ഇസ്ലാമാബാദ്: പാക്- അഫ്ഗാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. സമാധാന ശ്രമങ്ങൾക്കിടെയാണ് കുറം ജില്ലയിലും വടക്കൻ വസീറിസ്ഥാൻ ജില്ലയിലും ശക്തമായ ഏറ്റുമുട്ടലുണ്ടായത്. ......
മോസ്കോ: 14,000 കിലോമീറ്റർ ദൂരപരിധിയുള്ള അത്യാധുനിക ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ. യുക്രെയ്ൻ യുദ്ധത്തെയും എണ്ണവിൽപനയെയും ചൊല്ലി പാശ്ചാത്യ രാഷ്ട്രങ്ങളുമായുള്ള തർക്കം തുടരുന്നതിനിടെയാണ് റഷ്യ ‘ബ്യൂറെവെസ്റ്റ്നിക്’ മിസൈൽ പരീക്ഷിച്ചത്. ......
കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) ആണ് മരിച്ചത്. 49 പേർക്ക് പരിക്കേറ്റു.......
കൊച്ചി: നവ ആശയങ്ങളുടെയും വിനോദത്തിന്റെയും സംഗമവേദിയായ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പ് ഒരുങ്ങുന്നു. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി ജനുവരി 29 മുതൽ ഫെബ്രുവരി ഒന്ന് വരെ കൊച്ചിയിലാണ് നടക്കുക.
ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം ജോസഫ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി, ജെയിൻ യൂണിവേഴ്സിറ്റി പ്രൊ-വൈസ് ചാൻസലർ പ്രൊഫ. ......
കളമശ്ശേരി: ഭരണഘടന ഉറപ്പു നൽകുന്ന മനുഷ്യാവകാശങ്ങൾ പൂർണമായും പൗരന്മാർക്ക് ലഭിക്കാത്ത സാഹചര്യങ്ങളിൽ നിയമം മുറുകേപ്പിടിച്ചാൽ നീതി മരീചികയായി മാറുമെന്ന് ജസ്റ്റിസ് ബി കെമാൽ പാഷ അഭിപ്രായപ്പെട്ടു. ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം ( ബി എച്ച് ആർ എഫ് ) സംസ്ഥാന കൺവെൻഷനും മനുഷ്യാവകാശ സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം തകർന്നു കൊണ്ടിരിക്കുകയാണ്. ......
കൊച്ചി : ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) സംസ്ഥാന ശാഖയുടെയും, റെസ്പിറേറ്ററി ചാപ്റ്റര്‍, ഐ.എ.പി കൊച്ചി ചാപ്റ്ററിന്റെയും സംയുക്ത നേതൃത്വത്തില്‍ കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച 18-മാത് വാര്‍ഷിക പീഡിയാട്രിക് റെസ്പിറേറ്ററി കോണ്‍ഫറന്‍സ് 'റെസ്പികോണ്‍ കൊച്ചി 2025' സമാപിച്ചു. കുട്ടികളിലെ ശ്വസനവുമായി ബന്ധപ്പെട്ട കൂടുതല്‍ അറിവുകള്‍ പങ്കുവയ്ക്കുക എന്നതായിരുന്നു ഇത്തവണത്തെ കോണ്‍ഫറന്‍സിന്റെ വിഷയം. ......
പുത്തന്‍കുരിശ് : ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ ബാവാ അന്ത്യവിശ്രമം കൊള്ളുന്ന പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ തുടക്കമായി.
ശ്രാദ്ധപ്പെരുന്നാളിൻ്റെ പ്രാരംഭ ദിവസമായ ഇന്ന്, അഭിവന്ദ്യ മര്‍ക്കോസ് മോര് ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത വി. കുർബ്ബാന അർപ്പിച്ചു. ......
