കൊച്ചി: ഓള് കേരള ഒപ്റ്റിക്കല്‍ അസോസിയേഷന് സംസ്ഥാന സമ്മേളനവും അന്താരാഷ്ട്ര എക്സിബിഷനും അങ്കമാലി അഡലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു.
പല രംഗങ്ങളിലും അസോസിയഷനുകൾ ചുരുങ്ങി വരുമ്പോൾ അംഗങ്ങൾക്കായി ഓള് കേരള ഒപ്റ്റിക്കല്‍ അസോസിയേഷന് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ആർക്കും സമയമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ......
കൊച്ചി: നാവിക ദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിഭിന്നശേഷി കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും കപ്പല്‍ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കി. ഐ എന്‍ എസ് ഷാര്‍ദൂല്‍ കപ്പലിലും നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്കല്‍ ടെക്നോളജിയില്‍ ഒരുക്കിയ മ്യൂസിയത്തിലും ഇവര്‍ സന്ദര്‍ശനം നടത്തി. ......

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎസഖ്യം കേരളത്തില്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് ശിവസേന പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍ ഡോ.ശ്രീകാന്ത് ഷിന്‍ഡേ എം.പി.പറഞ്ഞു. എറണാകുളത്ത് സംഘടിപ്പിച്ച ശിവസേന സംസ്ഥാന നേതൃസംഗമവും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും ഉദ്ഘാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടതുമുന്നണിയുടെ ദുര്‍ഭരണവും യുഡിഎഫിന്റെ വര്‍ഗീയ പ്രീണനവും കണ്ട്മടുത്ത ജനങ്ങള്‍ എന്‍ഡിഎയുടെ വികസിത കേരളം എന്ന മുദ്രാവാക്യം ഏറ്റെടുത്തു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ പത്തുവര്‍ഷമായി ഭാരതത്തില്‍ നടപ്പിലാക്കിവരുന്ന സാധാരണക്കാര്ക്ക്വേണ്ടിയുള്ള വികസന പദ്ധതികള്‍ കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു.അതിന്റെ ഒരു പ്രതിഫലനം ആയിരിക്കും ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു രണ്ടു മുന്നണികളുടെയും കപട മുഖം ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു .അതിന് എതിരായിട്ടുള്ള ജന മുന്നേറ്റമാണ് കേരളത്തില്‍ ഇന്ന് കാണുന്നത്.തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിലും എന്‍ഡിഎ മുന്നണി വലിയ മുന്നേറ്റം നടത്തും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കേറ്റ് പേരൂര്‍ക്കട ഹരികുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രാധാകൃഷ്ണമേനോന്, ട്രഷറര്‍ എസ് ജയശേഖര്‍, വൈസ് പ്രസിഡന്റുമാരായ മോഹന്‍കുമാര്‍ നായര്‍, അഡ്വക്കേറ്റ് രാജീവ് രാജധാനി, സംസ്ഥാന സെക്രട്ടറിമാരായ ടി.ആര് ദേവന്, ഒറ്റശേഖരമംഗലം കൃഷ്ണന്‍കുട്ടി, അനില്‍ ദാമോദര്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് സാം ഐസക്ക്, യുവസേന സംസ്ഥാന ഓര്‍ഗനൈസിംങ് സെക്രട്ടറി പി എസ്. ......
കൊച്ചി: ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് (ഐ.ഐ.ടി.പി) വാഹനങ്ങള്‍ക്കെതിരെ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായ നികുതി ഈടാക്കല്‍, കനത്ത പിഴ ചുമത്തല്‍, വാഹനങ്ങള്‍ സീസ് ചെയ്യല്‍ തുടങ്ങിയ നിയമവിരുദ്ധ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍, കേരളത്തില്‍ നിന്നും തമിഴ്നാട്, കര്‍ണാടക എന്നിവടങ്ങളിലേക്കുള്ള മുഴുവന്‍ ടൂറിസ്റ്റ് ബസുകളുടെയും സര്‍വ്വീസ് (നവംബര്‍ 10, തിങ്കള്‍) വൈകുന്നേരം 6 മണിമുതല്‍ നിര്‍ത്തിവയ്ക്കാന്‍ തീരൂമാനിച്ചതായി ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡിന്റ് എ. ജെ. ......
