
ദോഹ: സകാത്ത് നിർവഹണത്തിന്റെ ബാധ്യതയെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും സമൂഹ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, വഖ്ഫ് ആൻഡ് ഇസ്ലാമിക് കാര്യ മന്ത്രാലയത്തിന്റെ സകാത്ത് കാര്യ വകുപ്പ് അൽ ഹസ്മ് മാളിൽ “സീനത” പ്രദർശനം
സംഘടിപ്പിച്ചു.
പ്രദർശനത്തിന്റെ ഭാഗമായി സകാത്ത് കണക്കാക്കാനും ഓൺലൈനായി അടയ്ക്കാനും കഴിയുന്ന വകുപ്പിന്റെ ഇലക്ട്രോണിക് സേവനങ്ങളെ പരിചയപ്പെടുത്തുകയും, സകാത്തിന്റെ ശരീഅതപരമായ ലക്ഷ്യങ്ങൾ, സമ്പത്ത് വികസനത്തിലെ പങ്ക്, സമൂഹ സേവനത്തിലെ ഗുണഫലങ്ങൾ എന്നിവയെക്കുറിച്ച് പൊതുജന ബോധവൽക്കരണം നടത്തുകയും ചെയ്തു.
അൽ ഹസ്മ് മാളിന്റെ ഉടമയായ പ്രമുഖ വ്യവസായി മൊഹമ്മദ് അബ്ദുൽ കരീം അൽ-എമാദിയെ, വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നൽകിയ പിന്തുണയ്ക്കും പ്രദർശനത്തിൽ വകുപ്പിന്റെ സേവനങ്ങൾ അവതരിപ്പിക്കുന്നതിനായി സ്ഥലം അനുവദിച്ചതിനും വകുപ്പു ആദരിച്ചു.
പ്രദർശനങ്ങൾക്കായി പ്രത്യേക സ്ഥലങ്ങൾ അനുവദിക്കുന്നതിലൂടെ ജനങ്ങൾക്ക് സകാത്ത് വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങളെ നേരിട്ട് പരിചയപ്പെടാനുള്ള അവസരം ലഭിക്കുന്നുവെന്ന്
സകാത്ത് സർവീസ് സെക്ഷൻ മേധാവി അഹമ്മദ് ജാബിർ അൽ-ജർബൊയി പറഞ്ഞു.
സമൂഹത്തിൽ നീതിയും ഐക്യവും ഉറപ്പാക്കുകയും ദാരിദ്ര്യവും സാമൂഹിക പ്രശ്നങ്ങളും കുറയ്ക്കുകയും ചെയ്യുന്നതിൽ സകാത്തിന്റെ പങ്ക് ഈ ശ്രമം ഉറപ്പിക്കുന്നു. ഖത്തർ ദേശീയ ദർശനം 2030ന്റെ സാമൂഹ്യവികസന ലക്ഷ്യങ്ങൾ നേടുന്നതിലേക്കുള്ള വകുപ്പിന്റെ പദ്ധതികൾക്ക് ഇതിലൂടെ വലിയ പ്രചോദനം ലഭിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വ്യവസായി മൊഹമ്മദ് അബ്ദുൽ കരീം അൽ-എമാദി സകാത്ത് കാര്യ വകുപ്പിനോടുള്ള നന്ദിയും അഭിനന്ദനവും അറിയിച്ചു. ......

ദോഹ: ഖത്തർ കാൻസർ സൊസൈറ്റി (QCS) സംഘടിപ്പിക്കുന്ന ആഗോള മാനവിക പരിപാടിയായ ‘റിലേ ഫോർ ലൈഫ് 2025’ ഒക്ടോബർ 31ന് വെള്ളിയാഴ്ച അസ്പയർ ഇൻഡോർ ട്രാക്കിൽ വൈകിട്ട് 3 മുതൽ രാത്രി 8 വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ലോകത്തിലെ 30-ലധികം രാജ്യങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഈ പരിപാടി ജീവിതത്തെ ആഘോഷിക്കാനും കാൻസർ അതി ജീവിച്ചവരെ ആദരിക്കാനും, നഷ്ടപ്പെട്ടവരെ അനുസ്മരിക്കാനും, കാൻസറിനെതിരായ പോരാട്ടത്തിൽ സമൂഹത്തിന്റെ ഐക്യബോധം പുതുക്കാനുമുള്ള അതുല്യ അവസരമാണ്.
