വെൺമണി: വലിയ വായനശാലകൾ നിർമ്മിച്ചതുകൊണ്ടു മാത്രമായില്ല, നല്ല വായനയും ഉറപ്പാക്കണമെന്ന് ഫിഷറീസ് - സംസ്കാരിക-യുവജനകാര്യ മന്ത്രി സജി ചെറിയാൻ പ്രസ്താവിച്ചു. ഭൗതിക പുരോഗതിക്കൊപ്പം സാംസ്കാരി കോന്നമനത്തിനും മുന്തിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെണ്മണി പഞ്ചായത്ത് പബ്ലിക് ലൈബ്രറിക്കു വേണ്ടി എം.എൽ.എ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച് കല്യാതയിൽ നിർമ്മിച്ച സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാൻ. ......
തിരുവൻവണ്ടൂർ. ഗ്രാമ പഞ്ചായത്തിലെ
പ്രാവിൻകൂട് - ഇരമല്ലിക്കര, കല്ലിശ്ശേരി- കുത്തിയതോട് പി ഡബ്ള്യൂ ഡി
റോഡിനെ
ബന്ധിപ്പിക്കുന്ന ലിങ്ക് റോഡായ അഞ്ചാം വാർഡിലെ 1 കോടി 58 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന കണ്ടത്തിപ്പടി- തിക്കേക്കാട് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം
മന്ത്രി
സജി ചെറിയാൻ നിർവ്വഹിച്ചു. ......
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനായി ഐ.സി.ബി.എഫ് നടത്തുന്ന നിരന്തര സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF “Digital Detox “ A Journey to Mindfulness program എന്ന പേരിൽ പ്രത്യേക പഠന പരിപാടി സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് ഓഫീസിലെ കാഞ്ചാണി ഹാളിൽ, വിവിധ അസോസിയേറ്റഡ് ഓർഗനൈസേഷൻ പ്രതിനിധികളുടെയും കമ്മ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തിൽ നിറഞ്ഞ സദസ്സിൽ നടന്ന പരിപാടി സദസ്യർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.
സന്ദർശനാർത്ഥം ഖത്തറിലെത്തിയ വിദ്യാഭ്യാസ വിദഗ്ധയും നൂതന സാങ്കേതിക വിദ്യകളായ എ. ഐ., ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നീ മേഖലകളിലെ വിദഗ്ദ്ധയുമായ ഡോ. ......
ദോഹ: ഖത്തറിൽ മാധ്യമപ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളും സുരക്ഷിതവും സ്ഥിരതയാർന്നതുമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്ന്
ഫ്രീഡം ഓഫ് ദി അറേബ്യ ൻ ജേർണ്ണലിസ്റ്റ് പുറത്തുവിട്ട റിപ്പോർട്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും നിയമപരമായ സംരക്ഷണം ലഭിക്കുന്നു. മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആരെയും വിചാരണയ്ക്ക് വിധേയരാക്കിയിട്ടില്ലെന്നും പീഡനമോ അറസ്റ്റ് നടപടികളോ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ......
ദോഹ: മവാനി ഖത്തർ 2025 ഒക്ടോബറിൽ പൊതുവായും ബൾക്ക് ചരക്കുകളുടെയും കൈകാര്യം 43 ശതമാനം വർധിച്ചതായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ അതേ കാലയളവിനേക്കാൾ 2,16,466 ടൺ ചരക്കുകളാണ് ഈ വർഷം കൈകാര്യം ചെയ്തത്.
മവാനി ഖത്തർ തന്റെ X അക്കൗണ്ടിലൂടെ പുറത്തുവിട്ട ഡാറ്റ പ്രകാരം, തുറമുഖങ്ങൾ ഏകദേശം 1,19,000 TEU കണ്ടെയ്നറുകളും 9,500-ലധികം RORO യൂണിറ്റുകളും കൈകാര്യം ചെയ്തു.
അതേ മാസത്തിൽ 245 കപ്പലുകൾ തുറമുഖങ്ങളിലെത്തി. ......
ദോഹ: ദേശീയ സൈബർസെക്യൂരിറ്റി പരിശീലന പരിപാടിയുടെ (National Cybersecurity Training Program) രണ്ടാം ഘട്ടം പുതിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) അറിയിച്ചു. നാഷണൽ സൈബർ സെക്യൂരിറ്റി അക്കാദമി പ്രതിനിധീകരിക്കുന്ന ഈ ഘട്ടത്തിൽ 26 ബാച്ചുകളും 383 ട്രെയിനിംഗ് സീറ്റുകളും ഉൾപ്പെടുത്തി, 20-ലധികം സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ......