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ക്ലിനിക്കൽ ഇമേജിംഗ് അപ്പോയിന്റ്മെന്റ് സെന്റർ ആരോഗ്യ സേവനത്തിൽ ജൈത്ര യാത്ര തുടരുന്നു.
ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC)യിലെ ക്ലിനിക്കൽ ഇമേജിംഗ് അപ്പോയിന്റ്മെന്റ് സെന്റർ രോഗികൾക്ക് വേഗത്തിലും സൗകര്യപ്രദവുമായ രീതിയിൽ ഇമേജിംഗ് അപ്പോയിന്റ്മെന്റുകൾ ഫോൺ മുഖേന ബുക്ക് ചെയ്യാനും നിയന്ത്രിക്കാനും അവസരം ഒരുക്കി
2020-ൽപ്രവർത്തനം ആരംഭിച്ചതിനുശേഷം, MRI, CT സ്കാൻ, അൾട്രാസൗണ്ട്, എക്സ്-റേ, ഇന്റർവെൻഷണൽ റേഡിയോളജി, ന്യുക്ലിയർ മെഡിസിൻ, മാമോഗ്രാം തുടങ്ങിയ ഇമേജിംഗ് സേവനങ്ങൾക്കായി വർഷത്തിൽ 10 ലക്ഷംത്തിലധികം അപ്പോയിന്റ്മെന്റുകൾ സെന്റർ ഷെഡ്യൂൾ ചെയ്തത്.ഏകീകൃതമായ ഓട്ടോമേറ്റഡ് ഷെഡ്യൂളിംഗ് സംവിധാനം രോഗികളുടെ കാത്തിരിപ്പുസമയം കുറയ്ക്കുകയും സേവനപ്രവേശനം മെച്ചപ്പെടുത്തുകയും ചെയ്തു. ഇതുവഴി 92 ശതമാനം രോഗി സംതൃപ്തി നിരക്ക് നേടാനായി.
ഡിജിറ്റൽ ട്രാൻസ്ഫോർമേഷനാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. ......
ദോഹ:ഭിന്നശേഷിക്കാരായവരെ ചേർത്ത്പിടിച്ച് ഉൾക്കൊള്ളലിന്റെയും സമത്വത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഖത്തർ നാഷണൽ ലൈബ്രറി (QNL) ‘ഇക്വിറ്റീ ഫോർ ഓൾ’ (Equity for All) ക്യാമ്പെയ്ൻ സംഘടിപ്പിച്ചു.
ഭിന്നശേഷിക്കാരായവർ നേരിടുന്ന വെല്ലുവിളികളും ഉൾക്കൊള്ളുന്ന സമൂഹം രൂപപ്പെടുത്തുന്നതിനുള്ള ആവശ്യമെന്നും ഈ പരിപാടി ഊന്നിപ്പറഞ്ഞു. ചിന്താജനകമായ ചര്‍ച്ചയ്ക്കും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ‘ആക്സസിബിലിറ്റി ഫെയർ’-നും വേദിയായ പരിപാടി പങ്കെടുത്തവർക്ക് സമൂഹത്തിലെ സജീവ അംഗങ്ങളായി തങ്ങളെ ഉൾപ്പെടുത്താനുള്ള ആത്മവിശ്വാസം നൽകി.
“ഭിന്നശേഷിക്കാരായവരുടെ അനുഭവങ്ങളെ വെളിച്ചത്തിലാക്കുന്നതിനൊപ്പം സമത്വം, ആക്സസിബിലിറ്റി, ഉൾക്കൊള്ളൽ എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ പദ്ധതിയെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഖത്തർ നാഷണൽ ലൈബ്രറിയിലെ ഇൻഫർമേഷൻ സർവീസസ് ലൈബ്രേറിയൻ ഹനാൻ സൈദാൻ പറഞ്ഞു.
