ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ ദമ്പതികളിൽ ഭർത്താവ് ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഭാര്യ സന്ധ്യയെ ജീവനോടെ പുറത്തെടുത്തു രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ......
വാഷിങ്ടൺ: അമേരിക്കൻ രാഷ്ട്രീയരംഗം വീണ്ടും ഉണർത്തി മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന സൂചനയാണ് കമല ഹാരീസ് നൽകുന്നത്. ......
അടിമാലിക്ക് സമീപം ദേശീയപാതയിൽ ഉണ്ടായ ഭീമമായ മണ്ണിടിച്ചിലിൽ കുടുങ്ങിയ സന്ധ്യയെ നാല് മണിക്കൂറോളം നീണ്ട കഠിനമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. പൊലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ ഏകോപിതമായ ശ്രമമാണ് സന്ധ്യയുടെ ജീവൻ രക്ഷിച്ചത്. ......
കൊച്ചി: ഭൂരിപക്ഷാധിഷ്ഠിതമായ സർക്കാർ ചെയ്യുന്ന ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയിലേക്ക് കോടതികൾ പോലും നീങ്ങുന്നത് ഭരണഘടന നേരിടുന്ന കടുത്ത വെല്ലുവിളിയാണെന്ന് ജസ്റ്റിസ് കെ എം ജോസഫ്. ഭരണഘടന: സവിശേഷതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ എറണാകുളം ഡിസിസിയുടെ സബർമതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) വാർഷിക മെറിറ്റ് ഡേ ഒക്ടോബർ 27-ന് ഉച്ചക്ക് 2:00ന് കുസാറ്റ് സെമിനാർ കോംപ്ലെക്സിലെ മിനി ഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പു മന്ത്രിയും സർവകലാശാല പ്രോ-ചാൻസലറുമായ ഡോ. ആർ. ......
കൊച്ചി - കൊച്ചി നഗരസഭയിൽ 21കോടി രൂപയുടെ പട്ടികജാതി വികസനഫണ്ട് ചിലവഴിക്കാതെ ലാപ്സാക്കിയതായി ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പരാതിപ്പെട്ടു.2021-22മുതൽ 2025-26വരെ കൊച്ചി നഗരസഭയിൽ പട്ടികജാതി ക്ഷേമത്തിനായി വകയിരുത്തിയിരുന്നത് 41കോടി 76ലക്ഷത്തി 13456രൂപയാണ്. എന്നാൽ 20കോടി 20ലക്ഷത്തി 58679രൂപമാത്രമാണ് ചിലവഴിച്ചത്. ......
കൊച്ചി: ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ സി എം എ ഐ) കൊച്ചിന് ചാപ്റ്റര്‍ ബി എഫ് എസ് ഐ ബോര്‍ഡ് ഓഫ് ഐ സി എം എ ഐയുമായി ചേര്‍ന്ന് "സാമ്പത്തിക രംഗത്തെ അപകട സാധ്യതകളും സുസ്ഥിത പരിഹാര മാർഗ്ഗങ്ങളും" എന്ന വിഷയത്തില്‍ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. അഗ്രികള്‍ച്ചറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിനി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.
ആഗോളരാഷ്ട്രീയ സാഹചര്യങ്ങൾ , സാങ്കേതിക തകരാറുകള്‍, വ്യെവസായ രംഗത്തെ സംഭവവികാസങ്ങൾ തുടങ്ങി എല്ലായിടങ്ങളിലും അപകട സാധ്യതകളുണ്ടെങ്കിലും അവയെ മറികടക്കാന്‍ സാധിക്കണമെന്ന് മിനി ജോര്‍ജ്ജ് പറഞ്ഞു. ......
തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി- അരീക്കൽ ആയുർവേദ ആശുപത്രി ഒരുക്കുന്ന ഏഴാമത് പ്രേംനസീർ സംസ്ഥാന അച്ചടി ദൃശ്യ മാദ്ധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചുമികച്ച ന്യൂസ് ഫോട്ടോഗ്രഫർക്കുള്ള അവാർഡ് കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിനാണ്. മകന്റെ കൈകൾ, മരിക്കാത്ത കൈകൾ എന്ന ചിത്രത്തിനാണ് അവാർഡ്. ......
ഇടുക്കി : സംസ്ഥാനത്ത് 50 കോടി രൂപ വരെ നിക്ഷേപമുള്ള ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മാതൃകയില്‍ ധനസഹായം നല്‍കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലെത്തിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരള ടൂറിസം വകുപ്പ് കുട്ടിക്കാനം മരിയന്‍ കോളേജില്‍ സംഘടിപ്പിച്ച ‘ലോകം കൊതിക്കും കേരളം’ വിഷന്‍ 2031 സംസ്ഥാനതല ടൂറിസം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിഷന്‍ 2031 നയരേഖ അവതരിപ്പിച്ചു.
നിര്‍മ്മിത ബുദ്ധി നമ്മുടെ സമൂഹത്തില്‍ ചെലുത്തുന്ന ദ്രുതഗതിയിലുള്ള മാറ്റത്തെ അനുകൂലമായി മാറ്റാന്‍ കേരളത്തിലെ ടൂറിസം മേഖല സ്വയം സജ്ജമാകണമെന്ന് ധനമന്ത്രി പറഞ്ഞു. ......