പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം മരവിപ്പിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിന് അയയ്ക്കുന്ന കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്.
മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കരാര്‍ മരവിപ്പിക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. സബ് കമ്മിറ്റിയെ നിയോഗിച്ച കാര്യവും കത്തിലുണ്ട്.
സബ് കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് വരെ സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്നാണ് കേരളം കേന്ദ്രത്തിന് അയയ്ക്കുന്ന കത്തില്‍ പറയുന്നത്. ......
കൊച്ചി: ദക്ഷിണ നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറൽ സമീർ സക്സേന ചുമതലയേറ്റു. കൊച്ചിയിലെ സതേൺ കമാൻഡ് ആസ്ഥാനത്ത് ഇന്ന് രാവിലെ നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന വൈസ്അഡ്മിറൽ വി.ശ്രീനിവാസിൽ നിന്ന് സ്ഥാനചിഹ്നങ്ങൾ ഏറ്റുവാങ്ങി. ......
ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന അറബിക് ഫെസ്റ്റിവൽ ഗ്രാൻഡ് മാൾ മെക്കൈൻസ് – എക്സിറ്റ് 37, സൽവ റോഡിൽ ആരംഭിച്ചു.
ഉപഭോക്താക്കളോടൊപ്പം ജിഎം അജിത് കുമാർ, അഡ്മിൻ മാനേജർ നിതിൽ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി.ആർ. മാനേജർ സിദ്ദിഖ്, ഫിനാൻസ് മാനേജർ അനിൽ എന്നിവരും മറ്റ് സീനിയർ മാനേജ്മെന്റ് അംഗങ്ങളും ചേർന്ന് ക്യാമ്പെയ്ൻ ഉദ്ഘാടനം ചെയ്തു.
അറബിക് ക്രീപ്പ്, അറേബ്യൻ സ്വീറ്റുകൾ, ബാർബിക്യു ഐറ്റംസ്, സ്പൈസസ്, തുർക്കിഷ് ഉൽപ്പന്നങ്ങൾ, അറബിക് വസ്ത്രങ്ങൾ, അബായകൾ, ആരോഗ്യ–സൗന്ദര്യവർധക വസ്തുക്കൾ, വിന്റർ ക്യാമ്പിംഗ് ഐറ്റംസ്, പ്ലാന്റ്സ് & ഫ്ലവർ, അറബിക് ഫുഡ്സ് തുടങ്ങിയവ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
ഇതിനൊപ്പം ഗ്രാൻഡ് ഫ്രഷ് ഹോട്ട് ഫുഡ് ആൻഡ് ബേക്കറി വിഭാഗത്തിൽ തയ്യാറാക്കുന്ന വിഭവങ്ങളും ഈ പ്രമോഷന്റെ ഭാഗമാണ്.
ഗ്രാൻഡ് മാൾ മെക്കൈൻസ് (സൽവ റോഡ്, എക്സിറ്റ് 37) ഷോറൂമിൽ മാത്രമായിരിക്കും ഈ ഫെസ്റ്റിവൽ നടക്കുക. ......
ദോഹ: പ്രവാസി മലയാളികൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളിൽ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ദോഹയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു.
കേരളത്തിൽ വിവിധ സർക്കാർ സേവനങ്ങൾ ഒരിടത്ത് നിന്ന് എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അക്ഷയ കേന്ദ്രങ്ങൾ കൈവരിച്ച വിജയം മാതൃകാപരമാണ്. ......
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി.) പ്രശസ്ത നടിയും മുൻ പാർലമെന്റ് അംഗവുമായ ജയപ്രദയെ ആദരിച്ചു. ഐ.സി.സി. അശോക ഹാളിൽ നടന്ന
ചടങ്ങിൽ ഐ.സി.സി.......
ദോഹ: ഖത്തറിലെ ഇന്ത്യൻഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന ഇന്ത്യൻ ഫാർമ ക്രിക്കറ്റ് ലീഗ് 2025-ൽ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്സി പ്രകാശനംചെയ്തു. ബിൻ ഒമ്രാൻ അരീഫ് റെസിഡൻസിൽ നടന്ന ചടങ്ങിൽ
ലീഗിൽ പങ്കെടുക്കുന്ന സൺറൈസേഴ്സ് ഹിലാൽ, വാക്ര സൂപ്പർ കിംഗ്സ്, റോയൽ ചാലഞ്ചേഴ്സ് ബിൻ ഒമ്രാൻ, മാർക്കിയ നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ ജഴ്സികളാണ് പ്രകാശനം ചെയ്തത്.
ജേഴ്സി ലോഞ്ചിംഗിൽ ടീം ക്യാപ്റ്റൻമാരായ അബ്ദുൽ റഹിമാൻ എരിയാൽ, സമീർ കെ. ......
സംസ്ഥാന സർക്കാർ കേരളപ്പിറവി ദിനത്തിൽ അതി ദാരിദ്ര നിർമാർജനം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിൻറെ ഭാഗമായി നാളെ പ്രത്യേക നിയമസഭാ സമ്മേളനം നടക്കും. അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മാത്രമായിരിക്കും സഭയിലെ ഏക അജണ്ട.
സംസ്ഥാനത്ത് 64,006 അതിദരിദ്ര കുടുംബങ്ങളെ തിരിച്ചറിഞ്ഞ് അവരെ ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കാൻ കഴിഞ്ഞുവെന്നാണ് സംസ്ഥാന സർക്കാരിന്റെ അവകാശവാദം. ......