കൊച്ചി: “വിദ്യാഭ്യാസ മേഖലയിലെ നൈപുണ്യ വികസനം സംസ്ഥാന സർക്കാർ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലയാണ്, നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ ആഗോള തൊഴില് വിപണിയുമായി ബന്ധിപ്പിക്കുന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം”, എന്ന് നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി പി. രാജീവ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) സ്കിൽ ഡവലപ്മെന്റ് ഹബ്ബിന്റെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ......
2009-ൽ പുറത്തിറങ്ങിയ, അനുഷ്ക നായകിയായി അഭിനയിച്ച 'അരുന്ധതി' എന്ന ചിത്രം തെലുങ്കിൽ മാത്രമല്ല, തമിഴിലും വൻ വിജയമായിരുന്നു. കോടി രാമകൃഷ്ണ സംവിധാനം ചെയ്ത ഈ ചിത്രം ഏകദേശം 13 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത് എന്നുള്ള റിപ്പോർട്ട് അപ്പോൾ പുറത്തുവന്നിരുന്നു. എന്നാൽ ബോക്സ് ഓഫീസിൽ ഈ ചിത്രം 70 കോടിയിലധികം കളക്ഷൻ നേടി. ......
മുഴുവൻ കശ്മീരിനെയും ഇന്ത്യയോട് ചേർക്കുക എന്നത് സർദാർ പട്ടേലിന്റെ സ്വപ്നമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പക്ഷേ ആ ദൗത്യം സഫലമാകുന്നതിൽ തടസ്സം നിന്നത് ജവാഹർലാൽ നെഹ്റുവാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ......
ദോഹ: ഖത്തർ രാജ്യാന്തര സഹകരണ മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസാദു മായി മുഖ്യമന്ത്രി പിണറായി വി ജയൻ കൂടിക്കാഴ്ച നടത്തി. കേരളവും ഖത്തറുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും നിക്ഷേപ സാധ്യതകളും ഉഭയകക്ഷി സഹകരണവും സംബ ന്ധിച്ച വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. ......
കൊല്ലം: രണ്ടേക്കർ വിസ്തൃതിയിൽ സമ്പൂർണ്ണ യൂറോപ്യൻ ശൈത്യകാല അനുഭവം സമ്മാനിക്കുന്ന ‘സമ്മർ ഇൻ ബെത്ലഹേം’ മെഗാ ഫെസ്റ്റ് കൊല്ലത്ത്. തിരുമുല്ലവാരം ബീച്ചിൽ നടക്കുന്ന ത്രൈമാസ ഫെസ്റ്റിന് നവംബർ ഒന്നിന് തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ......
തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന ചരിത്രപരമായ പ്രഖ്യാപനത്തിന് കേരളം ഒരുങ്ങുമ്പോൾ, അതിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയരുകയാണ്. ഈ പദ്ധതിക്ക് ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന അവകാശവാദത്തെ തള്ളി മന്ത്രി എം ബി രാജേഷ് രംഗത്തെത്തി. ......
തിരുവനന്തപുരം: കേരളത്തിന്റെ ഭരണഭാഷ പൂർണ്ണമായും മലയാളമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന കർമ്മപരിപാടികളുടെ ഭാഗമായി, മലയാളദിനാഘോഷത്തിനും ഭരണഭാഷാ വാരാഘോഷത്തിനും തലസ്ഥാനനഗരിയിൽ നാളെ തുടക്കമാകും. കേരളത്തിന്റെ അറുപത്തി ഒൻപതാം വാർഷിക ദിനമായ 2025 നവംബർ 1 മലയാളദിനമായും നവംബർ 1 മുതൽ 7 വരെ ഭരണഭാഷാവാരമായുമാണ് ആഘോഷിക്കുന്നത്.
ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പിന്റെയും വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് ദർബാർഹാളിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മത്സ്യബന്ധനവും സാംസ്കാരികവും യുവജനകാര്യവും വകുപ്പുമന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ......
മുംബൈ: ഇൻഡോ- അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ മഹാരാഷ്ട്ര ചാപ്റ്റർ, താനെ ഡിവിഷൻ ഉദ്ഘാടനം ചെയ്തു.
വാഗ്ളെ എസ്റ്റേറ്റ് ചെക്ക്നാക്കയിലെ ആർ-നെസ്റ്റ് ബാങ്ക്വറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് മഹാരാഷ്ട്രയിലേയും കേരളത്തിലേയും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
മുൻ മിസോറാം,ഗോവ ഗവർണ്ണറും മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ഏറ്റവുമധികം പുസ്തകങ്ങളുടെ രചയിതാവുമായ അഡ്വ. പി. ......
ചെറിയനാട്: 195 നമ്പർ അത്തിമൺചേരി എൻ. എസ്. എസ് കരയോഗം പതാക ദിനമചാരിച്ചു.
പ്രസിഡന്റ് ചന്ദ്രശേഖരകുറുപ്പ് അധ്യക്ഷത വഹിച്ചു.......