ദോഹ: ഖത്തർ തൊഴിൽ മന്ത്രാലയം രാജ്യത്തെ മുൻനിര സ്വകാര്യ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സിഇഒമാരുമായി ആലോചനാ യോഗം സംഘടിപ്പിച്ചു. പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയുടെ ഭാഗമായി നടന്ന ഈ യോഗത്തിൽ സ്വകാര്യ മേഖലാ മാനവവിഭവകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഖാമിസ് മുഹമ്മദ് അൽ നുഐമി അധ്യക്ഷതവഹിച്ചു.
‘എംപവർിംഗ് ഖത്തർ’ എന്ന ദേശീയ തൊഴിൽ ഖത്തറീകരണ പദ്ധതിയുടെ ലക്ഷ്യങ്ങൾ അനുസരിച്ച് ഖത്തറിന്റെ തൊഴിൽവാതാവിനെ മെച്ചപ്പെടുത്താനും ഖത്തർ പൗരന്മാരുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു ഈ ചർച്ച.
യോഗത്തിൽ നിലവിലുള്ള സഹകരണ സംവിധാനങ്ങൾ വിലയിരുത്തുകയും, അവ കൂടുതൽ വ്യാപിപ്പിക്കാനുള്ള മാർഗങ്ങൾ പരിശോധിക്കുകയും ചെയ്തു. ......
ദോഹ: ഖത്തറിന്റെ ഇൻറേണൽ സെക്യൂരിറ്റി ഫോഴ്സ് (ലഖ്വിയ)യും സംസ്കാര മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ വോളണ്ടിയർ സെന്ററും തമ്മിൽ സ്വമേധയാ പ്രവർത്തനങ്ങളെയും രക്ഷാപ്രവർത്തന പരിശീലനങ്ങളെയും ശക്തിപ്പെടുത്തുന്നതിനായി ധാരണാപത്രം (MoU) ഒപ്പുവെച്ചു.
ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നേതൃത്വത്തിൽ നടന്ന
ധാരണാപത്രചടങ്ങിൽ ലഖ്വിയ ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ മുഹമ്മദ് മിസ്ഫർ അൽ ഷഹ്വാനിയും, സംസ്കാര മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഘാനിം ബിൻ മുബാറക് അൽ അലിയും പങ്കെടുത്തു.
ഈ പങ്കാളിത്തം ഒരു തന്ത്രപ്രധാന നീക്കമാണെന്ന് ലഖ്വിയയുടെ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പ് കമാൻഡർ മേജർ ഖാലിദ് അബ്ദുല്ല അൽ ഹമീദി വ്യക്തമാക്കി.
ഉയർന്ന അനുസരണാശക്തിയും പ്രവർത്തന മികവുമാവശ്യമായ മേഖലകളിൽ ലഖ്വിയയും മറ്റു സർക്കാർ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം ഇതിലൂടെ ശക്തമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഈ ധാരണാപത്രം സ്വമേധയാ പ്രവർത്തിക്കുന്നവരെ പരിശീലിപ്പിച്ച് അടിയന്തരാവസ്ഥകളിലുംരക്ഷാപ്രവർത്തനങ്ങളിലുമുള്ള പ്രതികരണശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ......
ദോഹ: സ്വർണവില കൃത്രിമമായി നിയന്ത്രിക്കാൻ ശ്രമിച്ച ഒൻപത് ജ്വല്ലറി ഷോപ്പുകൾ പിടിയിലായി.
ഖത്തർവ്യാപാര–വ്യവസായ മന്ത്രാലയം (MoCI) രാജ്യത്തുടനീളം വ്യാപകമായ പരിശോധനയിലാണ്
ക്രമക്കേടുകൾ കണ്ടെത്തിയത്.
ചില സ്വർണ്ണക്കടകൾ സ്വർണം പൂഴ്ത്തി വയ്ക്കുകയും വിൽപ്പന നിഷേധിക്കുകയും ചെയ്തതായി ലഭിച്ച ഉപഭോക്തൃപരാതികൾക്ക് പിന്നാലെയായിരുന്നു പരിശോധനനടത്തിയത്.
പരിശോധനയിൽ ഉൾപ്പെട്ട 94 കടകളിൽ ഒൻപത് കടകളിൽ നിയമലംഘനം കണ്ടെത്തി. ഇവ സ്വർണാ ഭരണങ്ങൾ പൂഴ്ത്തി വയ്ക്കുകയും, വിപണി വില കൃത്രിമമായി നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് വിൽപ്പന നിഷേധിക്കുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ......
ദോഹ: ഖത്തറിലെ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യമേള 'ഖിയാഫ്- ഡി.എല്‍.എഫ് -2025' ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. റേഡിയോ മലയാളം 98.6 FM സ്റ്റുഡിയോയിൽ നടന്ന ചടങ്ങില്‍ സ്വാഗത സംഘം ചെയര്മാന് ഷറഫ് പി ഹമീദും റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈനും ചേര്‍ന്നാണ് പോസ്റ്റര്‍ പ്രകാശനം നിർവഹിച്ചത്.
