ചെങ്ങന്നൂർ: ലഹരി എന്ന സാമൂഹിക വിപത്തിനെ അതിജീവിക്കുവാൻ കുട്ടികളെ കായികവും കലാപരവുമായ കാര്യങ്ങളിലേക്ക് വഴി തിരിച്ചു വിടുകയാണ് ഫലപ്രദമായ മാർഗമെന്ന് മലങ്കര ഓർത്തഡോക്സ് സഭ വൈദി ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ പറഞ്ഞു. അഖില മലങ്കര സൺഡേസ്കൂൾ സോണൽ സഹപാഠ്യമത്സരങ്ങൾ പുത്തൻ കാവ് മെട്രോപ്പൊലീറ്റൻ ഹയർ സെക്കൻ്ററി സ്കൂളിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു. ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ന്ലകിയ നോട്ടിസിനാണ് അസൗകര്യം അറിയിച്ച് മുൻ ദേവസ്വം കമ്മീഷണർ കൂടിയായ എൻ വാസു മറുപടി നൽകിയത്. ......
തിരുവനമ്പുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അണുബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണം ചികിത്സാപ്പിഴവെന്നാണ് കുടുംബം ആരോപിക്കുന്നത്.
കഴിഞ്ഞ മാസം 22ന് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവപ്രിയയെ 25ന് ഡിസ്ചാർജ് ചെയ്തിരുന്നു. ......
ദോഹ : കേരളത്തിൽ ആരംഭിച്ച തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ ( എസ ഐ ആർ ) പ്രവാസികളെ ബോധവൽകരിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ജാഗ്രതാ കാമ്പയിൻ ആചരിക്കും. " പ്രവാസികൾ നാടിന്റെ നട്ടെല്ല് " എന്നതാണ് കാമ്പയിൻ പ്രമേയം. നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന പ്രവാസികൾ ജനാധിപത്യ പ്രകിയയിൽ നിന്ന് പുറംതള്ളപ്പെട്ട് പോകരുത്. ......
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ "JACKPOT JOURNEY" മെഗാ പ്രൊമോഷൻ നാലാം ഘട്ട വിജയികൾക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു.
20 ഭാഗ്യശാലികൾക്ക് യഥാക്രമം 2000, 1000 ഖത്തർ റിയാൽ മൂല്യമുള്ള ക്യാഷ് വൗച്ചറുകളാണ് സമ്മാനമായി ലഭിച്ചത്. അടുത്ത ലക്കി ഡ്രോ നവമ്പർ 27 നു നടക്കും. ......
സൗരയൂഥത്തിലെ അതിഥിയായ അന്തർനക്ഷത്ര വസ്തു ഗവേഷക ലോകത്ത് വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നത്. 3I/ATLAS-ന്റെ പുതിയ ചിത്രങ്ങൾ ശാസ്ത്രലോകത്തെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. സൂര്യനോട് ഏറ്റവും അടുത്ത് എത്തിയ ശേഷവും 3I/ATLAS-ന് വാൽ കാണാനില്ലാത്തതാണ് ഗവേഷകർക്ക് ആശയക്കുഴപ്പത്തിന് കാരണം. ......
ദോഹ:പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയിൽ കുടിശികയായ അംശദായം അടയ്ക്കാനുള്ള ഓൺലൈൻ സൗകര്യം നിർത്തിയതോടെ
പദ്ധതിയിൽനിന്ന് പുറത്താകുമെന്ന ആശങ്കയിൽ
ആയിരക്കണക്കിന് പ്രവാസികൾ.
5 വർഷം അംശദായം അടയ്ക്കുകയും 60 വയസ്സ് പൂർത്തിയാകുകയും ചെയ്തവർക്കാണ് പെൻഷൻ ലഭിക്കാനുള്ള അർഹത. എന്നാൽ ഇപ്പോൾ 60 വയസ്സാകുന്നവർക്കു കുടിശിക അടയ്ക്കാനുള്ള അവസരം ഇല്ലാതായതിനാൽ, വർഷങ്ങളായി സംഭാവന നൽകി വന്നവർക്കും പെൻഷൻ നഷ്ടപ്പെടുന്ന അവസ്ഥയാണ്.
കഴിഞ്ഞമാസംവരെ ഓൺലൈനായി കുടിശിക അടച്ച് അർഹത നിലനിർത്താൻ കഴിയുമായിരുന്നു. ......
കൊല്ലം സ്വദേശിനിയായ യുവതി പുന്നപ്രയിലെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ പുറത്തുവരുന്നതും ഗാർഹിക പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ. കൊല്ലം ശൂരനാട് സ്വദേശിനിയായ രേഷ്മയുടെ (29) മരണം സംഭവിച്ചാണ് കുടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. 2018 മാർച്ചിലാണ് രേഷ്മയുടെ വിവാഹം നടന്നത്. ......
കോതമംഗലത്ത് ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം സ്വദേശി വന്ദനയാണ് മരിച്ചത്.......