സംസ്ഥാനത്തെ പൗരന്മാർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുസേവനങ്ങൾ ലഭ്യമാക്കുന്നതിനും, വീഴ്ച വരുത്തുന്ന പൊതുസേവകരെ ഉത്തരവാദിത്വപ്പെടുത്തുന്നതിനും വേണ്ടിയുള്ള 2025-ലെ കേരള പൊതുസേവനാവകാശ ആക്റ്റ് നിലവിൽ വന്നു.
കേരള സർക്കാർ 2025 നവംബർ 4-ലെ അസാധാരണ ഗസറ്റിലാണ് (Extraordinary Gazette) ഈ ആക്റ്റ് പ്രസിദ്ധീകരിച്ചത്. നിയമസഭ പാസ്സാക്കിയ ബില്ലിന് 2025 ഒക്ടോബർ 30-ന് ഗവർണറുടെ അനുമതി ലഭിച്ചിരുന്നു.
നിയമത്തിലെ പ്രധാന വ്യവസ്ഥകൾ:
സമയബന്ധിത സേവനം:
ഈ ആക്ട് പ്രകാരം വിജ്ഞാപനം ചെയ്യപ്പെടുന്ന എല്ലാ സേവനങ്ങളും നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കാൻ അർഹതയുള്ള ഓരോ പൗരനും അവകാശം ഉണ്ടായിരിക്കും.
ഉദ്യോഗസ്ഥരെ നിശ്ചയിക്കണം: നിയമം പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിനകം, ഓരോ വകുപ്പ് മേധാവിയും തങ്ങൾ നൽകുന്ന പൊതുസേവനങ്ങൾ, നിശ്ചിത സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി എന്നിവ വിജ്ഞാപനം ചെയ്യേണ്ടതാണ്.
ഇലക്ട്രോണിക് സേവനം: എല്ലാ പൊതുഅധികാര സ്ഥാപനങ്ങളും പൊതുസേവനങ്ങൾ ഇലക്ട്രോണിക് മോഡിൽ പ്രദാനം ചെയ്യണം. ......
ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിക്ക് കാലാവധി നീട്ടി കൊടുക്കാനുള്ള നീക്കമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ.തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്. ഈ കേസിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണം ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ ഒരു പുരോഗതിയുമില്ല.സർക്കാരിന്റെത് ദേവസ്വം ബോർഡ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ സംരക്ഷിക്കുന്ന നിലപാടാണ്. ......
ന്യൂഡൽഹി: വാടകയ്ക്ക് താമസിക്കുന്ന ഒരാൾക്ക്, എത്ര കാലം താമസിച്ചാലും, ആ വീടിന്റെ ഉടമസ്ഥാവകാശം ലഭിക്കില്ലെന്ന് സുപ്രീം കോടതി വീണ്ടും വ്യക്തമാക്കി. വാടകയുടെ കാലയളവ് ഉടമസ്ഥാവകാശമായി മാറില്ലെന്ന് കോടതി അടിവരയിട്ടു.
പ്രധാന വിധി പ്രസ്താവനകളും പ്രത്യാഘാതങ്ങളും
ബന്ധം വാടകക്കാരൻ തന്നെ.വാടകയ്ക്ക് നൽകിയ ഒരു വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥാവകാശം എപ്പോഴും ഭൂവുടമയിൽ (Landlord) തന്നെയായിരിക്കും. ......
കൊച്ചി: ചെറുകിട മത്സ്യബന്ധന മേഖലയിൽ ഉപജീവനം നടത്തുന്നവരുടെ ജീവിതം വരച്ചിടുന്ന വേവ്സ് ഓഫ് ആർട് ലൈവ് പെയിന്റിംഗ് ശ്രദ്ധേയമാകുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന നാലാമത് ആഗോള മറൈൻ സിംപോസിയമായ മീകോസിനോട് അനുബന്ധിച്ചാണ് എട്ട് കലാകാരൻമാർ തത്സമയ ചിത്രരചന നടത്തുന്നത്.