നിരന്തരമായ നാലുമണിക്കൂറിന്റെ നടപ്പ് എന്നതിലൂടെ കാൻസറിനെതിരായ തുടരുന്ന പോരാട്ടത്തിന്റെ പ്രതീകമായി ഈ പരിപാടി വ്യത്യസ്തമാകുന്നു. രോഗികളും അവരുടെ കുടുംബാംഗങ്ങളും കാണിക്കുന്ന ധൈര്യത്തെയും പ്രതീക്ഷയെയും പ്രതിനിധീകരിക്കുന്ന ഈ പരിപാടി, സമൂഹ ഐക്യവും സഹകരണവും ഉറപ്പാക്കാൻ സഹായിക്കുന്നതായും സംഘാടകർ പറഞ്ഞു.
കുടുംബങ്ങൾക്കും സുഹൃത്തുകൾക്കും ഒരുമിച്ച് പങ്കെടുക്കാവുന്ന വിദ്യാഭ്യാസ-വിനോദ പരിപാടികളും എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വിവിധ പ്രവർത്തനങ്ങളുമാണ് പരിപാടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
കാൻസർ ജയിച്ചവരുടെ പ്രചോദനാത്മക ജീവിതകഥകളും അവരുടേതായ പോരാട്ടാനുഭവങ്ങളും മറ്റുള്ളവർക്ക് പ്രതീക്ഷയുടെയും ധൈര്യത്തിന്റെയും സന്ദേശമായി അവതരിപ്പിക്കും. ......
മഞ്ഞപ്ര: യൂത്ത് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി സ്കൂളുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യുന്ന “ഗെയിം ഓൺ” പദ്ധതി ചാലക്കുടി എം പി ശ്രീ ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര സെ മേരീസ് യു പി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ സ്കൂൾ മാനേജർ ഫാദർ വർഗീസ് പൊട്ടയ്ക്കൽ അധ്യക്ഷനായിരുന്നു. ......

ദോഹ: നവംബർ 14-ന് ആചരിക്കുന്ന വേൾഡ് ഡയബെറ്റിസ് ഡേയ് (World Diabetes Day) മുന്നോടിയായി ഡയബെറ്റിസ് ഖത്തർ (Diabetes Qatar - DQ) വാർഷിക ബോധവൽക്കരണ ക്യാമ്പെയ്ൻ ആരംഭിച്ചു.
ഇന്റർനാഷണൽ ഡയബെറ്റിസ് ഫെഡറേഷൻ (IDF) നയിക്കുന്ന ആഗോള പരിപാടിയിൽ ലോകമെമ്പാടുമുള്ള ഡയബെറ്റിസ് സംഘടനകൾ പങ്കെടുക്കുന്നു. ഡയബെറ്റിസ് മൂലമുള്ള ആരോഗ്യ ഭീഷണിയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നതിനെത്തുടർന്ന് 1991-ൽ IDFയും ലോകാരോഗ്യ സംഘടനയും (WHO) ചേർന്നാണ് ഈ ദിനം പ്രഖ്യാപിച്ചത്.
ഡയബെറ്റിസ് സംബന്ധമായ പ്രധാന വിഷയങ്ങളിലേക്കുള്ള പൊതുസമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കുകയും, പൊതുജന-ആരോഗ്യ നയങ്ങളിൽ ഡയബെറ്റിസിനെ മുൻനിരയിൽ നിലനിർത്തുകയും ചെയ്യുന്നതാണ് ക്യാമ്പെയ്ന്റെ ലക്ഷ്യം.
2025-ലെ വേൾഡ് ഡയബെറ്റിസ് ഡേയ് സ്ലോഗൻ — “ഡയബെറ്റിസ് അറ്റ് വർക്ക്പ്ലേസ്” (Diabetes at Workplace) — ജോലി സ്ഥലങ്ങളിലെ ഡയബെറ്റിസ് ബോധവൽക്കരണത്തെയും പിന്തുണയെയും പ്രമേയമാക്കിയാണ്.
