
കൊച്ചി: എടവനക്കാട് പ്രദേശത്ത് കടൽഭിത്തി അറ്റകുറ്റപ്പണികൾ നടക്കാത്തത് മൂലം കടൽ കയറ്റം രൂക്ഷമായതിനെ തുടർന്ന് അപകടാവസ്ഥയിൽ ആയ ഒരു സംഘം ആളുകൾ നൽകിയ പൊതുതാൽപര്യ ഹർജിയിൽ ജില്ലാ കളക്ടറോട് യോഗം വിളിച്ചുചേർക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അത്തരത്തിൽ യോഗം ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് നടപടിയെടുക്കുന്നുണ്ട് എന്ന് കാണിച്ച് ജില്ലാ കളക്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും സമയബന്ധിതമായി കടൽഭിത്തി നിർമ്മാണം ടെട്രോപാഡുകൾ സ്ഥാപിച്ച് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
അതേസമയം 35 കോടി രൂപ പ്രദേശത്ത് കടൽഭിത്തി പുനർ നിർമ്മിക്കുന്നതിന് ഗോശ്രീ ദ്വീപ് വികസന സമിതി വകയിരുത്തിയിട്ടുണ്ട് എന്ന് മറുപടി നൽകിയിരുന്നു എന്നും ഇപ്പോൾ GIDA ഫണ്ടിൽ 403 കോടി രൂപ ലഭ്യമാണ് എന്നാണ് വിവരം എന്നും എന്നും ഹർജിക്കാർ അറിയിച്ചു.
അത് സംബന്ധിച്ച് കോടതി നിർദേശപ്രകാരം ജില്ലാ കളക്ടർ സത്യവാങ്മൂലം ഫയൽ ആക്കിയെങ്കിലും സർക്കാർ ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് പണിപൂർത്തിയാക്കും എന്നാണ് പറഞ്ഞിരുന്നത്.
കടൽഭിത്തി പുനർനിർമ്മാണം അടിയന്തര ആവശ്യമാണെന്ന കാര്യത്തിൽ തർക്കമില്ലാത്തതിനാൽ അത്തരത്തിലുള്ള മറുപടി പോരെന്നും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ധൃതഗതിയിലുള്ള നടപടികൾ ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ......
ദോഹ: അറബ് ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റായ ഫിഫ അറബ് കപ്പ് ഖത്തർ 2025യ്ക്ക് ഇനി വെറും 30 ദിവസം മാത്രം ബാക്കി. ഡിസംബർ 1 മുതൽ 18 വരെ ഖത്തറിലാകും ഈ മഹാ മത്സരത്തിന്റെ വേദി.
2021-ൽ ഫിഫയുടെ മേൽനോട്ടത്തിൽ ആദ്യമായി നടന്ന അറബ് കപ്പിന് ശേഷമാണ് ഖത്തർ വീണ്ടും ഈ ടൂർണമെന്റ് ആതിഥ്യമരുളുന്നത്. ......
ഇടുക്കി: ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മൂലമറ്റത്തു നിന്നും നാടുകാണി പവലിയൻ വരെയുള്ള കേബിൾ കാർ പദ്ധതിയുടെ സാധ്യതാപഠനത്തിന് ടൂറിസം വകുപ്പ് ഭരണാനുമതി നൽകി. 29. ......
ദോഹ: ഖത്തർ സർവകലാശാലയുടെ (QU) 50ാം വാർഷികാഘോഷം യുനെസ്കോയുടെ ഔദ്യോഗിക അനുസ്മരണ പരിപാടികളുടെ പട്ടികയിൽ ഉൾപ്പെടുത്തി.......
കൊച്ചി: ചാർട്ടേർഡ് അക്കൗണ്ടന്റുമാർ രാജ്യപുരോഗതിയിലെ പങ്കാളികളാണെന്ന് ബംഗാൾ ഗവർണർ ഡോ.സി വി ആനന്ദബോസ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യം വലിയ പരിവർത്തനത്തിന് വിധേയമായി. കരുത്തുറ്റ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് കരുത്ത് പകരുന്നത് ചാർട്ടേർഡ് അക്കൗണ്ടന്റുമാരാണെന്നും അദ്ദേഹം പറഞ്ഞു. ......
ദോഹ: ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയൻ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഹോർവിസ് ബിഷപ് ചെസ്സ് അക്കാദമിയുടെ സഹകരണത്തോടെ ജൂനിയർ റാപ്പിഡ് ചെസ് ടൂർണമെൻ്റ് സംഘടിപ്പിച്ചു. ഇരുന്നൂറ് കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ അണ്ടർ -15 വിഭാഗത്തിൽ ഇവാൻ വർഗീസ് സഞ്ജു, അണ്ടർ 10 വിഭാഗത്തിൽ ശിവാൻഷ് ജോഷി എന്നിവർ ചാമ്പ്യന്മാരായി.
അണ്ടർ 15 വിഭാഗത്തിൽ കിഷോർ അരുണഗിരി റണ്ണർ അപ്പും ശ്രീജൻ ധനരാജ, ലൈന ആൻ മാത്യു, പ്രിൻസ് ലിവാൻ കരുണാനായകെ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നേടി. ......
കൊച്ചി: നവകേരള സദസ്സിൽ പരിഗണിച്ച വികസന പദ്ധതികളുടെ ഭാഗമായി, എറണാകുളം ജില്ലയിലെ കടമ്പ്രയാർ ഇക്കോടൂറിസം പദ്ധതിയുടെ നവീകരണത്തിനും പരിപാലനത്തിനുമായി സർക്കാർ മൂന്നരക്കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നൽകി. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സായാഹ്നം ചെലവഴിക്കുന്നതിനുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇടമായി കടമ്പ്രയാര്‍ പരിസരത്തെ മാറ്റുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി നഗരത്തോട് ചേര്‍ന്നാണ് കടമ്പ്രയാര്‍ പ്രദേശം. ......
വാഷിങ്ടൺ: നൈജീരിയയിൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ സൈനിക നീക്കവുമായി അമേരിക്ക. നൈജീരിയയിൽ സൈനിക ഇടപെടൽ ഉൾപ്പെടെയുള്ള നടപടികൾക്ക് തയ്യാറെടുപ്പുകൾ ആരംഭിക്കാൻ പ്രതിരോധ വകുപ്പിന് (പെന്റഗൺ) പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകി. ......