പുലിയൂർ: വൈദ്യുതി വർദ്ധനവ് തൊഴിൽ രംഗത്ത് ഭീഷണിയാകുന്ന സാഹചര്യത്തിൽ ഫോട്ടോ സ്റ്റുഡിയോകൾക്ക് പ്രത്യേക താരിഫ് ഏർപ്പെടുത്തണമെന്ന് പുലിയൂർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41-ാം മത് ചെങ്ങന്നൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തോട് അനുബന്ധിച്ച് പ്രതിനിധി സമ്മേളനം മേഖലാ പ്രസിഡന്റ് മുരളീധരൻ കോട്ടയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് എസ്. ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ പുത്തൻകാവ് മെട്രോപ്പോളീറ്റൻ ഹൈസ്കൂളിൽ വയലാർ അനുസ്മരണവും വിദ്യാർഥികൾ പങ്കെടുത്ത കാവ്യാഞ്ജലിയും സംഘടിപ്പിച്ചു. എഴുത്തുകാരി ഡോ.കീർത്തി സാഗർ ഉദ്ഘാടനം ചെയ്തു. ......
നാളെ മുതൽ നവംബർ 3 വരെയാകും പ്രാഥിമക നടപടിക്രമങ്ങൾ. നവംബർ 4 മുതൽ ഡിസംബർ 12 വരെ വീടുകൾ കയറി വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കും.......
ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ നീണ്ട ചർച്ചകൾക്കു ശേഷവും പിഎം ശ്രീ പദ്ധതി സംബന്ധിച്ച തർക്കം തീരാതെ വന്നതോടെയാണ് സിപിഐ കടുത്ത നിലപാടിലേക്ക് നീങ്ങിയത്.
ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മുക്കാൽ മണിക്കൂറോളം നീണ്ട ബിനോയ് വിശ്വം–മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കുശേഷം സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അടിയന്തിരമായി ചേർന്നു. ......
കൊച്ചി: "ശാസ്ത്ര സാങ്കേതിക മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ആ മേഖലയിലെ ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപീകൃതമായ സര്‍വകലാശാല എന്ന നിലയില്‍ കുസാറ്റിനുള്ള സവിശേഷത ഈ പുതിയ കാലവും, ലോകവും ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ നമുക്ക് ആത്മവിശ്വാസത്തോടെ തലയുയര്‍ത്തി പിടിച്ചുനില്‍ക്കാനുള്ള പിന്‍ബലം കുസാറ്റ് നല്‍കുന്നുണ്ട്," എന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) പ്രോചാൻസലറുമായ ഡോ. ആർ ബിന്ദു പറഞ്ഞു. ......
തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ രജനികാന്ത് അഭിനയിച്ച 'കൂലി' എന്ന ചിത്രം ഈയിടെ പുറത്തിറങ്ങി. ബോക്സ് ഓഫീസ് വിവരങ്ങൾ അനുസരിച്ച് ഈ ചിത്രം 600 കോടിയിലധികം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. ......
യാത്രകളിൽ സ്ത്രീകൾ നേരിടുന്ന “തുറിച്ചുനോട്ട” അനുഭവങ്ങളെക്കുറിച്ച് പലപ്പോഴും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഇപ്പോഴിതാ, ഈ വിഷയം വീണ്ടും ചർച്ചയാകുകയാണ്. ......

ദോഹ: സമൂഹത്തിൽ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക് കോട്ടം തട്ടുന്നുവെന്ന ആശങ്ക ഉയരുന്നതിൽ സോഷ്യൽ മീഡിയയുടെയും, മൊബൈലിൻ്റെയും അഡിക്ഷനുകൾ വലിയ പങ്ക് വഹിക്കുന്നുവെന്ന് ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെൻ്റർ സംഘടിപ്പിച്ച ഫാമിലി കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച് ഡോക്ടർ ജൗഹർ മുനവ്വിർ പ്രസ്താവിച്ചു.
ലിബറലിസത്തിന്റെ പേരിൽ ഇസ്ലാമിക വസ്ത്രധാരണം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികളായ മാതാപിതാക്കളുടെ റിമോട്ട് പാരന്റിംഗ് കൃത്യമായി നിർവ്വചിക്കപ്പെടേണ്ടതുണ്ട്. സാമ്പത്തിക അച്ചടക്കമില്ലായ്മയും ആസൂത്രണത്തിൻ്റെ അഭാവവും പ്രവാസീ കുടുംബത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
ഭർത്താവിന്റെ സാമ്പത്തിക ഭദ്രത മനസ്സിലാക്കാതെ ജീവിക്കുന്ന ഭാര്യയും കുട്ടികളും പലപ്പോഴും കുടുംബാന്തരീക്ഷത്തെ അപകടത്തിലാകുന്നു ജോലിക്കാരായ മാതാപിതാക്കൾ അവരുടെ തിരക്കുകൾക്കിടയിൽ മക്കൾ മാനസികമായി അനാഥരാകുന്നുവോ എന്നത് സ്വന്തത്തോട് ചോദിക്കണമെന്നും ഉദാഹരണ സഹിതം അദ്ദേഹം സദസ്യരെ ഉണർത്തി.
സമൂഹത്തിൽ വിവാഹമോചനം സാധാരണമാകുന്നതും, അത് ആഘോഷിക്കപ്പെടുകയും ചെയ്യുന്നതിൻ്റെ കാരണങ്ങൾ വിശകലനം ചെയ്യപ്പെടണം.ഡിപ്രഷനും സ്ട്രസും എങ്ങനെ ഇല്ലാതാക്കാമെന്നതിന് ഇസ്ലാമിക പരിപ്രേക്ഷത്തിൽ നിന്ന് ചർച്ചകൾ ഉയരണം. ......