ചിക്മംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിന്റെ മകൻ സഹീർ (21), അഞ്ചരക്കണ്ടി ബിഇഎംയുപി സ്കൂളിനു സമീപം തേറാംകണ്ടി അസീസിന്റെ മകൻ അനസ് (22) എന്നിവരാണ് മരിച്ചത്. ......
ബെംഗളൂരുവിൽ വീട്ടുടമയുടെ ഭാര്യയെ കൊലപ്പെടുത്തി സ്വർണമാല കവർന്ന കേസിൽ വാടകക്കാരായ യുവദമ്പതികൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ പ്രസാദ് ശ്രീസെയ്ൽ (26), ഭാര്യ സാക്ഷി ഹനമന്ത് (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ......
കർണാടക തലസ്ഥാനമായ ബംഗളുരു ഹൈടെക് നഗരമായി പരിണമിച്ചെങ്കിലും, മുമ്പ് കാർഷികകേന്ദ്രമായിരുന്നു എന്നതിന്റെ അടയാളങ്ങൾ നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും ബാക്കിയുണ്ട്. ത്വരിതവികസനവും മാറ്റങ്ങളുമാണ് നഗരത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ......
ദോഹ : മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രവേശനോത്സവം പ്രശ്സ്ത കവിയും മലയാളംമിഷൻ ഡയറക്റ്ററുമായ മുരുകൻ കാട്ടാക്കട ഉൽഘാടനം ചെയ്യും. ബിർള പബ്ലിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ചെയർമാനും .നോർക്കാറൂട്സ്ഡയറക്ടറുമായ സി. ......
ദോഹ: ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ
ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി.)സംഘടി പ്പിക്കുന്ന
ഭാരത് ഉത്സവ്
ജനുവരി 22, 23 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.
'ഭാരത് ഉത്സവ് -2026'ന്റെ
ഭാഗമായിഐ.സി.സി. സൂപ്പർ ഡാൻസേഴ്സ്, ഐ.സി.സി.സ്റ്റാർ സിംഗർ എന്നീ മത്സരങ്ങൾ നടത്തും.12 വയസ് മുതൽ 45 വയസ്
വരെയാണ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പ്രായപരിധി. 10,000,റിയാലാണ് ഒന്നാംസമ്മാനം.
രണ്ടാം സമ്മാനം 5,000റിയാലും മൂന്നാംസമ്മാനം 2,500റിയാലും ട്രോഫിയും സർട്ടിഫിക്കറ്റുകളുംനൽകും.മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഫീസ് 100റിയാലാണ്. ......
തിരുവനന്തപുരം: ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ച വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പുതുക്കൽ (Special Intensive Revision - SIR) നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകാൻ കേരള സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗത്തിലാണ് ഈ സുപ്രധാന തീരുമാനം എടുത്തത്.
രാഷ്ട്രീയ പിന്തുണയും നിലപാടുകളും
സർവ്വകക്ഷിയോഗത്തിലെ പ്രതികരണം: ബി.ജെ.പി. ......
2024 ലെ സംസ്ഥാന ചലച്ചിത്ര നിർണയത്തിന് ശേഷവും അവാർഡിൻറെ തിളക്കത്തിൽ പോലും ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടത് മികച്ച ഗാനരചയിതാവായി തിരഞ്ഞെടുത്ത ഹിരൺ ദാസ് മുരളിയാണ്. തമിഴനും തെലുങ്കനും തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലെ ചലച്ചിത്ര ഗാനങ്ങൾ കാലത്തിനനുസരിച്ചു ഭാഷയ്ക്കതീതമായി മാറ്റങ്ങൾക്ക് വിധേയമായി പുതുമയോടെ അവതരിപ്പിക്കുമ്പോൾ നമ്മളിന്നും വരികൾക്കോ അർത്ഥങ്ങൾക്കോ ഈണങ്ങൾക്കോ ജനഹിതത്തിനോ എന്തിനേറെ പറയുന്നു മികച്ചതായി നിർണയിക്കപ്പെട്ടതിന് പോലും മാനിക്കാതെ അയിത്തം കൽപ്പിച്ചുനിൽക്കുകയാണ്. ......
മൂന്നാം തവണയും സംസ്ഥാനത്ത് എൽഡിഎഫ് അധികാരത്തിലെത്തുമോ എന്നറിയാൻ സർവെ. സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് സർവെ നടത്തുന്നത്.......
തിരുവനന്തപുരം: കോവളം ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിനായി 1.19 കോടി രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് അനുമതി നൽകി. കോവളത്തെ സുരക്ഷാ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഈ നടപടി.
പദ്ധതി വിശദാംശങ്ങൾ
സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി അനുവദിച്ച തുക രണ്ട് പ്രധാന പദ്ധതികൾക്കായി ഉപയോഗിക്കും. പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ലിമിറ്റഡ് ആണ് പദ്ധതികൾ നടപ്പാക്കുന്നത്.
തെരുവുവിളക്ക് നവീകരണം:
ചെലവ്: 80,59,022
നിലവിലുള്ള തെരുവുവിളക്കുകൾ മാറ്റി പുതിയവ അഞ്ച് മാസത്തിനുള്ളിൽ സ്ഥാപിക്കും.
സി.സി.ടി.വി നിരീക്ഷണം:
ചെലവ്: 38,08,410
നിലവിലുള്ള സി.സി.ടി.വി സംവിധാനങ്ങൾ മാറ്റി ബീച്ച് പരിസരത്ത് പുതിയ ഔട്ട്ഡോർ നിരീക്ഷണ സംവിധാനം സ്ഥാപിച്ച് കമ്മീഷൻ ചെയ്യും.
ഈ പദ്ധതി മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുകയും രണ്ട് വർഷത്തെ സമഗ്ര വാർഷിക പരിപാലനം ഉറപ്പാക്കുകയും ചെയ്യും.
സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി
വിനോദസഞ്ചാര സീസൺ ആരംഭിച്ചതോടെ വിദേശ സഞ്ചാരികൾ കോവളത്ത് എത്തിത്തുടങ്ങി. ......