തിരുവനന്തപുരം: സമൂഹത്തിൽ സ്ത്രീകളുടെ തുല്യനീതിയും സമഗ്ര ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാനത്ത് ‘പുതുയുഗ വനിതാനയ’ത്തിന്റെ ആശയരേഖ തയ്യാറായി. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സാമ്പത്തിക സ്വാതന്ത്ര്യം, രാഷ്ട്രീയം, സൈബർ സുരക്ഷ തുടങ്ങിയ വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ സമീപനമാണ് ഈ രേഖ മുന്നോട്ടുവെക്കുന്നത്. ......
കൊച്ചി: പോക്സോ കേസിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് പ്രതിക്ക് നൽകാനാവില്ലെന്ന് കേരള ഹൈക്കോടതി. അതേസമയം, ഫലപ്രദമായി പ്രതിരോധം ഒരുക്കാൻ പ്രതിഭാഗം അഭിഭാഷകന് കോടതിയിൽ ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം നൽകണമെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നിർദേശിച്ചു.
പ്രോസിക്യൂട്ടറുടെയും കോടതിയിലെ ചീഫ് മിനിസ്റ്റീരിയൽ ഓഫീസറുടെയും സാന്നിധ്യത്തിലായിരിക്കണം പരിശോധന. ......
ന്യൂഡൽഹി: യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന പ്രതിയെ ഏകദേശം 14 മാസത്തോളം വിചാരണക്കോടതിയിൽ ഹാജരാക്കാത്തതിൽ അതിശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. പ്രതിയെ ഹാജരാക്കാത്തതിനാൽ കുറ്റം ചുമത്തൽ വൈകിയെന്ന ബിഹാർ സർക്കാരിന്റെ സത്യവാങ്മൂലം പരിഗണിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥനോടും ഗയയിലെ ബന്ധപ്പെട്ട വിചാരണക്കോടതിയോടും വിശദീകരണം തേടി.
ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ......
കൊച്ചി: നീതിന്യായരംഗത്ത് സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ കേരള ഹൈക്കോടതി കാട്ടിയ മാതൃക സുപ്രീംകോടതിക്കും പ്രചോദനമായെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജസ്റ്റിസ് അന്ന ചാണ്ടി, ജസ്റ്റിസ് ഫാത്തിമ ബീവി തുടങ്ങിയ വനിതാ ന്യായാധിപരുടെ ചരിത്രപരമായ സംഭാവനകൾ അനുസ്മരിച്ച ചീഫ് ജസ്റ്റിസ്, കേരള ഹൈക്കോടതിയുടെ പുരോഗമനപരമായ സമീപനം രാജ്യത്തെ നീതിന്യായ സംവിധാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ......
കോഴിക്കോട്: വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് പങ്കാളിയെ കണ്ടെത്താൻ അവസരമൊരുക്കി കാരന്തൂർ ഹരഹര മഹാദേവക്ഷേത്രം സംഘടിപ്പിച്ച സൗജന്യ വിവാഹ രജിസ്ട്രേഷൻ ക്യാമ്പിൽ വൻ ജനത്തിരക്ക്. പരമാവധി ആയിരം പേരെങ്കിലും എത്തുമെന്നായിരുന്നു ക്ഷേത്രഭാരവാഹികളുടെ കണക്കുകൂട്ടൽ. ......
വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിൽ സ്വകാര്യവിമാനം ജനവാസമേഖലയിൽ തകർന്നുവീണ് ഒമ്പത് പേർ മരിച്ചു. ഓസ്റ്റിനിൽനിന്ന് ബഹമാസിലേക്ക് യാത്ര തിരിച്ച ലിയർജെറ്റ് 60 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ......
മേടം: കാര്യങ്ങൾ ആഗ്രഹിച്ച വേഗത്തിൽ മുന്നോട്ടുപോകണമെന്നില്ല. ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിൽ കാലതാമസവും പ്രതിബന്ധങ്ങളും നേരിടാം.......
ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന് ക്ഷേത്രത്തിൽ പ്രത്യേക പരിഗണന ലഭിച്ചതിനെച്ചൊല്ലി കർണാടകയിൽ രാഷ്ട്രീയ വിവാദം. ഹാസനാംബ ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ദർശനത്തിനെത്തിയ രന്യയ്ക്ക് വിഐപി സൗകര്യം ഒരുക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ......
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മുറസു ചുഴലിക്കാറ്റ് ദക്ഷിണേന്ത്യൻ തീരങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു. അർണാബ് ചുഴലിക്കാറ്റിന്റെ ദുരിതത്തിൽ നിന്ന് പ്രദേശം കരകയറുംമുൻപാണ് പുതിയ കാലാവസ്ഥാ ഭീഷണി. ......
കോഴിക്കോട്: ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമായി വീട് വാടകയ്ക്കെടുത്ത് താമസിച്ച യുവാവും കാമുകിയും പൊലീസിന്റെ പിടിയിലായി. കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കക്കുഴിപ്പാലത്തെ ഹോം സ്റ്റേയിൽ നിന്നാണ് നൻമണ്ട സ്വദേശി തനോത്ത് വീട്ടിൽ കെ.എസ്. ......