തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആശ്വാസമായി, പഠനഭാരം കുറയ്ക്കുന്നതിനും കൂടുതൽ കാര്യക്ഷമമായ പഠനരീതി പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്കൂൾ സമയക്രമത്തിൽ സമഗ്രമായ പരിഷ്കരണം കൊണ്ടുവരാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു.
പലപ്പോഴും രാവിലെ നേരത്തെ സ്കൂളിലെത്തുന്നതും വൈകിട്ട് വൈകിട്ട് മടങ്ങുന്നതും വിദ്യാർത്ഥികളിൽ കടുത്ത സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലുകളെ തുടർന്നാണ് ഈ സുപ്രധാന നീക്കം. പുതിയ സമയക്രമം നടപ്പാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് മതിയായ വിശ്രമത്തിനും സ്വയം പഠനത്തിനുള്ള (Self-Study) സമയം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
മാറ്റങ്ങൾ എന്തിനുവേണ്ടി?
നിലവിലെ അധ്യയനസമയം പലപ്പോഴും വിദ്യാർത്ഥികളുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് പഠനങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ......
ഹെൽസിങ്കി: ലോകത്തിലെ അടുത്ത സൂപ്പർ പവറായി ഇന്ത്യ ഉയരുകയാണെന്ന് ഇന്ത്യയെ യുഎൻ സുരക്ഷാസമിതിയിൽ ഉൾപ്പെടുത്തണം: ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ്. ഇന്ത്യയെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയിൽ സ്ഥിരാംഗമായി ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫസ്റ്റ്പോസ്റ്റ് മാനേജിങ് എഡിറ്റർ പാൽകി ശർമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“അമേരിക്കയ്ക്കും ചൈനയ്ക്കുമൊപ്പം ലോകത്തിന്റെ അടുത്ത സൂപ്പർ പവറായി ഇന്ത്യ ഉയരുകയാണ്. ......
കൊച്ചി : ആഗോള നിക്ഷേപകരായ ആന്റ്ലറിൽ നിന്ന് പ്രീ-സീഡ് ഫണ്ടിംഗായി 125,000 ഡോളർ കരസ്ഥമാക്കി കോഴിക്കോട് സ്വദേശി താരക് ശ്രീധരൻ കോ-ഫൗണ്ടറായുള്ള എ.ഐ സംരംഭം. ജർമ്മൻ പങ്കാളിയായ മാർക്ക് ഗെർലാക്കുമായി ചേർന്ന് സ്ഥാപിച്ച, സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാബ്ളോ എ.ഐ. ......
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി. തിരുവനന്തപുരം സ്വദേശിനിയായ യുവതിക്കും പാലക്കാട് സ്വദേശിയായ യുവാവിനുമുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. ......
കണ്ണൂർ: പേരാവൂരിൽ റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റിനെ സിപിഎം പ്രവർത്തകർ വേദിയിൽ നിന്നും ഇറക്കിവിട്ടു. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പേരാവൂർ എംഎൽഎ കൂടിയായ സണ്ണി ജോസഫ്. ......
ദോഹ: സാമൂഹിക വികസനത്തിനായുള്ള രണ്ടാംലോകസമ്മേളനത്തിന് ദോഹയിൽ തുടക്കമായി. ദാരിദ്ര്യനിർമാർജനത്തിനും തൊഴിൽസാധ്യത വർധനക്കും മനുഷ്യഗൗരവ സംരക്ഷണത്തിനുമായി ആഗോളതലത്തിൽ നടക്കുന്ന എല്ലാ ശ്രമങ്ങൾക്കും ഖത്തർ പൂർണ്ണ പിന്തുണ നൽകുമെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി
പ്രഖ്യാപിച്ചു. ......
ദോഹ: സാമൂഹിക വികസനവും കുടുംബകാര്യ മന്ത്രാലയവും (MSDF), ഇന്റർനാഷണൽ ഡിസബിലിറ്റി അലയൻസും (IDA) ചേർന്ന് പ്രത്യേക ആവശ്യമുള്ള വ്യക്തികളുടെ ശക്തിപ്പെടുത്തലിനും അവകാശ സംരക്ഷണത്തിനുമായി ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു.
ചടങ്ങിൽ സാമൂഹിക വികസന-കുടുംബകാര്യ മന്ത്രി ബുതൈന ബിൻത് അലി അൽ ജാബർ അൽ നുവൈമിയും, IDAയും അറബ് ഓർഗനൈസേഷൻ ഓഫ് പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസിന്റെ (AOPD) പ്രസിഡന്റുമായ ഡോ. നവാഫ് കബ്ബാരയും സന്നിഹിതരായിരുന്നു.
2028-ൽ ഖത്തറിൽ നടക്കാനിരിക്കുന്ന നാലാമത്തെ ഗ്ലോബൽ ഡിസബിലിറ്റി സമ്മിറ്റിനോടനുബന്ധിച്ചാണ് ധാരണാപത്രം ഒപ്പുവെച്ചത്. ......
ദോഹ: സർക്കാർ സേവനങ്ങളോടുള്ള ജനങ്ങളുടെ തൃപ്തി ഖത്തറിൽ 58 ശതമാനത്തിൽ നിന്ന് 86 ശതമാനമായി വർധിച്ചതായി സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ പ്രസിഡന്റും നാഷണൽ പ്ലാനിങ് കൗൺസിൽ സെക്രട്ടറി ജനറലുമായ ഡോ. അബ്ദുലാസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ അറിയിച്ചു.
സോഷ്യൽ ഡെവലപ്മെന്റിനായുള്ള രണ്ടാംലോകസമ്മേളനത്തിന്റെ ഭാഗമായി ദോഹയിൽ നടന്ന “Strengthening Social Dialogue and Participatory Governance” എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ധനുഷ് സംവിധാനം ചെയ്തു, നായകനായി അഭിനയിച്ച് ഈയിടെ റിലീസായ ചിത്രമാണ് 'ഇഡലി കടൈ'. ഈ സിനിമക്ക് ശേഷം 'പോർ തൊഴിൽ' എന്ന ചിത്രം സംവിധാനം ചെയ്ത വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന തന്റെ 54-ാമത്തെ ചിത്രത്തിലാണ് ധനുഷ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തിൽ ഈ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ പൂജ ഹെഗ്ഡെയുമായി ചർച്ചകൾ നടത്തിയിരുന്നു. ......
ദോഹ: ഖത്തറിൽ നടക്കുന്ന സോഷ്യൽ ഡെവലപ്മെന്റിനുള്ള രണ്ടാംലോകസമ്മേളനത്തിൽ(WSSD-2)പങ്കെടുക്കാനെത്തിയ
തൊഴിൽ, യുവജന, കായിക വകുപ്പ് കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക്
ഇന്ത്യൻ അംബാസിഡറുടെ നേതൃത്വത്തിൽ
ഊഷ്മളമായസ്വീകരണം നൽകി. ......