ദോഹ: പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് ഖത്തർ മാലിന്യ സംസ്കരണ മേഖലയിൽ വൻ കുതിച്ചുചാട്ടം നടത്തുന്നു. നിർമ്മാണ മേഖലയിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ടൺ അവശിഷ്ടങ്ങൾ സംസ്കരിച്ച് പൊതുമരാമത്ത്, അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി പുനരുപയോഗിച്ചുകൊണ്ട് 'സർക്കുലർ എക്കോണമി' (Circular Economy) എന്ന ആശയം ഖത്തർ വിജയകരമായി നടപ്പിലാക്കുന്നു.
മൊത്തം ഉപഭോഗ ചെലവ് കുറയ്ക്കാനും പ്രകൃതിദത്ത വിഭവങ്ങളുടെ അമിത ചൂഷണം തടയാനും ഈ നീക്കം സഹായിക്കുന്നുണ്ട്.നഗരസഭ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2025 ഒക്ടോബർ വരെ 30 ലക്ഷത്തിലധികം (3mn) ടൺ പുനരുപയോഗ യോഗ്യമായ നിർമ്മാണ സാമഗ്രികൾ ഉത്പാദിപ്പിക്കുകയും വിവിധ പൊതു പദ്ധതികളിൽ ഉപയോഗിക്കുകയും ചെയ്തു.ഖത്തർ പ്രൈമറി മെറ്റീരിയൽസ് കമ്പനി (QPMC) 2020 മുതൽ റൗദത്ത് റാഷിദിലെ കേന്ദ്രം വഴി 2 കോടിയിലധികം (20mn) ടൺ നിർമ്മാണ അവശിഷ്ടങ്ങളാണ് ഖത്തർ മാനദണ്ഡങ്ങൾക്കനുസൃതമായി പുനരുപയോഗിച്ചത്. ......
ദോഹ: കടുത്ത ചൂടിന് വിട നൽകി ഖത്തറിൽ കാലാവസ്ഥ കൂടുതൽ സുഖകരമാകുന്നു. താപനില കുറയുകയും അന്തരീക്ഷ ഈർപ്പം (ഹ്യുമിഡിറ്റി) ലഘൂകരിക്കപ്പെടുകയും ചെയ്യുന്ന 'അൽ-സർഫ' നക്ഷത്ര കാലയളവിന് തുടക്കമായതായി ഖത്തർ സെന്റർ ഫോർ സ്പേസ് സയൻസസ് ആൻഡ് ആസ്ട്രോണമി ചെയർമാൻ ഷെയ്ഖ് സൽമാൻ ബിൻ ജാബർ അൽ ഥാനി അറിയിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'എക്സി'ലൂടെയാണ് (X) അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. ......
ദോഹ: ഏഷ്യൻ ഗെയിംസ് പാഡൽ ടെന്നീസ് മത്സരത്തിൽ ഖത്തറിന് കന്നി സ്വർണം. ജപ്പാനിൽ നടക്കുന്ന ഗെയിംസിൽ മലേഷ്യയുടെ ക്രിസ്റ്റ്യൻ ചെൻ-യൂനുസ് ഇദാൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഖത്തറിന്റെ യുവ സഹോദരങ്ങളായ മിഷാരി നവാഫും റാഷിദ് നവാഫും ചരിത്ര നേട്ടം കൈവരിച്ചത്. ......
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയും കോട്ടയം വിജിലൻസ് കോടതി വിധിച്ചത് നിയമവും നീതിയും വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടെ കാര്യത്തിലും ഒരേപോലെ ബാധകമായിരിക്കണം എന്നാഗ്രഹിക്കുന്ന മുഴുവൻ കേരളീയരും സഹർഷം സ്വാഗതം ചെയ്യുകയായിരുന്നു. ......
കോൺഗ്രസ്സ് ഹൈക്കമാണ്ടിന് വളരെയേറെ താല്പര്യമുള്ള നേതാവാണ് കർണാടകത്തിൽ ഉപമുഖ്യമന്ത്രിസ്ഥാനവും പിസിസി അധ്യക്ഷപദവിയും ഒന്നിച്ചുവഹിച്ച് ചരിത്രംസൃഷ്ടിച്ച കരുത്തനായ ഡി കെ ശിവകുമാർ. ഈ വർഷം ജൂൺ മൂന്നിനാണ് ഹൈക്കമാണ്ട് നിർദ്ദേശത്തെത്തുടർന്ന് എതിർപ്പോ വിയോജിപ്പോ കൂടാതെ സിദ്ധരാമയ്യ മുഖ്യമന്ത്രിക്കസേര ഡി കെയ്ക്ക് കൈമാറിയത്. ......
തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് സ്വയംതൊഴിലിലൂടെ വരുമാനം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ‘ദാക്ഷായണി’ എന്ന പേരിലാണ് സ്വയംതൊഴിൽ സഹായപദ്ധതി നടപ്പാക്കുന്നത്. ......
കന്നിമാസം പകുതി പിന്നിട്ടിരിക്കുകയാണ്. ഈയാഴ്ച സൂര്യൻ കന്നി രാശിയിൽ തുടരുന്നു. ചൊവ്വയും വ്യാഴവും കർക്കടകത്തിലാണ്.......
കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനെ ഭർത്താവ് ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം നീണ്ടകര സ്വദേശിനിയാണ് പരാതിക്കാരി.......
തിരുവനന്തപുരം:സർക്കാരിനെതിരെ പടയൊരുക്കമെന്ന് സതീശൻ ക്യാമ്പ്
പാർട്ടിയെയും മുന്നണിയെയും ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന ആക്ഷേപവുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നേരിട്ട് ഹൈക്കമാൻഡിനെ കാണുന്നു. ......
ന്യൂഡൽഹി: ജാമ്യം എപ്പോൾ അനുവദിക്കണം, എപ്പോൾ അനുവദിക്കരുത് എന്നതിനെക്കുറിച്ച് തങ്ങൾക്ക് "ഉപദേശം" നൽകുന്ന രീതിയിൽ പശ്ചിമ ബംഗാൾ വിചാരണക്കോടതി ജഡ്ജി അയച്ച കത്തിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തുകയും ജഡ്ജിയോട് വിശദീകരണം തേടുകയും ചെയ്തു.
ഉത്തര 24 പർഗാനാസ് ജില്ലയിലെ ബരാസത്ത് മൂന്നാം കോടതി അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയാണ് കത്തയച്ചത്. ഒരു ക്രിമിനൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി 2026 ആഗസ്റ്റ് 11-നാണ് ജഡ്ജി സുപ്രീം കോടതി അസിസ്റ്റന്റ് രജിസ്ട്രാർക്ക് കത്തയച്ചത്. ......