ഡിസംബര്‍ 4, 5 തിയ്യതികളിലായി, അബൂഹമൂര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടക്കുന്ന മേളയില്‍ സാഹിത്യശില്പശാലാ സെഷനുകൾ, വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക സെഷന്, സാംസ്കാരിക സമ്മേളനം, ഗസൽ -ഖവാലി സായാഹ്നം തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറും. പുസ്തക പ്രകാശനം, പുസ്തക പ്രദര്‍ശനം, വിവിധ സ്റ്റാളുകള്‍ എന്നിവയും മേളയുടെ ഭാഗമായിരിക്കും.
പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ പ്രൊഫ. ......
തിരുവനന്തപുരം:ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന 'പി.എം-ശ്രീ' (PM-SHRI - Pradhan Mantri Schools for Rising India) പദ്ധതിയിൽ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെ, ഒപ്പിട്ട ധാരണാപത്രത്തിൽ (MoU) നിന്ന് പിന്മാറാൻ കേരളം ആലോചിക്കുന്നതായി സൂചന. പദ്ധതിക്കെതിരെ ഘടകകക്ഷിയായ സി.പി.ഐ ഉൾപ്പെടെയുള്ളവർ പരസ്യമായി രംഗത്തുവരികയും എൽ.ഡി.എഫ് (LDF) മുന്നണിയിൽ അഭിപ്രായവ്യത്യാസം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം.
പദ്ധതിയിലേക്കുള്ള പ്രവേശനവും വിവാദവും
NEP 2020-ന് അനുസൃതമായി രാജ്യത്തെ തിരഞ്ഞെടുത്ത സ്കൂളുകളെ മാതൃകാ സ്ഥാപനങ്ങളായി ഉയർത്താനുള്ള കേന്ദ്ര പദ്ധതിയാണ് പി.എം-ശ്രീ. ......
കോഴിക്കോട് : ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഡെനിം ഫെസ്റ്റിന് തുടക്കം. ആഗോള ബ്രാന്‍ഡുകളുമായി ചേര്‍ന്ന് നടത്തുന്ന ഫെസ്റ്റില്‍ പഴയ ഡെനിം വസ്ത്രങ്ങളുമായി എത്തുന്നവര്‍ക്ക് ഹൈലൈറ്റ് മാളിലെ വിവിധ ബ്രാന്‍ഡ് ഔട്ട്ലറ്റുകളില് നിന്ന് പുതിയ ഡെനിം വാങ്ങാന്‍ 500 രൂപയുടെ വൗച്ചര്‍ ലഭിക്കും. ......
ചെങ്ങന്നൂര്‍: നഗരസഭ ആരോഗ്യ വിഭാഗം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് 16 ലക്ഷം രൂപയുടെ പുതിയ വാഹനം വാങ്ങി. ജനകീയ ആസൂത്രണ പദ്ധതി 2025-26 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വാഹനം വാങ്ങിയത്. ......
ചെങ്ങന്നൂർ: കേരള കെട്ടിടനിർമ്മാണ തൊഴിലാളി കോൺഗ്രസിൻ്റെ അൻപത്തിരണ്ടാമത് ആലപ്പുഴ ജില്ലാ ജനറൽ കൗൺസിൽ ഒക്ടാബർ 26 ന് ചെങ്ങന്നൂരിൽ നടക്കും.
ഉച്ചയ്ക്ക് രണ്ടു മണിക്ക് ചേരുന്ന പൊതുസമ്മേളനം കൊടികുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജനറൽ കൗൺസിലിൻ്റെ ഉദ്ഘാടനം
കെ. ......
ചെങ്ങന്നൂര്‍: നഗരസഭ കേരളോത്സവം ചെയര്‍പേഴ്സണ്‍ അഡ്വ: ശോഭാ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ- കലാ- കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീദേവി ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: അവിഭക്ത കേരളാ കോൺഗ്രസ് കാലത്ത് കേരള വിദ്യാർത്ഥി കോൺഗ്രസ് (കെ.എസ്.സി) നേതാക്കളായിരുന്നവർ മുൻ
സംസ്ഥാന പ്രസിഡന്റ് തോമസ് കുതിരവട്ടം എക്സ് എം.പിയുടെ കല്ലിശ്ശേരിയിലെ വസതിയിൽ ഒന്നുചേർന്ന് കെ.എസ്.സിയുടെ ജന്മദിനം ആഘോഷിച്ചു.
കെഎസ് സി മുൻ പ്രസിഡന്റും മുൻമന്ത്രിയുമായ ടി.എം. ജേക്കബിന്റെ മകൾ അമ്പിളി ജേക്കബ്, തോമസ് കൂതിരവട്ടത്തിന് മധുരം നൽകി സംഗമത്തിന് തുടക്കം കുറിച്ചു.
മുൻപ്രസിഡന്റ്മാരായ അഡ്വ. ......