ബംഗളുരുവിന്റെ ആകർഷണനീയതകളിൽ ഒന്നാണ് നഗരമധ്യത്തിലുള്ള ഹൈക്കോടതി മന്ദിരം. നിയമസഭാമന്ദിരമായ വിധാനസൗധയുടെ എതിർവശത്തായി കബ്ബൺ പാർക്കിലാണ് അട്ടാര കച്ചേരി എന്നും പേരുള്ള ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. ......
തേഞ്ഞിപ്പലം ∙ വയലിൽ ത്രേസ്യാമ്മ (97) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 9ന് തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് അക്വിനാസ് പള്ളി സെമിത്തേരിയിൽ. ......
കൊച്ചി : പുതിയതായി കൊണ്ടുവന്ന ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ നൽകാൻ പാടില്ലായെന്ന വ്യവസ്ഥ വിവരാവകാശ നിയമത്തിന്റെ മുഖ്യ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുന്നതാണെന്ന് മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കിം അഭിപ്രായപ്പെട്ടു. ......
തിരുവനന്തപുരം : കേരള ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷനും (കോട്ട) ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷനും (അയോട്ട) സംയുക്തമായി, ലോക ഒക്യുപേഷണൽ തെറാപ്പി ദിനം ആചരിച്ചു. തിരുവനന്തപുരത്ത് നടന്ന ആഘോഷ പരിപാടികൾ, മുൻ മന്ത്രിയും കഴക്കൂട്ടം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ ചെയർപേഴ്സൺ, എം. അബ്ദുനാസർ മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ കേരള ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷന്റെ പുതിയ മൊബൈൽ ആപ്പ് പ്രകാശനം ചെയ്തു. ......
ദോഹ: ഖത്തർ പബ്ലിക് വർക്ക്സ് അതോറിറ്റി (അശ്ഗാൽ) 2027ഓടെ രാജ്യത്തെ എല്ലാ റോഡുകളും സ്മാർട്ട് എൽ.ഇ.ഡി ലൈറ്റിംഗ് സംവിധാനങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതിയുമായി മുന്നേറുകയാണെന്ന് എഞ്ചിനീയർ അബ്ദുറഹ്മാൻ അൽ മസ്ലാമാനി പറഞ്ഞു.
ഈ പദ്ധതിയിലൂടെ ഊർജക്ഷമത വർധിപ്പിക്കുകയും കാർബൺ ഉൽപ്പാദനം കുറയ്ക്കുകയും റോഡ് സുരക്ഷയും പ്രകാശന നിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
ആദ്യഘട്ടം ദുഖാൻ, അൽ ശമാൽ ഹൈവേകളിൽ ആരംഭിച്ചു. തുടർന്ന് ആന്തരിക റോഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ......
കൊച്ചി: കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി സംഘടിപ്പിച്ച അഞ്ചാമത് കൊച്ചിൻ അന്താരാഷ്ട്ര ഓർത്തോപീഡിക്
ദ്വൈവാർഷിക സമ്മേളനം ( സി.ഐ.ഒ.എസ് 2025) ഗ്രാൻഡ് ഹയാത്തിൽ സമാപിച്ചു.
സംഘടനയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടന്ന നാല് ദിവസത്തെ സമ്മേളനത്തിൽ 20 അന്താരാഷ്ട്ര ഫാക്കൽറ്റികളും 70 ദേശീയ ഫാക്കൽറ്റികളും ഉൾപ്പെടെ 500-ലധികം പ്രതിനിധികൾ പങ്കെടുത്തു. കേരള ഓർത്തോപീഡിക് അസോസിയേഷന്റെ പിന്തുണയോടെയാണ് സമ്മേളനം നടന്നത്.
സമ്മേളനത്തിൻ്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവ്വഹിച്ചു.
അപകട, ട്രോമ കേസുകളിൽ ഓർത്തോപീഡിക് വിഭാഗത്തിൻ്റെ പ്രാധാന്യം വൈദ്യ പരിചരണത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ......
ദോഹ: കായിക പ്രവർത്തനങ്ങളും കായിക പരിശീലനവും കുട്ടികളുടെ ബുദ്ധി വികാസത്തിന് അനിവാര്യമാണെന്നും അക്കാദമിക നിലവാരം ഉയർത്തുന്നതോടൊപ്പം കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിനും രക്ഷിതാക്കൾ പരിഗണന നൽകണമെന്നും കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പരിശ്രമങൾ പഠന നിലവാരം താഴ്ത്തുമെന്നത് തെറ്റിദ്ധാരണയാണെന്നും എവറസ്റ്റ് സമ്മിറ്ററും പ്രശസ്ത മോട്ടിവേറ്ററുമായ അയേൺമാൻ അബ്ദുന്നാസർ പട്ടാമ്പി പറഞ്ഞു. അൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ വക്റ സംഘടിപ്പിച്ച ഫ്യുൽ യുവർ പാഷൻ ( Fuel your passion ) മോട്ടിവേഷൻ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . പ്രൻസിപ്പാൾ ആദം എം.ടി അധ്യക്ഷത വഹിച്ചു. ......
ദോഹ: തദ്ദേശ അധികാര കേന്ദ്രങ്ങളിൽ സാമൂഹ്യനീതിയും സാഹോദര്യവും മുൻനിർത്തിയുള്ള വികസന കാഴ്ചപ്പാടുകളും പദ്ധതികളുമടങ്ങിയ ജനക്ഷേമ വാര്‍ഡുകള്‍ രൂപപ്പെടുത്തുമെന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഈ തെരഞ്ഞെടൂപ്പില്‍ മുന്നോട്ട് വെക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല സെക്രട്ടറി ഫൗസിയ ആരിഫ് പറഞ്ഞു. ജനങ്ങളുടെ സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളായ തുല്യത, നീതിപൂർമായ വിഭവ വിതരണം അധികാര പങ്കാളിത്തം, യുവജന - വിദ്യാർത്ഥി സൗഹൃദ വാർഡുകള്‍ എന്നീ ആശയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിക്കും. ......