കൊച്ചി: കേരള സഭയിലെ ആദ്യ സന്ന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്ക്കുവേïിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപികയുമായ മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു. മദര്‍ ഏലീശ്വ 1866 ഫെബ്രുവരി 13-ന് കൂനമ്മാവില്‍ സ്ഥാപിച്ച കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ - (റ്റി.ഒ.സി.ഡി) ആണ് 1890 -ല്‍ റീത്തടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട്, കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ് (സി.റ്റി.സി), കോണ്ഗ്രിഗേഷന് ഓഫ് ദ മദര്‍ ഓഫ് കാര്‍മല്‍ (സി.എം.സി), എന്നീ രï് സന്ന്യാസിനി സഭകള്‍ രൂപം കൊïത്.
മദര്‍ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ തിരുകര്‍മം 2025 നവംബര്‍ എട്ടിന് വരാപ്പുഴ അതിരൂപതയിലെ ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ നടത്തും. ......
കൊച്ചി: മത്സ്യമേഖലയിലെ ഗവേഷണ സംവിധാനങ്ങളിൽ ഉപഗ്രഹ അധിഷ്ഠിത സമുദ്രപഠനം അനിവാര്യമാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) മുൻ ചെയർമാൻ ഡോ എസ് സോമനാഥ്. സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ഡേറ്റ സംയോജനം എന്നിവയിലൂടെ ഇന്ത്യ സമുദ്രഗവേഷണ ദൗദ്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ......
കോഴിക്കോട് : ഗവ. സൈബർപാർക്കിലെ ക്രോണസ് സ്റ്റീൽ ഡീറ്റൈലിംഗ് കമ്പനിക്ക് അമേരിക്കയിലെ ബില്‍ഡ് ഫോര്‍വേഡ് കോണ്‍ഫറന്‍സ് പുരസ്ക്കാരം ലഭിച്ചു.......
കൊച്ചി: വരകളുടെ ലോകത്ത് ഒരു വേറിട്ട ശബ്ദമായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരി എന്ന് മകൻ വാസുദേവൻ നമ്പൂതിരി. ചിത്രകലാ താത്പര്യമുള്ളവരെ എന്നും ചേർത്തു നിർത്തുക അദ്ദേഹത്തിൻ്റെ ഒരു ശീലമായിരുന്നു. ഓർമ്മകളുടെ തീരത്ത് നിൽക്കുമ്പോഴും സാധാരണക്കാരൻ്റെ മനസ്സിൽ പതിപ്പിക്കുന്ന രചനകളാണ് അദ്ദേഹത്തിൻ്റെ മുഖമുദ്ര എന്ന്കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ വേദിയിൽ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ 100 ാം ജന്മവാര്ഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ......
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന വിഭാഗത്തിലെ ആഗോള മുന്‍നിരക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ പുതിയ വൈദ്യുത വാഹനമായ ടിവിഎസ് ഓര്‍ബിറ്റ് കേരളത്തില്‍ അവതരിപ്പിച്ചു. ദൈനംദിന യാത്രകളെ പുനര്‍നിര്‍വചിക്കുന്ന വിധത്തില്‍ രൂപകല്പന ചെയ്ത ടിവിഎസ് ഓര്‍ബിറ്റര്‍ ഈ വിഭാഗത്തിലെ നിരവധി സവിശേഷതകള്‍ ആദ്യമായി അവതരിപ്പിക്കുകയാണ്. 158 കിലോമീറ്റര്‍ ഐഡിസി റേഞ്ച്, ക്രൂസ് കണ്ട്രോള്, 34 ലിറ്റര്‍ ബൂട്ട് സ്പെയ്സ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ആധുനിക കണക്ടഡ് സംവിധാനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ......
ലോകടൂറിസത്തില്‍ പാതിരാമണലിനെയും ആലപ്പുഴയെയും കുട്ടനാടന്‍ സഫാരി അടയാളപ്പെടുത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംസ്ഥാന ജലഗതാഗത വകുപ്പ് നടപ്പിലാക്കുന്ന കുട്ടനാട് സഫാരി പദ്ധതിയുടെ ആദ്യഘട്ടമായി പാതിരാമണല്‍ ദ്വീപില്‍ നിര്‍മ്മിക്കുന്ന കേരളത്തിലെ ആദ്യ പരിസ്ഥിതി സൗഹൃദ ആംഫി തീയറ്ററിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മ്മാണോദ്ഘാടനം ഓൺലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഗള്‍ഫ് രാജ്യങ്ങളില്‍ കണ്ടുവരുന്ന സഫാരി യാത്രയുടെ മോഡലിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതൊരുമാറ്റത്തിന്റെ തുടക്കമാണ്. ......
കൊച്ചി - തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പട്ടികജാതി വികസന ഫണ്ട് ചിലവഴിക്കാതിരിക്കുകയും വക മാറ്റി ചിലവഴിക്കുന്നതും തടയാൻ നിയമ നിർമാണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമന്ന്ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.21കോടിയുടെ പട്ടികജാതി ഫണ്ട് ചിലവഴിക്കാത്ത കൊച്ചി കോർപറേഷന്റെ നടപടിക്കെതിരെ ബിജെപി പട്ടികജാതി മോർച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി കൊച്ചിൻ കോർപറേഷൻ ഓഫീസിനു . മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന്നു അദ്ദേഹം.
കൊച്ചി കോർപറേഷനിൽ 21കോടിയും തൃശൂർ കോർപറേഷനിൽ 28കോടിയും കോഴിക്കോട് കോർപറേഷനിൽ 15കോടിയുടെയും പട്ടികജാതി ഫണ്ട് ചിലവഴിച്ചില്ല.കേരളത്തിലെ കോർപറേഷനുകളിലും മുൻസിപ്പാലിറ്റികളും ബ്ലോക്ക് ജില്ലാ ഗ്രാമ പഞ്ചായത്തുകളും പട്ടികജാതി ഫണ്ട് കൊള്ളയടിക്കുകയാണ്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ് ) അലുമിനി നെറ്റ്വർക്കിന്റെ പരമോന്നത ബഹുമതിയായ ഡിസ്റ്റിൻഗ്വിഷ്ഡ് അലുമിനി അവാർഡ് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി ശ്രീ പി. രാജീവ് വിതരണം ചെയ്തു. ......
തിരുവല്ല : 2019 മാർച്ച് 12നാണ് തിരുവല്ല നഗരത്തിൽവെച്ച് കവിയൂർ സ്വദേശിനിയായ കവിതയെ (19) അജിൻ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തിയത്. പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം. ......
കൊച്ചി: ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) അതിന്റെ വാർഷിക സ്കൂള്‍ ക്വിസ് മത്സരമായ ടിസിഎസ് ഇൻക്വിസിറ്റീവ് കൊച്ചിയിൽ സംഘടിപ്പിച്ചു. 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ 49 സ്കൂളുകളിൽ നിന്നുള്ള 191 ടീമുകൾ പങ്കെടുത്തു. ......