ഖത്തറിന്റെ ചരിത്രവും സംസ്കാരവും കലയും ഒന്നിച്ചുചേരുന്ന മനോഹരമായ അനുഭവമായി ഗ്ലോബൽ റിഥം കൾച്ചറൽ ക്ളബ് അവതരിപ്പിച്ച “Souq Waqif Art Journey” ഇന്നലെ വിജയകരമായി പൂർത്തിയായി.
ഖത്തറിന്റെ സമ്പന്നമായ പൈതൃകത്തെയും കലാപാരമ്പര്യത്തെയും അടുത്തറിയാനുള്ള ഈ യാത്ര, കലയും അറിവും സൗഹൃദവും യാത്രാരസവും നിറഞ്ഞ ഒരു സായാഹ്നമായി മാറി .
പരിപാടിയ്ക്ക് നേതൃത്വം നൽകിയ ജി.ആർ.സി.സി . അധ്യക്ഷ രോഷ്നി കൃഷ്ണൻ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും കുട്ടികൾക്ക് നേരിട്ട് ലൈവ് ആർട്ട് ഡെമോൺസ്ട്രേഷനുകൾ നടത്തുകയും ലൈവ് ആർട്ടിന്റെ സാധ്യതകളും സാങ്കേതികതളും ഉദാഹരണ സഹിതം വ്യക്തമാക്കികൊടുക്കുകയും ചെയ്തു., പ്രകൃതിദൃശ്യങ്ങളെയും മൃഗങ്ങളെയും പക്ഷികളെയും ചിത്രമായി പകർത്തുന്നതിനുള്ള സാങ്കേതികതകളും എളുപ്പവഴികളും ലളിതമായ ഭാഷയിൽ കുട്ടികൾക്ക് വിവരിച്ച് കൊടുത്തു . ......
കണ്ണൂർ: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ ഇടഞ്ഞു നിൽക്കുന്ന സി.പി.ഐയെ മുന്നണി കൈവിട്ടാൽ യു.ഡി.എഫിലേക്ക് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എം.പി.യുമായ കെ. ......
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിന്റെ ഭാഗമായി കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തില്‍ ഇന്ന് ഡോക്ടര്‍മാര്‍ വീണ്ടും ഒപി ബഹിഷ്കരിക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയും ഒപി ബഹിഷ്കരിച്ചിട്ടും, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണിത്.
നവംബര്‍ 5, 13, 21, 29 തിയതികളിലും ഡോക്ടര്‍മാര്‍ ഒ.പിയിലെത്തില്ല. ......
പിഎം ഇ-ഡ്രൈവ് പദ്ധതിപ്രകാരം 10,900 ഇ-ബസ്സുകൾ കൂടി വാങ്ങാൻ കേന്ദ്ര ഊർജ്ജവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സി ഇ എസ് എൽ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട മെഗാ ടെണ്ടർ നവംബർ ആറിന് തുറക്കും. ......
കൊച്ചി:പാലാരിവട്ടം പള്ളിപ്പടി അഹ് മദ് കുട്ടി മുസ്ലിയാർ അവർകളുടെ 64-ാം ആണ്ട് നേർച്ച സമാപിച്ചു സമാപനം ദിവസമായ ഇന്നലെ സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാൻ അൽ ബുഹാരി കടലുണ്ടി ഖത്തം ദുആയ്ക്ക് നേതൃത്വം നൽകി.ജതി മത ഭേദമന്യ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. തുടർന്ന് ഒരു ലക്ഷം പേർക്ക് കഴിക്കാനുള്ള നേർച്ച ഭക്ഷണം വിതരണം ചെയ്തു.
അൽ ഹാജ് കെ.കുഞ്ഞു മുഹമ്മദ് മൗലവി അൽഖാസിമി പള്ളിപ്പടി അഹ് മദ് കുട്ടി മുസ്ല്യാരുടെ കുടുംബാംഗം ഇബ്രാഹിം കുട്ടിക്ക് നേർച്ച ഭക്ഷണം നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.
ആണ്ട് നേർച്ചയിൽ ഹൈബി ഈഡൻ എം.പി. ......
കൊച്ചി:കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം, കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ സസ്പെൻഷൻ സംബന്ധിച്ച അജണ്ട 2025 നവംബർ 1-ന് ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഉൾപ്പെടുത്തുമെന്ന് ഉറപ്പായി.
നീതിപീഠം തങ്ങളുടെ ഉത്തരവിൽ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: “നവംബർ 01.11.2025-ന് ചേരുന്ന യോഗത്തിൽ രജിസ്ട്രാറുടെ സസ്പെൻഷൻ സംബന്ധിച്ച അജണ്ട ഉൾപ്പെടുത്തുമെന്ന ഉറപ്പ് രേഖപ്പെടുത്തുന്നു. യോഗത്തിൽ പങ്കെടുക്കുന്നവരെല്ലാം മര്യാദ പാലിക്കുകയും തങ്ങളുടെ ചുമതലകൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുകയും ചെയ്യുമെന്ന് ഈ കോടതിക്ക് ആത്മവിശ്വാസമുണ്ട്.”
വൈസ് ചാൻസലർ (വി.സി.) ആദ്യം ഉത്തരവിട്ട രജിസ്ട്രാറുടെ സസ്പെൻഷൻ തുടരണമോ എന്ന കാര്യത്തിൽ നിർണ്ണായകമായ തീരുമാനമെടുക്കുക ഈ യോഗമായിരിക്കും.
സംഭവങ്ങളുടെ പശ്ചാത്തലം
2025 ജൂലൈയിൽ നടന്ന സംഭവങ്ങളാണ് സസ്പെൻഷനിലേക്ക് നയിച്ചത്. ......
കൊച്ചി: സമസ്തകേരള സാഹിത്യപരിഷത്ത് മലയാള ഭാഷാ സമ്മേളനവും പരിഷത്ത് സമഗ്ര സംഭവനാ പുരസ്ക്കാര സമര്‍പ്പണവും നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് മഹാകവി ജി ഓഡിറ്റോറിയത്തില്‍ നടക്കും. പ്രൊഫ. ......
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആർ.ഡി) ഡയറക്ടർ തസ്തികയിൽ വി.എസ്. അച്യുതാനന്ദന്റെ മകനായ ഡോ. വി.എ.......
ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങളെക്കുറിച്ച് സുപ്രീം കോടതി തിങ്കളാഴ്ച ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഈ വിഷയം പരിഗണിച്ച മൂന്നംഗ ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് വിക്രം നാഥ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
തിരുവനന്തപുരം: ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ പലിശ ഈടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കൊള്ളപ്പലിശക്കാരുടെ പീഡനം സഹിക്കാനാവാതെ ഗുരുവായൂരിലെ വ്യാപാരി മുസ്തഫ ജീവനൊടുക്കിയ സംഭവം കേരളത്തിലെ ബ്ലേഡ് മാഫിയയുടെ പിടിമുറുക്കുന്ന ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞും ബന്ധുക്കൾ മാധ്യമങ്ങളിൽ പരാതിപ്പെട്ടതിന് ശേഷവുമാണ് പൊലീസ് കേസെടുത്തതും പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതും.
മുസ്തഫയുടെ ആത്മഹത്യാക്കുറിപ്പിൽ, ഒന്നര വർഷം കൊണ്ട് 40 ലക്ഷം രൂപ പലിശയായി നൽകിയെന്നും, ഭീഷണിപ്പെടുത്തി സ്ഥലവും എഴുതി വാങ്ങിയെന്നും വ്യക്തമാക്കുന്നു. ......