ചെറുകിട മത്സ്യബന്ധന മേഖലയുടെ യഥാർത്ഥ ചിത്രങ്ങൾ പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട കലാവിരുന്ന്. ശാസ്ത്രത്തെയും ഉപജീവനമാർഗത്തെയും സർഗ്ഗാത്മകതയെയും കോർത്തിണക്കിയുള്ള ഈ സംരംഭം സിംപോസിയത്തിൽ വേറിട്ട അനുഭവം നൽകി.
ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർ-ഗവൺമെന്റൽ ഓർഗനൈസേഷന്റെ (ബിഒബിപി) നേതൃത്വത്തിലാണ് പ്രൊഫഷണൽ കലാകാരന്മാരെയും കലാപ്രേമികളെയും സഹകരിപ്പിച്ചുകൊണ്ട് 'വേവ്സ് ഓഫ് ആർട്ട്' അരങ്ങേറുന്നത്. ......
കൊച്ചി: അമേരിക്ക അധിക തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിലാണെന്നും പരിഹാരമായി സമുദ്രോൽപന്ന മൂല്യവർധിത ഉൽപാദനത്തിന് ഊന്നൽ നൽകണമെന്നും വിദഗ്ധർ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന നാലാമത് ആഗോള മറൈൻ സിംപോസിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വ്യവസായ സംഗമത്തിലാണ് നിർദേശം.
അമേരിക്ക ഇന്ത്യയുടെ ചെമ്മീൻ കയറ്റുമതിയുടെ ഏറ്റവും വലിയ വിപണിയായിരുന്നു. ......
കൊച്ചി : പ്രമേഹ രോഗ ചികിത്സാ ശാസ്ത്ര രംഗത്ത്, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായ റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇന്‍ ഇന്ത്യ (ആര്‍എസ്എസ്ഡിഐ) യുടെ 53-ാമത് ദേശീയ വാര്‍ഷിക സമ്മേളനത്തിന് വേദിയാവാനൊരുങ്ങി കൊച്ചി. നവംബര്‍ 6 മുതല്‍ 9 വരെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന നാല് ദിവസത്തെ ദേശീയ ശാസ്ത്ര കോണ്‍ക്ലേവില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 7,000-ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. ......
ശബരിമല സ്വർണ്ണക്കൊള്ളയില്‍ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയില്‍ സമർപ്പിച്ചു.
ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് ഹൈക്കോടതി അനുമതി നല്കി
ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ സാമ്പിള്‍ ശേഖരിക്കാം. ശ്രീകോവിലില്‍ പുതിയ വാതില്‍ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നല്കി.
ശബരിമല സ്വര്‍ണപ്പാളി കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) രണ്ടാംഘട്ട അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചശേഷമാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്.
എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്.ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ സാമ്ബിള്‍ ശേഖരിക്കാം.ശ്രീകോവിലില്‍ പുതിയ വാതില്‍ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നല്കി.
ശ്രീകോവിലില്‍ പുതിയ വാതില്‍ വച്ചതിലും പോറ്റിയെ മുൻ നിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ......
തിരുവനന്തപുരം : ജന്മനാ ഉള്ള ഹൃദയ വൈകല്യത്താല്‍ ഗുരുതരാവസ്ഥയിലായിരുന്ന, നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ആശ്വാസമായി കിംസ്ഹെല്‍ത്തിലെ പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം. ഹൃദയ അറകളുടെ ഭിത്തിയില്‍ 7 മില്ലിമീറ്ററോളം വലുപ്പമുണ്ടായിരുന്ന ദ്വാരത്താല്‍ പ്രയാസമനുഭവിച്ചിരുന്ന പെണ്‍കുഞ്ഞിലാണ് ഹൃദയശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ക്ക് പര്‍ഷാജിനി ആര്.എസ്. ......
ശബരിമല സ്വർണ്ണപ്പാളി കേസിൽ ഇനി ശാസ്ത്രീയ പരിശോധനയും. സ്വർണത്തിന്റെ നഷ്ടം കൃത്യമായി കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നൽകി. ......