ചെങ്ങന്നൂർ: പേരിശ്ശേരി ഗവ. യൂ. പി സ്കൂളിൽ നിർമ്മിച്ച കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. ജി
ശ്രീകുമാർ നിർവഹിച്ചു.......
ചെങ്ങന്നൂർ : കോടുകുളഞ്ഞി കരോട്
ശ്രീഭദ്ര സമസ്തനായർസമാജം
ഉദ്ഘാടനം ഞായറാഴ്ച
നടക്കും.
ഉച്ചയ്ക്ക് 2.30-ന് കൊഴുവല്ലൂർ
പാറച്ചന്ത ജംഗ്ഷനു സമീപമുള്ള
പുത്തൻ വീട്ടിൽ പുരയിടത്തിൽ ചേ
രുന്ന
യോഗത്തിൽ പ്രസിഡണ്ട്
ആർ പുരുഷോത്തമൻ പിള്ള അദ്ധ്യക്ഷത വഹിക്കും.
ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ബോർഡ് അംഗം ഡി.വിജയൻ നായർ മുഖ്യ പ്രഭാഷണം നടത്തും. ......
ചേപ്പാട് : ചേപ്പാട് ക്രൈസ്റ്റ് കിംഗ് എച്ച് എസ് എസ് ഇൽ നാഷണൽ സർവീസ് സ്കീം, തട്ടാരമ്പലം വി എസ് എം ഹോസ്പിറ്റൽ സംയുക്തമായി ചേർന്നു രക്തദാന ക്യാമ്പ് നടത്തി.ചേപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ ഉത്ഘാടനം നിർവഹിച്ചു . പി ടി എ പ്രസിഡന്റ് അഡ്വ എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ......
നവംബര് 1. കേരളപിറവി ദിനം.......
ദോഹ: ലോക കേരള സഭയും മലയാളം മിഷൻ സംസ്കൃതി എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മലയാളോത്സവം ഖത്തർ മലയാളികളുടെ വമ്പിച്ച ഒത്തു ചേരലിനാൽ പ്രൊഡമായി. തുടർഭരണം ഉണ്ടാക്കിയ നേട്ടങ്ങളും സംസ്ഥാനം ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ ശാസ്ത്രീയ വികസന രംഗത്ത് ഉണ്ടാക്കിയ പുരോഗതിയും നവ കേരള സൃഷ്ടിപിന്റെ പൂർണ്ണതയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും സമ്മേളനം ഉത്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. ......
കൊച്ചി- കൊച്ചി നഗരത്തിന്റെ വികസനത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്താനാണ് ബിജെപിയുടെ ശ്രമമെന്ന് കേന്ദ്രന്യൂനപക്ഷകാര്യ - ഫിഷറീസ് - ക്ഷീര മൃഗസംരക്ഷണ വകുപ്പു സഹമന്ത്രി ജോർജ്ജ് കുര്യൻ അഭിപ്രായപ്പെട്ടു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി കൊച്ചി നഗരത്തിന്റെ വികസനത്തിന് പൊതുജനങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി ജില്ലാ ഓഫീസിനു മുന്നിൽ ഒരുക്കിയ വികസിത കൊച്ചി - അഭിപ്രായ ബോക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനത്തിൽ പൊതുജനങ്ങളുടെ അഭിപ്രായത്തിന് വലിയ പ്രാധാന്യമുണ്ട്.കൊച്ചി നഗര വികസനത്തിന് ജനകീയ അഭിപ്രായം സ്വരൂപിക്കാനും അവ നടപ്പിലാക്കാനും ബിജെപിയുടെ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി വൈസ് പ്രസിഡണ്ട് വി. ......
ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ......
കൊച്ചി: രാജ്യത്തെ മത്സ്യബന്ധന മേഖലയിലെ നിർണായക ചുവടുവെപ്പായി, സമ്പൂർണമായി ഡിജിറ്റലൈസ് ചെയ്ത ദേശീയ മറൈൻ ഫിഷറീസ് സെൻസസ് 2025-ന്റെ ഭവനതല വിവരശേഖരണത്തിന് തുടക്കമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.
മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും മത്സ്യത്തൊഴിലാളികളെയും നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ......
കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡോക്ടർ എ പി ജെ അബ്ദുൾകലാം സ്റ്റഡിസെന്റർ സമസ്ത മേഖലകളിൽ മികവ് തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിനാണ് സാഹസിക നീന്തൽ താരമായ പത്തുവയസുകാരി കല്ലു എന്ന് വിളിക്കുന്ന സൂര്യഗായത്രി അർഹയായത്. വൈക്കം പുളിഞ്ചുവട് നെടുവേലി മഠത്തിൽപറമ്പ് വീട്ടിൽ സുമീഷ് രാഖി ദമ്പതികളുടെ ഏകമകളും,വൈക്കം ലിസ്യുസ് ഇംഗ്ലീഷ് സ്കൂളിലെ അഞ്ചാംക്ലാസ്സ് വിദ്യാർത്ഥിനിയുമാണ് സൂര്യഗായത്രി.2025 മാർച്ച് 22ന് ആണ് സൂര്യഗായത്രി ഇരുകൈകളും ബന്ധിച്ച് വേമ്പനാട് കായൽ നീന്തികയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, എലൈറ്റ് ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ സ്ഥാനം പിടിച്ചത്. ......
കൊച്ചി - മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാമത് ജന്മവാർഷികം -സർദാർ @ 150
ആചരിച്ചു.
മേരാ യുവ ഭാരത് നടത്തിയ ജില്ലാ തല പരിപാടി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ - ക്ഷീര - ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ പരിപാടി. ഉദ്ഘാടനം ചെയ്തു.
എറണാകുളം ചിന്മയ വിശ്വ വിദ്യാപീഠം കോളേജിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ മേരാ യുവ ഭാരത് എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ വിവേക് ശശിധരൻ, ചിന്മയ വിശ്വ വിദ്യാപീഠം അസി. ......