ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (ഖിഫ്) ഭാരവാഹികൾ ദോഹയിലെത്തിയ കേന്ദ്ര sports യുവജന കാര്യ മന്ത്രി Mansukh Mandaviya യെ സന്ദർശിച്ചു. ഖത്തറിൽ നടന്ന സോഷ്യൽ ഡവലപ്മെന്റ് സമ്മിറ്റിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ കായിക യുവജനകക്ഷേമ മന്ത്രിയെ ഖിഫ് ഭാവഹികളായ ഷറഫ് ഹമീദ്, ആഷിഖ് അഹമദ്, ഷാനവാസ് എന്നിവരാണ് സന്ദർശിക്കുകയും ഖിഫ് നെ പരിചയപ്പെടുത്തുന്ന ബ്രോഷർ കൈമാറുകയും ചെയ്തത്. ......
കോഴിക്കോട് : കിൻഫ്ര നോളജ് പാർക്കിൽ കേരള ടൂറിസം വകുപ്പിന് കീഴിൽ ഡിസൈൻ ഇന്നൊവേഷൻ ആന്‍ഡ് ഇൻകുബേഷൻ ലാബ് (ഡിഐഐഎല്‍) സ്ഥാപിക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകി. പദ്ധതിക്കായി 2,98,96,504 രൂപയാണ് ടൂറിസം വകുപ്പ് ചെലവഴിക്കുന്നത്.
സംസ്ഥാനം പുറത്തിറക്കിയ ഡിസൈന്‍ നയത്തിന്റെ ഭാഗമായാണ് ഡിഐഐഎല്‍ സ്ഥാപിക്കുന്നത്. ......
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് സംസ്ഥാന സർക്കാർ അംഗീകാരം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) തയ്യാറാക്കിയ രൂപരേഖയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകിയതിനെത്തുടർന്ന് ഗതാഗത വകുപ്പ് ഉത്തരവിറക്കി.
പ്രധാന സവിശേഷതകൾ:
അലൈൻമെന്റ്: പാപ്പനംകോട് നിന്ന് ആരംഭിച്ച് ഈഞ്ചയ്ക്കലിൽ അവസാനിക്കുന്നു.
പ്രധാന സ്ഥലങ്ങൾ: കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം.
ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രങ്ങൾ: തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ്.
ദൈർഘ്യം: 31 കിലോമീറ്റർ.
സ്റ്റേഷനുകളുടെ എണ്ണം: 27.
ഇന്റർചേഞ്ച് സ്റ്റേഷനുകൾ: കഴക്കൂട്ടം, ടെക്നോപാർക്ക്, കാര്യവട്ടം.
കേന്ദ്ര നിർദ്ദേശം പരിഗണിച്ച് വിമാനത്താവളത്തിനും കൊച്ചുവേളി റെയിൽവേ സ്റ്റേഷനും സമീപത്തുകൂടിയാണ് അലൈൻമെന്റ് നിശ്ചയിച്ചത്.
നിർമ്മാണ ചുമതല കൊച്ചി മെട്രോയ്ക്ക്:
ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നിവിടങ്ങളിലെ മേൽപാലങ്ങളുടെ നിർമ്മാണ ചുമതല അടക്കം കൊച്ചി മെട്രോ റെയിലിനാണ്. ......
തൃശ്ശൂർ: ലോകത്തിന്റെ വിവിധ സംസ്ക്കാരങ്ങളെ സ്വാംശീകരിച്ച പൈതൃകം കൊച്ചി നഗരം ഭാഷയുടെ കാര്യത്തിലും നിലനിറുത്തിയെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെ.ബി.എഫ്) സംഘടിപ്പിച്ച ക്രിയോലൈസേഷന് സെമിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഡിസംബര്‍ 12 ന് ആരംഭിക്കുന്ന ആറാമത് കൊച്ചി-മുസിരിസ് ബിനാലെയുടെ (കെ.എം.ബി-6) മുന്നോടിയായി സംഘടിപ്പിക്കുന്ന ഔട്ട് റീച്ച് സംവാദ പരമ്പരയുടെ ഭാഗമായാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ സെമിനാര്‍ നടന്നത്.