ദോഹ: സാമൂഹിക വികസനത്തിനായുള്ള രണ്ടാംലോകസമ്മേളനത്തിന്റെ (Second World Summit for Social Development) ഉദ്ഘാടനത്തിന് തുടക്കം കുറിച്ചുകൊണ്ട്
ഖത്തറുംഐക്യരാഷ്ട്രസഭയും (UN) പതാകകൾ ഉയർത്തി . ഖത്തറിലെ ഖത്തർ നാഷണൽ കൺവെൻഷൻ സെൻററിലാണ് (QNCC)
പാതകകൾ ഉയർത്തിയത്.
നവംബർ 4 മുതൽ 6 വരെ ദോഹയിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളുടെ രാഷ്ട്രതലവന്മാരും സർക്കാർതല പ്രതിനിധികളും അന്തർദേശീയ–പ്രാദേശിക സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.
വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ജനറൽ ഡോ. ......
ദോഹ:ബോട്ടിങ്, മറൈൻ, വാട്ടർ സ്പോർട്സ് വ്യവസായ പ്രദർശനമായ
' ഖത്തർ ബോട്ട് ഷോ 2025' രണ്ടാം പതിപ്പ് നവംബർ 5 മുതൽ 8 വരെ ഒൾഡ് ദോഹാ പോർട്ടിൽ നടക്കും.സാങ്കേതിക വിദ്യയും ആര്ഭാടവും സമന്വയിച്ച ഏറ്റവും പുതിയ യാനങ്ങളുമായി
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയുടെ പിന്തുണയോടെനടക്കുന്ന ബോട്ട് ഷോയിൽ
ലോകത്തിലെ പ്രമുഖ യാച്റ്റ് നിർമ്മാതാക്കളും ലഗ്ജുറി ബ്രാൻഡുകളും മാരിടൈം ഇന്നോവേഷൻ രംഗത്തെ ആഗോള പ്രമുഖരും പങ്കെടുക്കും.
ഗൾഫ് ക്രാഫ്റ്റ്, ഫീഡ്ഷിപ്പ്, ബെനെറ്റി, ഒസിയാൻകോ, ഹീസൻ പോലുള്ള പ്രമുഖ SYBAss അംഗങ്ങൾ മേളയിൽ പങ്കെടുക്കും. തുര്ക്കിയിലെ AIATA, La Sera എന്നിവയുടെ പ്രാദേശിക ലോഞ്ച് നടക്കുമ്പോൾ ബഹ്റൈനിലെ Seven Craft, Aldhaen എന്നിവയുടെ ആഗോള പ്രദർശനങ്ങളും യുഎഇയുടെ Al Shaali Marine ന്റെ ഖത്തറിലെ ആദ്യ പങ്കാളിത്തവും വരും.
ഖത്തറിലെ തദ്ദേശീയ ബോട്ട് നിർമ്മാതാക്കളായ Doha Craft Marine, Halul Boats, Belhambar Boats, Tornado Boats, Zawraq Marine എന്നിവ പങ്കെടുക്കും. ......
ദോഹ: മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിലെ പ്രമുഖ ഓൺ-ഡിമാൻഡ് ഡെലിവറി പ്ലാറ്റ്ഫോമായ തലാബത്ത് ഹോസ്പിറ്റാലിറ്റി ഖത്തർ 2025ന്റെ പത്താം വാർഷിക പരിപാടിയിൽ ഔദ്യോഗിക ഫുഡ് ടെക് പാർട്ണറായി അഞ്ചാം വർഷവും പങ്കെടുത്തു. ഒക്ടോബർ 28 മുതൽ 30 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന മേളയിൽ ഭക്ഷണം, സാങ്കേതിക വിദ്യ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
പരിപാടിയുടെ പ്രധാന വേദിയിൽ നടന്ന തലബാത് ചോയ്സ് അവാർഡ്സ് 2025ൽ, വേഗതയേറിയ ഡെലിവറി, മികച്ച ഗുണനിലവാരം, മികച്ച സേവനം, ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡുകൾ തുടങ്ങിയ നിരവധി വിഭാഗങ്ങളിലായി മികച്ച റെസ്റ്റോറന്റുകളും ഗ്രോസറി, റീട്ടെയിൽ സ്ഥാപനങ്ങളും, ലോജിസ്റ്റിക്സും പുരസ്കാരങ്ങൾ നേടി.
ഇത്തവണ താലബത് കിയോസ്ക്സ് എന്ന പുതിയ ആക്റ്റിവേഷൻ ഹോസ്പിറ്റാലിറ്റി ഖത്തറിൽ അവതരിപ്പിച്ചു. ......