടിളയിൽ നിന്നും സ്വർണം കവർന്ന കേസിൽ അന്വേഷണം വഴിത്തിരിവിലേക്ക്. നിലവിൽ ക്രൈംബ്രാഞ്ച് മേധാവി എച്ച്. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ആറു മാസംമാത്രം ശേഷിക്കെ, മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസിലെ ചരടുവലികളും കുതികാൽ വെട്ടും വീണ്ടും സജീവമായി. എ.ഐ.സി.സി പ്രഖ്യാപിച്ച പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് പിന്നാലെയാണിത്.
58 ജനറൽ സെക്രട്ടറിമാർ, 13 വൈസ് പ്രസിഡന്റുമാർ, ആറ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ എന്നിവരുൾപ്പെട്ട പട്ടികയിലുള്ള അതൃപ്തി പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ......
കൊച്ചി: നടപ്പാക്കാൻ സാധിക്കുന്ന ഒരു കോടതി ഉത്തരവ് നിലവിലുണ്ടെങ്കിൽ അത് നടപ്പിലാക്കുന്നതിനായി കൃത്യമായ നിയമപരമായ മാർഗ്ഗങ്ങളിലൂടെ എക്സിക്യൂഷൻ (Execution) ഹർജി നൽകുകയാണ് ചെയ്യേണ്ടതെന്നും, അല്ലാതെ നേരിട്ട് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി (Contempt Petition) ഫയൽ ചെയ്യുന്നത് ഉചിതമായ പരിഹാരമല്ലെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി.
നിയമാനുസൃതമായി നടപ്പാക്കാൻ കഴിയുന്ന ഒരു ഉത്തരവ് നിലവിലിരിക്കെ, നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാതെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചാൽ അത്തരം കോടതിയലക്ഷ്യ ഹർജികൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ്മാർ ഉൾപ്പെട്ട ബഞ്ച് Mini K.U. v. ......
ചെന്നൈ: ദത്തെടുക്കൽ കേസുകളിൽ കുട്ടിയുടെ സമ്മതവും ക്ഷേമവും കേന്ദ്രബിന്ദുവായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിർദ്ദേശം. ദത്തെടുക്കൽ ചട്ടങ്ങളിൽ (Adoption Regulations) പറയുന്ന 'കുട്ടിയുടെ സമ്മതം' എന്നത് സമഗ്രമായ അർത്ഥത്തിൽ മനസ്സിലാക്കണം. ......