ജോലിസ്ഥലങ്ങളിൽ ഡയബെറ്റിസ് രോഗികൾ നേരിടുന്ന വെല്ലുവിളികൾ, ദിവസേന രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കുന്നത്, ഭക്ഷണവും ഇൻസുലിനും സമയബന്ധിതമായി ക്രമീകരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഏറെ ശ്രദ്ധപുലർത്തേണ്ട താണ്.ജോലിസ്ഥലങ്ങളിൽ പിന്തുണാപരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിൽ സ്ഥാപനങ്ങളും തൊഴിലുടമകളും നിർണായക പങ്ക് വഹിക്കണമെന്ന് ഡയബെറ്റിസ് ഖത്തർ അധികൃതർ വ്യക്തമാക്കി. ......
വിവര സാങ്കേതിക മേഖലയിൽ 2031നകം പത്തു ലക്ഷം തൊഴിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തെ ഐ.ടി വിപണിയുടെ പത്തു ശതമാനം കേരളത്തിന്റേതാകണമെന്നും ഇതിനുതകുന്ന തരത്തിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ എണ്ണം 120ലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിഷൻ 2031 ൻ്റെ ഭാഗമായി ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സംഘടിപ്പിച്ച "റീകോഡ് കേരള 2025 ഐ. ......
കേരളാ ആരോഗ്യ സർവകലാശാലയുടെ (KUHS) അംഗീകാരത്തോടെ മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തപ്പെടുന്ന MHA കോഴ്സിനു ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ബിരുദം ആണ് അടിസ്ഥാന യോഗ്യത. ......
കൊച്ചി - ജില്ലയിലെ കായലുമായി ബന്ധപ്പെട്ട പുഴകളിൽ പോള പായൽ നിറഞ്ഞിരുക്കുന്നതിനാൽ ആയിര കണക്കിന് മത്സ്യത്തൊഴിലാളികൾക്കാണ് ഉപജീവനമാർഗ്ഗം ഇല്ലാതായിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം പോള പായലുകൾ മറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി കർഷക മോർച്ച എറണാകുളം സിറ്റി ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു.
ബിജെപി ഓഫീസിൽ നടന്ന നേതൃയോഗം ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ അഡ്വ. കെ. ......
കൊച്ചി - കൊച്ചി രൂപതയുടെ പുതിയ ബിഷപ്പായി നിയമിതനായ റവ. ഫാ. ആന്റണി കാട്ടിപറമ്പിലിനെ ബിജെപി നേതാക്കൾ സന്ദർശിച്ചു.ബിജെപി സംസ്ഥാന ജോ. ട്രഷറർ എ.......
കൊച്ചി: ശാസ്ത്ര സാങ്കേതിക വിജ്ഞാന പ്രദർശന രംഗത്ത് നൂതന ചുവടുവെപ്പുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്). സർവകലാശാലയ്ക്ക് കീഴിലുള്ള സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ (C-SiS) വികസിപ്പിച്ച 'സ്ഫിയർവേഴ്സ്' (SphereVerse) എന്ന പുതിയ ശാസ്ത്രാവിഷ്കാരം പ്രവർത്തനം ആരംഭിച്ചു. ......
ദോഹ: ജനുവരി 16-ന് നടക്കുന്ന ‘ദോഹ മാരത്തൺ ബൈ ഉറീദു 2026’-ൽ 20,000 ഓട്ടക്കാർ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈ വർഷത്തെ പതിപ്പിൽ നിരവധി പുതുമകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ പ്രധാനമായി, ഓട്ടിസം പെരന്റ്സ് പ്ലാറ്റ്ഫോം സഹകരണത്തോടെയും ദോഹയിലെ ഓട്ടിസം സംഘടനകളുടെ പിന്തുണയോടെയും ആരംഭിച്ച ‘ബ്ലൂ ഫൺ റൺ’ ഉൾപ്പെടുന്നു. ......