ദോഹ: ഖത്തറിലെ വില്ല്യാപ്പള്ളി മഹല്ലുകാരുടെ സംഗമവും ആർ യുസുഫ് ഹാജി അനുസ്മരണവും പ്രസിഡണ്ട് അബ്ദുല്ലത്തീഫ് തിരുവോത്തിന്റെ അദ്ധ്യക്ഷതയിൽ അരോമ ദർബാറിൽ നടന്നു. വിഎംജെ ഖത്തർ ചെയർമാൻ പി വി എ നാസർ സംഗമം ഉൽഘാടനം ചെയ്തു. വില്ല്യാപ്പള്ളിയിലെ എക്കാലത്തെയും സാമൂഹ്യജീവകാരുണ്യ പ്രവർത്തകനായിരുന്ന ആർ യുസുഫ് ഹാജി അനുസ്മരണം ഇ കെ മുഹമ്മദ് ഷെരീഫ് നടത്തി. ......

ദോഹ: ഇന്ത്യൻ എംബസിയുടെ അനുബന്ധസംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) ഐ.സി.സി മലയാള സാഹിത്യ ക്ലബ്ബിന്റെയും മലയാളി അസോസിയേഷനുകളുടെയുംസഹകരണത്തോടെ നവംബർ 1-ന് ശനിയാഴ്ച കേരളപ്പിറവി ആഘോഷം സംഘടിപ്പിക്കുമെന്ന്
ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കേരള പിറവി ദിനത്തിൽ
വൈകുന്നേരം 7 മണിമുതൽ ഐ.സി.സി അശോക ഹാളിൽ അരങ്ങേറുന്ന ആഘോഷ പരിപാടിയിൽ പ്രശസ്ത ഗാനരചയിതാവും കവിയുമായ വയലാർ ശരത്ചന്ദ്ര വർമ്മ മുഖ്യാതിഥിയായി പങ്കെടുക്കും.
കേരളത്തിന്റെ സമ്പന്നമായ പൈതൃകത്തെയും കലാസാംസ്കാരിക പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്ന ചെണ്ടമേളം, മറ്റു കലാപ്രകടനങ്ങൾ എന്നിവയോടൊപ്പംപ്രശസ്ത ഇടയ്ക്കാ വാദകനും സംഗീത അധ്യാപകനുമായ
ഡോ: തൃശ്ശൂർ കൃഷ്ണകുമാർ
സോപാന സംഗീതം അവതരിപ്പിക്കും.
നാട്ടിൻപുറങ്ങളുടെ രുചികൾ പങ്കുവെക്കുന്ന കേരള ഫുഡ് ഫെസ്റ്റിവൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. കേരള തീംഅടിസ്ഥാനമാക്കിയുള്ള റീൽസ് മേക്കിങ് മത്സരം, കേരളത്തിന്റെ ചരിത്രം, രാഷ്ട്രീയം, സാഹിത്യം, സിനിമ, കലാരൂപങ്ങൾ എന്നിവയെ ആസ്പദമാക്കിയ ക്വിസ് മത്സരങ്ങൾ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും. വിജയികൾക്ക് വേദിയിൽ സമ്മാനങ്ങൾ നൽകും.
ഐ.സി.സി അനുബന്ധമായ 52 മലയാളി സംഘടനകളുടെ സജീവ പങ്കാളിത്തത്തോടെയാണ് ആഘോഷപരിപാടി സംഘടിപ്പിക്കുന്നത്.കേരളപിറവിആഘോഷം
ഖത്തർ മലയാളികളുടെ ഓർമ്മകളിൽ നിലനിൽക്കുന്ന അനുഭവമാക്കുന്നതി നുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർപറഞ്ഞു.
ഐ.സി.സി അശോക ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ഐ.സി.സി പ്രസിഡന്റ് എ.പി. ......
ദോഹ: പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ഖറതിയാത്ത് ഇന്റർചേഞ്ചിൽ താൽക്കാലിക ഗതാഗത അടച്ചിടൽ പ്രഖ്യാപിച്ചു. ദോഹയിൽ നിന്ന് അൽ ഖറതിയാത്ത്–അൽ എബ് ദിശയിലേക്കുള്ള എക്സിറ്റ് വഴിയിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
അടച്ചിടൽ ഒക്ടോബർ 30 വ്യാഴാഴ്ച പുലർച്ചെ 12 മുതൽ രാവിലെ 5 വരെ തുടരും. ......