“ഈ മൂല്യങ്ങൾ ഒരു സജീവമായ സമൂഹത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്. ......
ദോഹ: ഖത്തർ മ്യൂസിയംസ് (QM) സംഘടിപ്പിച്ച ‘യൂത്ത് ഫെസ്റ്റിവൽ 2025’ ശനിയാഴ്ച ടീൻ ഹബ്ബിൽ സമാപിച്ചു. ഖത്തർ ഫൗണ്ടേഷന്റെ ഭാഗമായ എർത്ന സംഘടിപ്പിച്ച ഖത്തർസസ്റ്റെയിനബിലിറ്റി വീക്കിന്റെ ഭാഗമായാണ് ഈ ഉത്സവം നടന്നത്.
നഗര സുസ്ഥിരതയെ ആസ്പദമാക്കി യുവാക്കൾ നയിച്ച ഖത്തറിലെ ആദ്യ ഫെസ്റ്റിവൽ ആയിരുന്നു ഇത്. ......
ദോഹ ∙ സുസ്ഥിര വികസനത്തിനായി സ്ത്രീനേതൃത്വവും ഡിജിറ്റൽ നവീകരണവും എന്നവിഷയത്തിൽ
ദോഹയിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൽ നടന്നു ചർച്ചസംഘടി പ്പിച്ചു.ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ 80-ാം സമ്മേളന അധ്യക്ഷയും ജർമ്മൻ വിദേശകാര്യ മന്ത്രിയുമായ അനലേന ബെയർബോക്ക്, ഐക്യരാഷ്ട്രസഭയുടെ ഉപസെക്രട്ടറി ജനറൽ അമിന മുഹമ്മദ് എന്നിവരെപരിപാടിയിൽ ആദരിച്ചു.
സംഘടനാ സഹകരണത്തിനായുള്ള രാജ്യകാര്യ സഹമന്ത്രി മറിയം ബിന്ത് അലി അൽ മിസ്നാദ്, സാമൂഹിക വികസന–കുടുംബകാര്യ മന്ത്രി ബുതൈന ബിന്ത് അലി അൽ ജബർ അൽ നുഐമി, യു.എൻ. വിമൻ എക്സിക്യൂട്ടീവ് ഡയറക്ടർ സിമ ബാഹൂസ് എന്നിവരുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ വനിതാ നേതാക്കളും പ്രതിനിധി സംഘങ്ങളുടെയും തലവന്മാരും പങ്കെടുത്തു.
നവീകരണത്തിന്റെ ഗുണഫലങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയും ഡിജിറ്റൽ വ്യത്യാസം കുറയ്ക്കുകയും ചെയ്യാനുള്ള ഖത്തറിന്റെ പ്രതിബദ്ധത
മറിയം അൽ മിസ്നാദ് പ്രസംഗത്തിൽ
ആവർത്തിച്ചു. ......
ദോഹ ∙ വാണിജ്യ, വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ തലാൽ ബിൻ ഫൈസൽ അൽതാനി ഓൾഡ് പോർട്ടിൽ നടക്കുന്ന ഖത്തർ ബോട്ട് ഷോ സന്ദർശിച്ചു.
മന്ത്രിയും സംഘവും വിവിധ പ്രദർശന സ്റ്റാളുകൾ സന്ദർശിച്ച്, ദേശിയവും അന്തർദേശീയവുമായ കമ്പനികൾ അവതരിപ്പിച്ച പുതിയ ബോട്ടുകളും ആഡംബര യാച്ചുകളും അവലോകനം ചെയ്തു. ബോട്ട് നിർമ്മാണ മേഖലയിലെ പുതുമകളും ഉയർന്നുവരുന്ന പ്രവണതകളുമെല്ലാം
ചോദിച്ചറിഞ്ഞു.
മികച്ച രീതിയിൽ സംഘടിപ്പിച്ച പരിപാടിക്കും മികച്ച പങ്കാളിത്തത്തിനും മന്ത്രി അഭിനന്ദനം അറിയിച്ചു. ......