‘ക്രിയോലൈസേഷൻ’ എന്ന വിഷയത്തിലാണ് ചര്‍ച്ച നടന്നത്. വിവിധ സംസ്ക്കാരത്തില്‍ നിന്നുള്ള ഭാഷകള്‍ കാലാന്തരത്തില്‍ തനത് ഭാഷയെ സ്വാധീനിക്കുന്നതിനെയാണ് ഈ പേരു കൊണ്ട് ഉദ്ദേശിക്കുന്നത്. ......
ദോഹ: വിദ്യാർത്ഥികളിലെ സൃഷ്ടിപരതയും ബൗദ്ധിക സ്വത്തവകാശ ബോധവുമുയർത്തുന്നതിനായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം (MOCI) വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്ന് “യംഗ് ഇന്നൊവേറ്റർ” എന്ന പേരിൽ ബോധവൽക്കരണ സെമിനാർ പരമ്പര ആരംഭിച്ചു.
ക്യാമ്പെയിൻ ഖത്തർ ടെക്നിക്കൽ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സിലും അൽ കാബാൻ പ്രൈമറി പ്രിപറേറ്ററി സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിലുംസംഘടിപ്പിച്ചു.
അക്കാദമിക് വർഷം മുഴുവൻ പ്രവർത്തനങ്ങൾ തുടരും.
വിദ്യാർത്ഥികൾക്ക് പേറ്റന്റ്, ട്രേഡ് മാർക്ക്, ഇൻഡസ്ട്രിയൽ ഡിസൈൻ, കപിറൈറ്റ് തുടങ്ങിയ വിഷയങ്ങളിൽ ബൗദ്ധിക സ്വത്തവകാശത്തിന്റെ അടിസ്ഥാനങ്ങൾ പരിചയപ്പെടുത്തി. കൂടാതെ, “യംഗ് ഇന്നൊവേറ്റർ” മത്സരവും പ്രഖ്യാപിച്ചു. ......
ദോഹ: ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് (QFFD) ദോഹയിൽ നടന്ന രണ്ടാം ലോക സാമൂഹ്യവികസന ഉച്ചകോടിയിൽ സജീവമായി പങ്കെടുത്തു.......
ന്യൂഡൽഹി: മുൻനിര പവർ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ (ടി&ഡി) കമ്പനിയായ സ്കിപ്പർ ലിമിറ്റഡ്, 2026 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ മികച്ച പ്രകടനം രേഖപ്പെടുത്തി. കമ്പനിയുടെ അറ്റാദായത്തിൽ 32 ശതമാനത്തിൻ്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്, ഇതോടെ അറ്റാദായം 449 മില്യൺ രൂപ ആയി ഉയർന്നു.
കമ്പനിയുടെ വരുമാനം 14% വാർഷിക വളർച്ചയോടെ 12,618 മില്യൺ രൂപ എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ......
കൊച്ചി : രോഗികള്‍ക്ക് ഒരു ദോഷവും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് വൈദ്യ സമൂഹത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇന്‍ ഇന്ത്യയുടെ (ആര്‍എസ്എസ്ഡിഐ) 53-ാമത് ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജസ്റ്റിസ് രാമചന്ദ്രന്, ഓരോ പൗരനും തുല്യ ചികിത്സ ലഭിക്കുന്നുണ്ടെന്ന് വൈദ്യ സമൂഹം ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി. ......
കൊച്ചി: എറണാകുളം– കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ടുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായാണ് എറണാകുളം– കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടന സ്പെഷൽ ട്രെയിൻ രാവിലെ 8.50 ന് എറണാകുളത്തുനിന്നും പുറപ്പെട്ടു. ......